കിണർ വൃത്തിയാക്കുന്നതിനിടെ ദേഹാസ്വസ്ഥത; ബോധരഹിതനായ തൊഴിലാളി കിണറ്റിൽ കുടുങ്ങി, രക്ഷകരായി ഫയർഫോഴ്സ്

കിണർ വൃത്തിയാക്കുന്നതിനിടെ ദേഹാസ്വസ്ഥത; ബോധരഹിതനായ തൊഴിലാളി കിണറ്റിൽ കുടുങ്ങി, രക്ഷകരായി ഫയർഫോഴ്സ്
Mar 7, 2025 12:46 PM | By VIPIN P V

റാന്നി: (www.truevisionnews.com) പത്തനംതിട്ട ജില്ലയില റാന്നി കീക്കൊഴൂരിൽ കിണർ വൃത്തിയാക്കുന്നതിനിടെ ദേഹാസ്വസ്ഥത നുഭവപ്പെട്ടതിനെ തുടർന്ന് ബോധരഹിതനായ തൊഴിലാളി കിണറ്റിൽ കുടുങ്ങി. കീകൊഴുർ പാലച്ചുവട് കാലാപ്പുറത്ത് വീട്ടിൽ രവി(63)യാണ് കിണറിൽ കുടുങ്ങിയത്.

ഇന്ന് രാവിലെയാണ് സംഭവം. വിവരമറിഞ്ഞെത്തിയ റാന്നി യൂണിറ്റിൽ നിന്നുള്ള ഫയർഫോഴ്സ് ഉദ്യോഗസ്ഥരാണ് രവിയെ അതിസാഹസികമായി രക്ഷപ്പെടുത്തിയത്.

കടുത്ത ചൂടും കിണറ്റിൽ ഓക്സിജൻ ലഭ്യമാവാതിരുന്ന സാഹചര്യവും മൂലമാണ് രവി ജോലിക്കിടെ കുഴഞ്ഞുവീണതെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സജീവിന്റെ നേതൃത്വത്തിൽ എത്തിയ ടീം ഉടനെ തന്നെ കിണറ്റിലിറങ്ങി രവിയെ സാഹസികമായി കരയിലേക്കെത്തിച്ചു.

ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അനീഷ് ആണ് കയർ ഉപയോഗിച്ച് കിണറ്റിൽ ഇറങ്ങി രവിയെ കരക്കെത്തിച്ചത്. പിന്നീട് ഇയാളെ ഉടൻ തന്നെ റാന്നി ഗവൺമെന്‍റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

#Unconscious #worker #falls #cleaning #well #FireForce #rescues #getting #stuck #well

Next TV

Related Stories
 കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു

May 11, 2025 08:22 AM

കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു

കോഴിക്കോട് ബീച്ചിന് സമീപം യുവാവിന്...

Read More >>
 ദാരുണം ... ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ച നിലയിൽ

May 10, 2025 08:49 PM

ദാരുണം ... ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ച നിലയിൽ

ഇടുക്കി കൊമ്പൊടിഞ്ഞാലിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ച...

Read More >>
'അടിച്ച് കണ്ണ് മുറിക്കും'; പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന് മർദ്ദനം

May 10, 2025 03:39 PM

'അടിച്ച് കണ്ണ് മുറിക്കും'; പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന് മർദ്ദനം

പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന്...

Read More >>
പേരാമ്പ്രയില്‍ ബൈക്ക് യാത്രികൻ ലോറി ദേഹത്ത് കയറി മരിച്ചു, മരിച്ചത് അപ്പോളോ ടയേഴ്‌സ് തൊഴിലാളി

May 10, 2025 02:24 PM

പേരാമ്പ്രയില്‍ ബൈക്ക് യാത്രികൻ ലോറി ദേഹത്ത് കയറി മരിച്ചു, മരിച്ചത് അപ്പോളോ ടയേഴ്‌സ് തൊഴിലാളി

പേരാമ്പ്രയില്‍ അപ്പോളോ ടയേഴ്‌സ് തൊഴിലാളി ലോറി ദേഹത്ത് കയറി...

Read More >>
Top Stories