കെഎസ്ഇബിയിലെ അസിസ്റ്റൻ്റ് എഞ്ചിനീയറെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കെഎസ്ഇബിയിലെ അസിസ്റ്റൻ്റ് എഞ്ചിനീയറെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
Mar 21, 2025 11:20 AM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)  കെഎസ്ഇബിയിലെ അസിസ്റ്റൻ്റ് എഞ്ചിനീയറെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നെടുമങ്ങാട് ചുള്ളിമാനൂർ കൊച്ചു ആട്ടുകാൽ സ്വദേശി ഷെമീം മൻസിൽ മുഹമ്മദ് ഷെമീം (50) ആണ് മരിച്ചത്.

ആത്മഹത്യയെന്നാണ് വിവരം. ഇന്ന് പുലർച്ചെ വീട്ടിലെ മുകളിലത്തെ നിലയിലെ ഷെമീമിൻ്റെ ഓഫീസ് റൂമിലാണ് തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കണ്ടത്.

പോത്തൻകോട് കെഎസ്ഇബി ഓഫിസിലെ അസിസ്റ്റൻ്റ് എഞ്ചിനീയറായിരുന്നു. ഒന്നര മാസം മുൻപാണ് ഇദ്ദേഹത്തിന് പ്രമോഷൻ കിട്ടിയത്. നെടുമങ്ങാട് പോലീസ് ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കിയ ശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056).





#KSEB #assistant #engineer #found #dead #inside #house

Next TV

Related Stories
Top Stories