ബംഗളൂരു: (truevisionnews.com) പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ ബോംബ് വെക്കണമെന്ന് പറഞ്ഞയാളെ കർണാടക പൊലീസ് അറസ്റ്റ് ചെയ്തു. പബ്ലിക് സർവന്റ് എന്നസമൂഹ മാധ്യമം പേജിൽ വീഡിയോ പോസ്റ്റ് ചെയ്ത നവാസാണ് (36) അറസ്റ്റിലായത്. പ്രധാനമന്ത്രിക്കെതിരെ ആക്ഷേപകരമായ പ്രസ്താവനയോടെ അപ്‌ലോഡ്ചെയ്ത വീഡിയോ വൈറലായിരുന്നു.

"ഇന്ന് ഇന്ത്യയും പാകിസ്താനും യുദ്ധത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ എന്തുകൊണ്ട് ഇതുവരെ ബോംബാക്രമണം നടത്തിയില്ല? ജനങ്ങൾ സമാധാനപരമായി ജീവിച്ചിരുന്നപ്പോൾ യുദ്ധസമാനമായ ഈ സാഹചര്യം പ്രധാനമന്ത്രി മോദി സൃഷ്ടിച്ചു. ആദ്യം അദ്ദേഹത്തിന്റെ വസതി ബോംബിട്ട് തകർക്കണം."-ഇതായിരുന്നു വീഡിയോ സന്ദേശം.
സംഭവം ശ്രദ്ധയിൽപ്പെട്ട ബന്ദേപാളയ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് നവാസിനെ കണ്ടെത്തി. യുവാവിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്ത് ബംഗളൂരു സെൻട്രൽ ജയിലിലയച്ചു.നേരത്തെ ജമ്മു കശ്മീരിൽ 26 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് പ്രതികാരമായി ഇന്ത്യൻ സായുധ സേന ആരംഭിച്ച 'ഓപ്പറേഷൻ സിന്ദൂരിനെ' എതിർക്കുന്ന സന്ദേശം പോസ്റ്റ് ചെയ്തതിന് ബിരുദാനന്തര ബിരുദ വിദ്യാർത്ഥിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. ഇതുസംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തിൽ മംഗളൂരു നഗരത്തിലെ കൊണാജെ പോലീസ് എഫ്‌ഐആർ ഫയൽ ചെയ്തു.
Man arrested allegedly planting bomb narendra modi's house
