തിരുവന്നതപുരം: (truevisionnews.com) വഞ്ചിയൂരില്‍ വനിത അഭിഭാഷകയ്ക്ക് സീനിയര്‍ അഭിഭാഷകന്‍റെ അതിക്രൂരമർദ്ദനം. അഡ്വ. ശ്യാമിലി ജസ്റ്റിനെയാണ് ബെയ്‌ലിൻ ദാസ് എന്ന സീനിയർ അഭിഭാഷകന്‍ മർദ്ദിച്ചത്. മുഖത്ത് ക്രൂരമായി മർദ്ദിച്ചതിന്‍റെ പാടുകള്‍ കാണാം. മർദ്ദനത്തിന്റെ കാരണം കൃത്യമായി അറിയില്ല എന്നാണ് അഭിഭാഷക പറയുന്നത്. ബെയിലിന്‍റെ കൂടെ മറ്റൊരു ജൂനിയര്‍ വന്നിട്ടുണ്ടെന്നും അയാള്‍ മുമ്പും ബെയിലിന്‍റെ കൂടെ ജോലി ചെയ്തിട്ടുള്ളതാണ്.

അയാള്‍ ശ്യാമിലി ചെയ്യാത്ത ഒരു കാര്യം ബെയിലിനോട് പരാതിയായി ചെന്ന് പറഞ്ഞിരുന്നു. അതിന്‍റെ പേരില്‍ ശ്യാമിലിയെ പുറത്താക്കുമെന്ന് ബെയിലിന്‍ പറഞ്ഞിരുന്നു. പിന്നീട് ഈ വിഷയത്തില്‍ ബെയിലിന്‍ ശ്യാമിലിയോട് ക്ഷമ ചേദിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ശ്യാമിലി വീണ്ടും ഓഫീസിലേക്ക് പോകുകയായിരുന്നു. പുതിയതായി വന്ന ജൂനിയറിനോട് തന്‍റെ കാര്യത്തില്‍ ഇടപെടരുതെന്ന് പറയാന്‍ ബെയിലിനോട് ശ്യാമിലി ആവശ്യപ്പെടുകയും ചെയ്തു. അതാണ് ബെയ്ലിനെ പ്രകോപിപ്പിച്ചത്. അതിക്രമത്തെ തുടര്‍ന്ന് ശ്യാമിലി ബാര്‍ അസോസിയേഷനോട് പരാതി പരാതി നല്‍കിയത്
senior lawyer brutally assaulted female lawyer Vanchiyoor.
