മംഗളൂരു: ( www.truevisionnews.com ) വിവാഹ ചടങ്ങിനിടെ നന്ദിക്കൂറിലെ ഒരു ക്ഷേത്രത്തിലെ തടാകത്തിൽ നാല് വയസ്സുള്ള ആൺകുട്ടി അബദ്ധത്തിൽ മുങ്ങിമരിച്ചു. കൗപിലെ കുർക്കലുവിലെ സത്യനാരായണ-സൗമ്യ ദമ്പതികളുടെ മകൻ വാസുദേവനാണ് മരിച്ചത്.

നന്ദികൂർ ദുർഗാപരമേശ്വരി ക്ഷേത്രത്തിൽ വിവാഹത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു കുടുംബം. അമ്മ സൗമ്യ ഇളയ കുട്ടിക്ക് ഭക്ഷണം കൊടുക്കുമ്പോൾ ഒപ്പമുണ്ടായിരുന്ന വാസുദേവനെ സൗമ്യ കൈ കഴുകാൻ പോയി തിരിച്ചെത്തിയപ്പോൾ കാണാതായതായി പൊലീസ് പറഞ്ഞു.
തുടർന്ന് നടത്തിയ തിരച്ചിലിൽ കുട്ടിയുടെ മൃതദേഹം ക്ഷേത്ര തടാകത്തിൽ പൊങ്ങിക്കിടക്കുന്നതായി കണ്ടെത്തി. ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. പടുബിദ്രി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
Tragedy Four year old drowns during wedding ceremony
