അടുത്ത അഞ്ചു ദിവസം അതിശക്ത മഴ വരുന്നു; കോഴിക്കോട് ഉൾപ്പെടെ അഞ്ച് ജില്ലകളിൽ യെലോ അലർട്ട്

അടുത്ത അഞ്ചു ദിവസം അതിശക്ത മഴ വരുന്നു; കോഴിക്കോട് ഉൾപ്പെടെ അഞ്ച്  ജില്ലകളിൽ യെലോ അലർട്ട്
May 16, 2025 02:56 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com) സംസ്ഥാനത്തെ അടുത്ത അഞ്ചു ദിവസം അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, യെലോ അലർട്ടുകൾ പ്രഖ്യാപിച്ചു.

ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ

19/05/2025: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

20/05/2025: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

യെലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ

16/05/2025: പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം

17/05/2025: പത്തനംതിട്ട, ഇടുക്കി

18/05/2025: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

19/05/2025: ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്

20/05/2025: തൃശൂർ, പാലക്കാട്, മലപ്പുറം

ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലീമീറ്റർ മുതൽ 204.4 മില്ലീമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. യെലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കും.


Heavy rains likely state next five days

Next TV

Related Stories
പതിനൊന്ന് വയസ്സുകാരനെ കാണാനില്ലെന്ന് പരാതി, അന്വേഷണം

May 16, 2025 10:37 PM

പതിനൊന്ന് വയസ്സുകാരനെ കാണാനില്ലെന്ന് പരാതി, അന്വേഷണം

11 വയസ്സുകാരനെ കാണാനില്ലെന്ന്...

Read More >>
Top Stories