'ഇത് ക്ഷേത്രോത്സവമാണ്, കോളജ് യൂണിയന്‍ ഫെസ്റ്റിവല്‍ അല്ല, ഉത്സവങ്ങള്‍ ഭക്തിയുടെ കൂട്ടായ്മയാണ്'; വിമർശനവുമായി ഹൈക്കോടതി

'ഇത് ക്ഷേത്രോത്സവമാണ്, കോളജ് യൂണിയന്‍ ഫെസ്റ്റിവല്‍ അല്ല, ഉത്സവങ്ങള്‍ ഭക്തിയുടെ കൂട്ടായ്മയാണ്'; വിമർശനവുമായി ഹൈക്കോടതി
Mar 18, 2025 08:27 PM | By Susmitha Surendran

കൊച്ചി: (truevisionnews.com)  കൊല്ലം കടയ്ക്കൽ ദേവി ക്ഷേത്രത്തിലെ ​വിപ്ലവ ​ഗാനാലാപനത്തിൽ വിമർശനവുമായി ഹൈക്കോടതി. ക്ഷേത്രോപദേശക സമിതി അംഗങ്ങള്‍ രാഷ്ട്രീയക്കാരല്ല, വിശ്വാസികള്‍ ആയിരിക്കണമെന്നും കോടതി വിമർശനം ഉയർത്തി.

ഇത് ക്ഷേത്രോത്സവമാണ്, കോളജ് യൂണിയന്‍ ഫെസ്റ്റിവല്‍ അല്ല. ഉത്സവങ്ങള്‍ ഭക്തിയുടെ കൂട്ടായ്മയാണ്. എന്തിനാണ് സ്‌റ്റേജില്‍ ഇത്രയും പ്രകാശ വിന്യാസം. ഭക്തരിൽ നിന്ന് ശേഖരിക്കുന്ന പണം ഇത്തരം കാര്യങ്ങൾക്ക് ചെലവാക്കേണ്ടതല്ല.

ദൈവത്തിനായി നല്‍കുന്ന പണം അധികമുണ്ടെങ്കില്‍ അവിടെ വരുന്നവര്‍ക്ക് അന്നദാനം നല്‍കൂ. ക്ഷേത്രോപദേശക സമിതി അംഗങ്ങള്‍ രാഷ്ട്രീയക്കാരല്ല, വിശ്വാസികള്‍ ആയിരിക്കണമെന്നും കോടതി പറഞ്ഞു.

സംഭവത്തിൽ കടയ്ക്കൽ ദേവിക്ഷേത്രം ഉപദേശക സമിതിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. ക്ഷേത്രോത്സവത്തിൻ്റെ പ്രോ​ഗ്രാം നോട്ടീസ് നൽകിയിരുന്നില്ലായെന്നും ദേവസ്വം ബോർഡ് അറിയിച്ചു. സംഭവത്തിൽ വിജിലൻസ് അന്വേഷണം നടത്തി വരികയാണ്. ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ പാടില്ലെന്നും ഹൈക്കോടതി താക്കീത് നൽകി.

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് കീഴിലാണ് കടയ്ക്കല്‍ ദേവീ ക്ഷേത്രം. മാര്‍ച്ച് 10ന് ദേവീ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ ഗായകന്‍ അലോഷി അവതരിപ്പിച്ച സംഗീത പരിപാടിയിലാണ് പാര്‍ട്ടി ഗാനം ആലപിച്ചത്.

പ്രചരണ ഗാനങ്ങള്‍ക്കൊപ്പം സ്റ്റേജിലെ എല്‍ഇഡി വാളില്‍ ഡിവൈഎഫ്‌ഐയുടെ കൊടിയും സിപിഐഎമ്മിന്റെ ചിഹ്നവുമുണ്ടായിരുന്നു. ഗാനം സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെ വലിയ വിമര്‍ശനവുമുയര്‍ന്നിരുന്നു.

സിപിഐഎം സംഘടനയായ വ്യാപാരി വ്യവസായി സമിതി മടത്തറ, ആൾത്തറമൂട് യൂണിറ്റുകൾ, വ്യാപാരി വ്യവസായി സമിതി കടയ്ക്കൽ ഏരിയ കമ്മിറ്റി എന്നിവരുടെ വഴിപാടായാണ് സംഗീത പരിപാടി നടത്തിയത്.

#High #Court #criticized #singing #revolutionary #songs #Kadakkal #Devi #Temple #Kollam.

Next TV

Related Stories
'തീ കൊളുത്തി മരിച്ചാലും തൂങ്ങി മരിച്ചാലും പാർട്ടിക്ക് പ്രശ്നമില്ല'; ഇടത് നേതാക്കൾക്കെതിരെ  ആരോപണവുമായി സിപിഒ റാങ്ക് ഹോൾഡേഴ്സ്

Apr 19, 2025 10:39 PM

'തീ കൊളുത്തി മരിച്ചാലും തൂങ്ങി മരിച്ചാലും പാർട്ടിക്ക് പ്രശ്നമില്ല'; ഇടത് നേതാക്കൾക്കെതിരെ ആരോപണവുമായി സിപിഒ റാങ്ക് ഹോൾഡേഴ്സ്

അവകാശപ്പെട്ടത് ചോദിക്കുമ്പോൾ എങ്ങനെയാണ് ദുർവാശി ആകുന്നതെന്നും ഉദ്യോഗാര്‍ത്ഥികള്‍...

Read More >>
വീടിന് തീപിടിച്ച് യുവാവ് വെന്തു മരിച്ചു, മദ്യലഹരിയിൽ തീവെച്ചതെന്ന് സംശയം

Apr 19, 2025 10:32 PM

വീടിന് തീപിടിച്ച് യുവാവ് വെന്തു മരിച്ചു, മദ്യലഹരിയിൽ തീവെച്ചതെന്ന് സംശയം

മദ്യലഹരിയിൽ മനോജ് തന്നെ വീടിന് തീവെച്ചതാണെന്നാണ് പൊലീസ്...

Read More >>
കണ്ണൂരിൽ യുവതിയേയും ഒരുവയസുള്ള മകനേയും കാണാനില്ലെന്ന് പരാതി; അന്വേഷണം ആരംഭിച്ച് പൊലീസ്

Apr 19, 2025 10:15 PM

കണ്ണൂരിൽ യുവതിയേയും ഒരുവയസുള്ള മകനേയും കാണാനില്ലെന്ന് പരാതി; അന്വേഷണം ആരംഭിച്ച് പൊലീസ്

തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ ടി.എന്‍.സന്തോഷ്‌കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം...

Read More >>
തൊട്ടിൽപ്പാലത്ത് പ്രവാസി യുവാവ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

Apr 19, 2025 09:40 PM

തൊട്ടിൽപ്പാലത്ത് പ്രവാസി യുവാവ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

മൃതദേഹം കുറ്റ്യാടി ഗവണ്മെന്റ് ആശുപത്രിയിൽ നിന്നും പോസ്റ്റ്‌ മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി ....

Read More >>
നാദാപുരം പുറമേരിയിൽ എഴുപതുകാരൻ കിണറ്റിൽ ചാടി മരിച്ചു

Apr 19, 2025 09:32 PM

നാദാപുരം പുറമേരിയിൽ എഴുപതുകാരൻ കിണറ്റിൽ ചാടി മരിച്ചു

ബന്ധു സുജീഷിന്റെ പരാതിയിൽ നാദാപുരം പോലീസ്...

Read More >>
മെഡി. കോളേജില്‍ പോലീസുകാരനെ കമ്പിവടികൊണ്ടും ബിയര്‍കുപ്പികൊണ്ടും ആക്രമിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍

Apr 19, 2025 09:30 PM

മെഡി. കോളേജില്‍ പോലീസുകാരനെ കമ്പിവടികൊണ്ടും ബിയര്‍കുപ്പികൊണ്ടും ആക്രമിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില അത്യാഹിതവിഭാഗത്തിലേക്ക് പാസ്സോ അനുവാദമോ കൂടാതെ പ്രവേശിക്കുന്നത് തടഞ്ഞ പോലീസുകാരനെയാണ് പ്രതികള്‍...

Read More >>
Top Stories