കോട്ടയം: (www.truevisionnews.com) മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോലീസുകാരനെ ആക്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പെരുമ്പായിക്കാട് കുമാരനല്ലൂര്‍ ബിജോ കെ. ബേബി(20), ആലപ്പുഴ എണ്ണക്കാട് ശ്രീകുമാര്‍(59) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില അത്യാഹിതവിഭാഗത്തിലേക്ക് പാസ്സോ അനുവാദമോ കൂടാതെ പ്രവേശിക്കുന്നത് തടഞ്ഞ പോലീസുകാരനെയാണ് പ്രതികള്‍ ആക്രമിച്ചത്.
കമ്പിവടികൊണ്ടും ബിയര്‍ കുപ്പി ഉപയോഗിച്ചും പോലീസുകാരനെ ആക്രമിക്കുകയായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
#Policeman #attacked #metalrod #beerbottle #MedCollege #Two #arrested
