കാത്തിരുന്ന വിവരം അറിഞ്ഞിരുന്നില്ല, വീണ ജോര്‍ജുമായി അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് ജെ പി നദ്ദ

കാത്തിരുന്ന വിവരം അറിഞ്ഞിരുന്നില്ല, വീണ ജോര്‍ജുമായി അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് ജെ പി നദ്ദ
Mar 21, 2025 01:00 PM | By VIPIN P V

ദില്ലി : (www.truevisionnews.com) സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജുമായി കൂടിക്കാഴ്ച നടത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ. അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.

കേരളാ ആരോഗ്യമന്ത്രി ഇന്നലെ കാത്തിരുന്ന വിവരം അറിഞ്ഞിരുന്നില്ലെന്നാണ് നദ്ദയുടെ വിശദീകരണം. ആരോഗ്യമന്ത്രി വീണാ ജോർജും കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് വിവാദം കനക്കുന്നതിനിടെയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.

കൂടിക്കാഴ്ചയ്ക്ക് അപ്പോയിൻമെന്റ് തേടി കത്ത് നൽകിയെങ്കിലും കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നദ്ദയെ കാണാനാകാതെ ആരോഗ്യമന്ത്രി വീണാ ജോർജ് ഇന്ന് രാവിലെ കേരളത്തിൽ തിരിച്ചെത്തിയിരുന്നു.

അതേ സമയം, ജെപി നദ്ദയെ യുഡിഎഫ് ഇന്ന് എംപിമാർ ചേംബറിലെത്തി കാണും. ഒരു മണിക്ക് കാണാമെന്ന് നദ്ദ എംപിമാരെ അറിയിച്ചു. ആശാ വർക്കർമാരുടെ സമരം അടക്കം മന്ത്രിയെ അറിയിക്കും.

കേരളത്തിന്റെ ദില്ലിയിലെ പ്രതിനിധി കെ വി തോമസ് കേന്ദ്ര ആരോഗ്യ സെക്രട്ടറിയുമായി തിങ്കളാഴ്ച രാവിലെ കൂടിക്കാഴ്ച നടത്തും.എംയി സ് അടക്കം വിഷയങ്ങൾ ചർച്ചയാകുമെന്നാണ് വിവരം.

ഓണറേറിയം വര്‍ധന അടക്കം ആവശ്യപ്പെട്ടുള്ളആശവർക്കർമാരുടെ നിരാഹാര സമരം ഇന്ന് രണ്ടാം ദിവസത്തിലേക്ക് കടക്കുകയാണ്. എം എ ബിന്ദു, കെപി തങ്കമണി, ആര്‍ ഷീജ എന്നിവരാണ് നിരാഹാര സമരം തുടരുന്നത്. സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകൽ സമരം ഇന്ന് നാല്പതാം ദിവസത്തിലേക്ക് കടന്നു.



#JPNadda #says #aware #information #waiting #meet #VeenaGeorge #next #week

Next TV

Related Stories
കനത്ത ജാഗ്രത; 27 വിമാനത്താവളങ്ങൾ അടച്ചു, 400 ലേറെ വിമാന സർവീസുകൾ റദ്ദാക്കി

May 8, 2025 11:37 AM

കനത്ത ജാഗ്രത; 27 വിമാനത്താവളങ്ങൾ അടച്ചു, 400 ലേറെ വിമാന സർവീസുകൾ റദ്ദാക്കി

ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഉത്തരേന്ത്യ കടുത്ത...

Read More >>
Top Stories