കൊൽക്കത്ത: (truevisionnews.com) ഖരഗ്പൂർ ഐ.ഐ.ടിയിലെ ബി.ടെക് വിദ്യാർഥിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ബിഹാർ ഷിയോഹർ സ്വദേശിയായ മുഹമ്മദ് ആസിഫ് ഖമർ (22) എന്ന വിദ്യാർഥിയാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

ഐ.ഐ.ടിയിലെ മദൻ മോഹൻ മാളവ്യ ഹോസ്റ്റലിലെ എസ്.ഡി.എസ് ബ്ലോക്കിലാണ് മൂന്നാംവർഷ വിദ്യാർഥിയായ മുഹമ്മദ് ആസിഫിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി മുതൽ മുറി അടച്ചിട്ട നിലയിലായിരുന്നു. ഫോൺ വിളിച്ചിട്ടും മറുപടിയുണ്ടായില്ല. തുടർന്ന് ഇന്നലെ പൊലീസ് എത്തി വാതിൽ തുറന്ന് അകത്തുകടന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഖരഗ്പൂർ ഐ.ഐ.ടിയിൽ അടുത്തിടെയുണ്ടായ മൂന്നാമത്തെ ആത്മഹത്യയാണിത്. ഏപ്രിലിൽ ഒരു നാലാംവർഷ വിദ്യാർഥിയും ജനുവരിയിൽ ഒരു മൂന്നാംവർഷ വിദ്യാർഥിയും ആത്മഹത്യ ചെയ്തിരുന്നു. കഴിഞ്ഞ വർഷം ജൂണിലും ഒരു വിദ്യാർഥി ആത്മഹത്യ ചെയ്തിരുന്നു.
IIT student found dead in hostel
