തിരുവനന്തപുരം: (truevisionnews.com) വഞ്ചിയൂരില്‍ വനിത അഭിഭാഷകയെ അതിക്രൂരമായ മർദ്ദിച്ച സീനിയര്‍ അഭിഭാഷകനെ സസ്പെൻഡ് ചെയ്ത് ബാര്‍ അസോസിയേഷൻ. ശ്യാമിലി ജസ്റ്റിൻ അഭിഭാഷകയെ മർദ്ദിച്ച സംഭവത്തിലാണ് മുതിര്‍ന്ന അഭിഭാഷകൻ ബെയ്ലിന്‍ ദാസിനെ സസ്പെന്‍ഡ് ചെയ്തത് .

മർദ്ദനത്തിൽ, യുവതിയുടെ മുഖത്ത് ഗുരുതരമായി പരുക്കേറ്റു. അഭിഭാഷക നിലവിൽ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. അഭിഭാഷകൻ ഇതിന് മുൻപും തന്നെ മർദ്ദിച്ചിരുന്നുവെന്ന് അഭിഭാഷക പറഞ്ഞു. മറ്റുള്ള സ്റ്റാഫുകളോടും ഈ അഭിഭാഷകൻ അപമര്യാദയോടെയാണ് പെരുമാറിയിരുന്നതെന്ന് പരാതിയുണ്ട്. ശ്യാമിലിയും അഭിഭാഷകനും തമ്മിൽ രാവിലെ തർക്കം ഉണ്ടായിരുന്നു.
ഇതിനെ ചോദ്യം ചെയ്താണ് സീനിയർ അഭിഭാഷകൻ യുവതിയെ മർദ്ദിച്ചത്. കണ്ടുനിന്ന ആരും എതിർത്തില്ലെന്നും യുവതി പറഞ്ഞു. ഉച്ചക്ക് 12.30 ഓടെയായിരുന്നു മർദ്ദനം. കഴിഞ്ഞ വ്യാഴാഴ്ച ഓഫീസിൽ വരണ്ട എന്ന് ശ്യാമിലിയോട് അഭിഭാഷകൻ പറഞ്ഞിരുന്നു. പിന്നീട് വെള്ളിയാഴ്ച വിളിച്ചു തിരികെ വന്ന് ജോയിൻ ചെയ്യണമെന്ന് പറഞ്ഞു. അങ്ങനെ വീണ്ടും ജോലിക്ക് കയറി.ശേഷം ഇന്ന് ഇക്കാര്യം ശ്യാമിലി ചോദിച്ചു. ഇതിനെ തുടർന്നാണ് മർദ്ദനം.
അഭിഭാഷകനെ അകത്ത് കയറി അറസ്റ്റ് ചെയ്യാൻ പോലീസിനെ അസോസിയേഷൻ അനുവദിച്ചില്ലെന്നും ആരോപണമുണ്ട്. അഭിഭാഷകനെ കസ്റ്റഡിയിൽ എടുക്കാൻ ബാർ അസോസിയേഷൻ സെക്രട്ടറി അനുവദിച്ചില്ലെന്നാണ് ആരോപണം.
Senior lawyer suspended brutally assaulting woman lawyer Vanchiyoor
