വീണ്ടും വിവേചനം; ദളിതർ മുടിവെട്ടാനെത്തി, മുഴുവൻ ബാർബർഷോപ്പുകളും അടച്ചിട്ട് ഉടമകൾ

വീണ്ടും വിവേചനം; ദളിതർ മുടിവെട്ടാനെത്തി, മുഴുവൻ ബാർബർഷോപ്പുകളും അടച്ചിട്ട് ഉടമകൾ
May 8, 2025 08:49 AM | By Jain Rosviya

ബെം​ഗളൂരു: (truevisionnews.com) കർണാടകയിലെ കൊപ്പാളിലെ ഗ്രാമത്തിൽ ദളിതരോട് വിവേചനം. ദളിതർ മുടിവെട്ടാനെത്തിയതോടെ ​ഗ്രാമത്തിലെ ബാർബർഷോപ്പുകൾ അടച്ചിടുകയായിരുന്നു.

വിവരം പുറത്തറിഞ്ഞതോടെ ബാർബർഷോപ്പുകൾക്ക് മുന്നറിയിപ്പുമായി പൊലീസ് സ്ഥലത്തെത്തി. ഇത്തരത്തിൽ വിവേചനം കാണിച്ചാൽ തക്കതായ ശിക്ഷ ലഭിക്കുമെന്ന് ബാർബർഷോപ്പുടമകൾക്ക് പൊലീസ് മുന്നറിയിപ്പ് നൽകി. എന്നാൽ കടയുടമകൾ വീണ്ടും പഴയപടി തന്നെ ആവർത്തിക്കുകയായിരുന്നു. തുടർന്ന് കടകളിൽ പതിവായി എത്തിയിരുന്നവരുടെ മുടി അവരുടെ വീടുകളിലെത്തി മുറിച്ച് നൽകുകയുമായിരുന്നു.

നിലവിൽ ​ഗ്രാമത്തിലെ ദളിതർക്ക് മുടി മുറിക്കാൻ കിലോമീറ്ററുകൾ സഞ്ചരിച്ച് കൊപ്പാൾ ടൗണിലെത്തേണ്ട അവസ്ഥയാണ്. കർണാടകത്തിലെ ഓട്ടേറെ ​ഗ്രാമങ്ങളിൽ നിന്ന് ദളിത് വിവേചനത്തിന്റെ വിവരങ്ങൾ അടുത്തിടെ പുറത്ത് വന്നിരുന്നു. 

discrimination against dalits barbershops karnataka

Next TV

Related Stories
ട്രെയിനിലെ ശുചിമുറിയിൽ യുവാവിന്റെ മൃതദേഹം; ആളെ തിരിച്ചറിഞ്ഞില്ല

May 9, 2025 03:35 PM

ട്രെയിനിലെ ശുചിമുറിയിൽ യുവാവിന്റെ മൃതദേഹം; ആളെ തിരിച്ചറിഞ്ഞില്ല

അഹ്മദാബാദ് -കൊൽക്കത്ത എക്സ്പ്രസിലെ ശുചിമുറിയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി....

Read More >>
'അതൊക്കെ വ്യാജമാണ്....' ;രാജ്യത്തെ മുഴുവന്‍ എടിഎമ്മുകളും സാധാരണ പോലെ പ്രവർത്തിക്കും, വിശദീകരണവുമായി പിഐബി

May 9, 2025 12:57 PM

'അതൊക്കെ വ്യാജമാണ്....' ;രാജ്യത്തെ മുഴുവന്‍ എടിഎമ്മുകളും സാധാരണ പോലെ പ്രവർത്തിക്കും, വിശദീകരണവുമായി പിഐബി

രാജ്യത്തെ എംടിഎം സെന്ററുകൾ അടച്ചിടുമെന്ന പ്രചാരണം വ്യാജമാണെന്ന് പ്രസ് ഇൻഫർമേഷൻ...

Read More >>
Top Stories