ഇറച്ചി കഴുകാൻ പുഴയിലേക്ക് കൂട്ടിക്കൊണ്ടുപോയി, വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചു, കോഴിക്കോട് സ്വദേശിക്ക് 20 വർഷം കഠിന തടവ്

ഇറച്ചി കഴുകാൻ പുഴയിലേക്ക് കൂട്ടിക്കൊണ്ടുപോയി, വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചു, കോഴിക്കോട് സ്വദേശിക്ക് 20 വർഷം കഠിന തടവ്
May 13, 2025 05:30 PM | By VIPIN P V

കോഴിക്കോട്: ( www.truevisionnews.com ) വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മധ്യവയസ്‌കനെ ശിക്ഷിച്ച് കോടതി. കോഴിക്കോട് പുതുപ്പാടി എലോക്കര സ്വദേശി കുന്നുമ്മല്‍ വീട്ടില്‍ മുസ്തഫ(52)യെയാണ് 20 വര്‍ഷം കഠിന തടവിനും 32,000 രൂപ പിഴയൊടുക്കാനും ശിക്ഷിച്ചത്.

കൊയിലാണ്ടി ഫാസ്റ്റ്ട്രാക്ക് കോടതി ജഡ്ജ് കെ നൗഷാദലിയാണ് വിധി പറഞ്ഞത്. 2022ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വീടിന് സമീപത്തെ പുഴയിൽ ഇറച്ചി കഴുകാനായി പ്രതി കുട്ടിയെയും ബൈക്കില്‍ ഇരുത്തി പോയി. എന്നാല്‍ പുഴത്തീരത്ത് വെച്ച് ഇയാള്‍ മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോ കാണിച്ചുകൊടുത്ത ശേഷം കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

സംഭവം കുട്ടി രക്ഷിതാക്കളോട് പറയുകയും അവര്‍ പൊലീസില്‍ വിവരമറിയിക്കുകയും ചെയ്തു. ഇയാള്‍ സമാന രീതിയിലുള്ള കേസില്‍ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. താമരശ്ശേരി ഇന്‍സ്‌പെക്ടര്‍ എന്‍കെ സത്യനാഥനാണ് കേസ് അന്വേഷച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി ജെതിന്‍ ഹാജരായി.

Kozhikode fifty two year old gets years rigorous imprisonment for taking student river wash meat

Next TV

Related Stories
ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ നെഞ്ചുവേദന; വടകരയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച സിവിൽ പോലീസ് ഓഫീസർക്ക് വിട ചൊല്ലി ജന്മനാട്

May 13, 2025 10:44 PM

ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ നെഞ്ചുവേദന; വടകരയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച സിവിൽ പോലീസ് ഓഫീസർക്ക് വിട ചൊല്ലി ജന്മനാട്

സിവിൽ പോലീസ് ഓഫീസർ പുന്നോൽ കരീകുന്നുമ്മൽ ഹൗസിൽ പി.സന്തോഷിന് കണ്ണീരിൽ കുതിർന്ന...

Read More >>
കോഴിക്കോട് ഡ്രോണ്‍ പറത്തുന്നതിനും പടക്കം പൊട്ടിക്കുന്നതിനും ഒരാഴ്ചത്തേക്ക് നിരോധനം

May 13, 2025 09:53 PM

കോഴിക്കോട് ഡ്രോണ്‍ പറത്തുന്നതിനും പടക്കം പൊട്ടിക്കുന്നതിനും ഒരാഴ്ചത്തേക്ക് നിരോധനം

ഡ്രോണ്‍ പറത്തുന്നതിനും പടക്കം പൊട്ടിക്കുന്നതിനും...

Read More >>
Top Stories