'പാക് സൈന്യം ഭീകരർക്കൊപ്പം നിൽക്കുന്നു, മറുപടി നൽകേണ്ടത് ആവശ്യമായിരുന്നു' - സേന

'പാക് സൈന്യം ഭീകരർക്കൊപ്പം നിൽക്കുന്നു, മറുപടി നൽകേണ്ടത് ആവശ്യമായിരുന്നു' - സേന
May 12, 2025 03:26 PM | By VIPIN P V

ന്യൂ ഡൽഹി: ( www.truevisionnews.com ) ഓപ്പറേഷൻ സിന്ദൂർ ഭീകരക്കെതിരെ മാത്രമെന്ന് ഇന്ത്യ. പാകിസ്താൻ ഭീകരവാദികൾക്കൊപ്പം നിൽക്കുന്നുവെന്നും ഇന്ത്യ പറഞ്ഞു. സേനാ മേധാവിമാർ നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്.

വ്യോമസേനയുടെ സന്നാഹങ്ങളും പാകിസ്താനെ ചെറുത്തു. ആകാശ് പ്രതിരോധ സംവിധാനവും പോർമുഖത്ത് ഉപയോഗിച്ചു. ചൈനയുടെ മിസൈലുകളെ പോലും ഇന്ത്യൻ വ്യോമസേന ചെറുത്തു. ചൈനയുടെ ദീർഘദൂര മിസൈലുകളെയും തകർത്തു.ചൈനയുടെ PL-15 മിസൈലുകളെയാണ് തകർത്തത്.

കറാച്ചിയിലും ആക്രമണം നടത്തി. പാകിസ്താന്റെ വ്യോമതാവളങ്ങൾ തകർക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടുവെന്നും സേന മേധാവിമാർ വ്യക്തമാക്കി. ഇന്ത്യയുടെ തിരിച്ചടിയും വ്യോമസേനയുടെ സൈനിക പോരാട്ടങ്ങളും വാർത്ത സമ്മേളനത്തിൽ വിശദീകരിച്ചു. റഹമിയാർ ഖാൻ വ്യോമ താവളം തകർന്നു.

ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം സർവ്വ സജ്ജമാണ്. ഇന്ത്യയിലെ ജനവാസ മേഖലയിലും ക്ഷേത്രങ്ങൾക്കും എതിരെയാണ് പാക് ആക്രമണം ഉണ്ടായത്. പാകിസ്താന്റെ വ്യോമ പ്രതിരോധ സംവിധാനവും തകർത്തു. കര നാവിക വ്യോമ മേഖലയിലൂടെ ഇന്ത്യൻ സൈന്യം പാകിസ്താൻ ആക്രമണത്തെ ചെറുത്തു.

പാക് മിസൈലുകളെയും ഡ്രോണുകളെയും നിർവീര്യമാക്കി. ഇന്ത്യ വികസിപ്പിച്ചെടുത്ത പ്രതിരോധ സംവിധാനമാണ് തുർക്കി ചൈനീസ് ഡ്രോണുകളെ തകർത്തത്. ആവശ്യമെങ്കിൽ കൂടുതൽ പ്രതിരോധത്തിന് സേന തയ്യാറാണെന്നും സേന മേധാവിമാർ പറഞ്ഞു.

Pakistan Army stands with terrorists necessary to respond Army

Next TV

Related Stories
പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും; ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യം

May 12, 2025 04:40 PM

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും; ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന...

Read More >>
'സമീപ ദിവസങ്ങളിൽ കടന്നു പോയത് സമാധാനത്തിന്റെ രാത്രി'; ചില സ്ഥലങ്ങളിൽ ഡ്രോണുകൾ കണ്ടെന്ന റിപ്പോർട്ട് തള്ളി ഇന്ത്യൻ ആർമി

May 12, 2025 08:49 AM

'സമീപ ദിവസങ്ങളിൽ കടന്നു പോയത് സമാധാനത്തിന്റെ രാത്രി'; ചില സ്ഥലങ്ങളിൽ ഡ്രോണുകൾ കണ്ടെന്ന റിപ്പോർട്ട് തള്ളി ഇന്ത്യൻ ആർമി

ഇന്ത്യ പാക്കിസ്ഥാൻ സംഘർഷം, ഡ്രോണുകൾ കണ്ടെന്ന റിപ്പോർട്ട് തള്ളി ഇന്ത്യൻ...

Read More >>
Top Stories