(www.truevisionnews.com) സാമൂഹ്യമാധ്യമങ്ങളിലൂടെ ജനങ്ങൾ ഓരോ ദിവസവും അതിജീവിക്കുന്നത് വ്യത്യസ്ത സ്വഭാവമുള്ള ഓൺലൈൻ തട്ടിപ്പുകളെയാണ്. പലതരം തട്ടിപ്പുകളെക്കുറിച്ച് നാം കേട്ടിട്ടുണ്ടെങ്കിലും ഇപ്പോൾ ചർച്ചയാവുന്ന തട്ടിപ്പ് ഉന്നം വക്കുന്നത് സാധാരണക്കാരായ ജനങ്ങളെയാണ്.

സ്വന്തമായി വാഹനം കൈവശമുള്ളവരെയാണ്, ഈയടുത്ത് എറണാകുളം സ്വദേശിയുടെ അക്കൗണ്ടിൽ നിന്നും വൻ തുക നഷ്ടമാകുന്നതിന് കാരണമായ അതിനൂതന ഓൺലൈൻ തട്ടിപ്പിനെക്കുറിച്ച് നോക്കാം.
പണം അപഹരിക്കാനായി ഓൺലൈൻ തട്ടിപ്പുകാർ ഓരോ ദിവസവും കണ്ടെത്തുന്നത് പുതിയ വഴികളാണ്. ഇപ്പോൾ രൂപപ്പെട്ട തട്ടിപ്പിന്റെ രീതി കുറച്ച് വ്യത്യസ്തത നിറഞ്ഞതാണ്, മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെൻറ് അഥവാ എംവിഡിയുടെ പേരിൽ വാട്സ്ആപ്പിൽ നിയമലംഘന സന്ദേശമയക്കുന്ന രീതിയാണ് പുത്തൻ വഴിയായി തട്ടിപ്പ് സംഘം സ്വീകരിച്ചിരിക്കുന്നത്.
ഇനി പറയാൻ പോകുന്നത് തട്ടിപ്പ് സംഘം ഇതിനായി ഉപയോഗിച്ച രീതിയാണ് , ഏപ്രിൽ 11 ന് എറണാകുളം സ്വദേശിയുടെ മൊബൈലിലേക്ക് ഒരു സന്ദേശമെത്തുന്നു താങ്കൾ നിരത്തിലൂടെ നിയമലംഘനം നടത്തി വാഹനമോടിച്ചു എന്ന രീതിയിൽ, കൂടാതെ ഇതിന് പിഴയായി 20000 രൂപ ആവശ്യപ്പെടുകയും കൂടാതെ പ്രസ്തുത സന്ദേശത്തിൽ വാഹനത്തിന്റെ ചെലാൻ നമ്പർ, നിയമലംഘനം നടത്തിയ തീയതി, വാഹനത്തിന്റെ നമ്പർ, എന്നിവയെല്ലാം ഉൾപ്പെട്ടിരുന്നു.
ഇതിൽ ഏറ്റവും ഞെട്ടലുളവാക്കിയത് സന്ദേശമയച്ച അക്കൗണ്ടിന്റെ ചിത്രം എംവിഡിയുടെ ഔദ്യോഗിക വെബ്സൈറ്റിനെ തോന്നിപ്പിക്കുന്നതായിരുന്നു. കൂടാതെ ചെലാൻ ലഭിക്കാൻ സന്ദേശത്തിന് ഒപ്പമുള്ള പരിവാഹൻ ആപ്പ് ഡൗൺലോഡ് ചെയ്യണമെന്നാണ് നിർദേശവും ഇതിൽ ഉൾപ്പെടുത്തിയിരുന്നു.
സന്ദേശം വിശ്വസിച്ച് ആപ്പ് ഡൗൺലോഡ് ചെയ്തത ശേഷമാണ് അവിശ്വസനീയമായ രീതിയിലുള്ള തട്ടിപ്പ് നടന്നത്, ഡൌൺലോഡ് ചെയ്ത ശേഷം ആപ്പിലൂടെ ഒരു രൂപ അടയ്ക്കാനായിരുന്നു തട്ടിപ്പ് സംഘത്തിന്റെ നിർദേശം. എന്നാൽ സംശയം തോന്നിയതോടെ ഇയാൾ രൂപ നൽകിയില്ലെന്ന് മാത്രമല്ല, ആപ്പ് ഡിലീറ്റ് ചെയ്യാൻ വിട്ടുപോകുകയും ചെയ്തു.
ഇതിനിടെ ഇയാൾ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് മൊബൈൽ റീചാർജ് ചെയ്തു. തൊട്ടുപിന്നാലെ അക്കൗണ്ടിൽ നിന്നും 9999 രൂപയുടെ രണ്ട് ഇടപാടുകൾ നടക്കുകയും ചെയ്തു. ഇങ്ങനെയാണ് വാഹനത്തിന്റെ പിഴയടക്കുന്നതുമായി ബന്ധപ്പെട്ട പുത്തൻ തട്ടിപ്പ് പുറത്താവുന്നത്.
എന്നാൽ ഇതിനെതിരെ രംഗത്തെത്തിയ എം വി ഡി തങ്ങൾ ഒരിക്കലും വാട്സ്ആപ്പിൽ ആർക്കും ഇത്തരത്തിൽ സന്ദേശം അയക്കാറില്ലെന്ന് വെളിപ്പെടുത്തി. സുമാറ്റോ വാലറ്റ് ഗുരുഗ്രാം എന്ന ബാങ്ക് അക്കൗണ്ടിലേക്കാണ് പണം പോയത് എന്നാണ് ഈ സംഭവത്തെക്കുറിച്ച് മനസ്സിലാക്കാൻ സാധിക്കുന്നത്.
ഇത്തരം തട്ടിപ്പുകൾ നേരിടുമ്പോൾ ഉടൻ തന്നെ സൈബർ സെല്ലിന്റെ പരാതിപരിഹാരനമ്പറിൽ വിവരമറിയിക്കുക. ഓൺലൈൻ പണമിടപാടിൽ അതീവജാഗ്രത പുലർത്തുക.
#Beware #new #tricks #onlinefraud #gang
