പൊള്ളാച്ചി ലൈംഗികാതിക്രമ കേസ്; ഒൻപത് പ്രതികളും കുറ്റക്കാരെന്ന് കോടതി; ശിക്ഷാവിധി ഉടൻ

പൊള്ളാച്ചി ലൈംഗികാതിക്രമ കേസ്; ഒൻപത്  പ്രതികളും കുറ്റക്കാരെന്ന് കോടതി; ശിക്ഷാവിധി ഉടൻ
May 13, 2025 11:26 AM | By Susmitha Surendran

ചെന്നൈ: (truevisionnews.com) പൊള്ളാച്ചി ലൈംഗികാതിക്രമ കേസില്‍ ഒമ്പത് പ്രതികളും കുറ്റക്കാർ എന്ന് കൊയമ്പത്തൂർ കോടതി കണ്ടെത്തി. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ശിക്ഷാവിധി. 2016 നും 2019 നും ഇടയിൽ ഇരുന്നൂറോളം യുവതികളെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത് നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച കേസിലാണ് കോയമ്പത്തൂരിലെ മഹിളാ കോടതി വിധി പറയുന്നത്.

കേസിൽ ഒമ്പത് പ്രതികളാണുള്ളത്. ഡോക്ട‍ർമാ‍ർ, കോളേജ് അധ്യാപകർ, വിദ്യാ‍ർത്ഥികൾ തുടങ്ങി നിരവധി യുവതികളെയാണ് പ്രതികൾ ചൂഷണം ചെയ്തത്. തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യപ്പെട്ട 19 കാരിയായ കോളേജ് വിദ്യാ‍ർത്ഥിനി അതിക്രമത്തെ കുറിച്ച് വീട്ടുകാരോട് പറ‌ഞ്ഞതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ പ്രതികളുടെ ലാപ്ടോപ്പിൽ നിരവധി യുവതികളുടെ നഗ്ന ദൃശ്യങ്ങൾ ലഭിച്ചെങ്കിലും മിക്കവരും പരാതി നൽകാൻ വിസമ്മതിക്കുകയായിരുന്നു.


Pollachi sexual assault case Court finds all nine accused guilty Sentencing soon

Next TV

Related Stories
കോ​ൺ​ഗ്ര​സ് നേ​താ​വ് ലീ​ന മ​ത്യാ​സ് കാ​റി​ടി​ച്ച് മ​രി​ച്ചു

May 13, 2025 11:08 AM

കോ​ൺ​ഗ്ര​സ് നേ​താ​വ് ലീ​ന മ​ത്യാ​സ് കാ​റി​ടി​ച്ച് മ​രി​ച്ചു

കോ​ൺ​ഗ്ര​സ് നേ​താ​വ് ലീ​ന മ​ത്യാ​സ് കാ​റി​ടി​ച്ച്...

Read More >>
Top Stories










GCC News