(truevisionnews.com) ഹൈദരാബാദിലെ കറാച്ചി ബേക്കറിക്ക് നേരെ ആക്രമണം. കാവിക്കൊടിയും പിടിച്ചെത്തിയ ബിജെപി അനുഭാവികളാണ് ബേക്കറിക്ക് നേരെ സംഘം ചേർന്ന് ആക്രമണം അഴിച്ചു വിട്ടതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബേക്കറി ഉടമകളോട് പേര് മാറ്റണമെന്നാവശ്യപ്പെട്ടാണ് ആക്രമം നടത്തിയത്. ബേക്കറിയുടെ സൈൻ ബോർഡുകൾ തകർക്കുകയും ചെയ്തു.

ആർജിഐ എയർപോർട്ട് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ബേക്കറിയുടെ ഷംഷാബാദ് ശാഖയ്ക്ക് പുറത്ത് ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് സംഭവം നടന്നത്. കാവി ഷാളുകൾ ധരിച്ചെത്തിയ അക്രമികൾ പാകിസ്ഥാൻ പതാകകളിൽ ചവിട്ടി പാകിസ്ഥാനെതിരെ മുദ്രാവാക്യം വിളിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
സംഭവത്തിൽ ബേക്കറി ഉടമകൾ പ്രതികരണവുമായി മുന്നോട്ടു വന്നിട്ടുണ്ട്. തങ്ങളുടെ ബ്രാൻഡ് ഹൈദരാബാദിൽ നിന്ന് തന്നെ രൂപം നൽകിയതാണെന്നും കറാച്ചി എന്ന പേര് അതിന്റെ ചരിത്രത്തിൻറെ ഭാഗമാണെന്നും ഉടമകൾ പറഞ്ഞു. 1953 മുതൽ ഹൈദരാബാദിലെ അറിയപ്പെടുന്ന സ്ഥാപനമായ ഈ ബേക്കറി, ഇന്ത്യ-പാകിസ്ഥാൻ സംഘർഷങ്ങൾ രൂക്ഷമായ കാലഘട്ടങ്ങളിൽ പലപ്പോഴും പ്രതിഷേധങ്ങൾക്കിരയായിരുന്നു.
Attack Karachi Bakery Hyderabad.
