ഭിന്നശേഷിക്കാരിയായ യുവതിയെ വിവാഹവാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു, 25 ലക്ഷത്തോളം തട്ടിയെടുത്തു; പ്രതി അറസ്റ്റില്‍

ഭിന്നശേഷിക്കാരിയായ യുവതിയെ വിവാഹവാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു, 25 ലക്ഷത്തോളം തട്ടിയെടുത്തു; പ്രതി അറസ്റ്റില്‍
Feb 20, 2025 09:59 PM | By VIPIN P V

പത്തനംതിട്ട : (www.truevisionnews.com) വിവാഹവാഗ്ദാനം ചെയ്തശേഷം യുവതിയെ നിരന്തര ലൈംഗിക പീഡനത്തിന് വിധേയയാക്കുകയും, പല തവണയായി 25 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്ത യുവാവിനെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ശാസ്താംകോട്ട പള്ളിശ്ശേരിക്കല്‍ വാഴപ്പള്ളിക്കല്‍ ചരുവില്‍ ലക്ഷം വീട്ടില്‍ ഷൈന്‍ സിദ്ധീഖ് (34) ആണ് പിടിയിലായത്.

കുമ്പഴയിലെ ദേശസാല്‍കൃത ബാങ്കില്‍ താത്കാലിക ജീവനക്കാരനാണ്. ഭിന്നശേഷിക്കാരിയായ 40 കാരിയാണ് പീഡനത്തിനും തട്ടിപ്പിനും ഇരയായത്. 2021 ജൂലൈ മുതല്‍ 2022 ജനുവരി 16 വരെയുള്ള കാലയളവില്‍ തിരുവല്ലയിലെ ക്ലബ് സെവന്‍ ഹോട്ടലിലെ പല മുറികളില്‍ വച്ച് പലതവണ പ്രതി യുവതിയെ പീഡിപ്പിച്ചു.

കൂടാതെ 2024 ല്‍ തിരുവനന്തപുരത്ത് എത്തിച്ചും പീഡിപ്പിച്ചു. വിവാഹം കഴിക്കാമെന്ന് വാക്കുകൊടുത്തശേഷമായിരുന്നു പീഡനം. പത്തനംതിട്ട വനിതാ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആര്‍, സംഭവസ്ഥലം തിരുവല്ല പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ആയതിനാല്‍ തട്ടിപ്പിനും ബലാല്‍സംഗത്തിനും ഈമാസം 15 ന് തിരുവല്ല പോലീസ് കേസെടുത്തു.

തുടര്‍ന്ന്, വിശദമായ അന്വേഷണം ആരംഭിച്ചു. യുവതിയുടെ വൈദ്യപരിശോധന പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നടത്തിയിരുന്നു. പിന്നീട് കോടതിയില്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്തി.

ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം പ്രതിക്കുവേണ്ടി ഊര്‍ജ്ജിതമായ അന്വേഷണമാണ് നടത്തിയത്. ഭാര്യയുടെ നെടുമങ്ങാട് കുളവിക്കുളത്തുള്ള വീട്ടില്‍ താമസിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ പോലീസ് സംഘം കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

തിരുവല്ലയിലെത്തിച്ച് വൈദ്യപരിശോധന ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് ശേഷം, സാക്ഷിയെ കാണിച്ച് തിരിച്ചറിഞ്ഞു. വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. 2024 ഓഗസ്റ്റ് മൂന്നിന് വൈകിട്ട് പട്ടം റോയല്‍ ഹോട്ടലില്‍ യുവതിയെ എത്തിച്ചും ബലാല്‍സംഗം ചെയ്തതായി പ്രതി വെളിപ്പെടുത്തി.

തുടര്‍ന്ന് ഇന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളുടെ മൊബൈല്‍ ഫോണ്‍, ബാങ്ക് എ ടി എം കാര്‍ഡുകള്‍, പാന്‍ കാര്‍ഡ് എന്നിവ പിടിച്ചെടുത്തു, കോടതിയില്‍ സമര്‍പ്പിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

തിരുവല്ല പോലീസ് ഇന്‍സ്പെക്ടര്‍ ബി കെ സുനില്‍ കൃഷ്ണന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.

#differently #abled #woman #tortured #promise #marriage #extorted #lakhs #accused #arrested

Next TV

Related Stories
കോടിപതി നിങ്ങളോ.....? ധനലക്ഷ്മി ലോട്ടറി ഫലം ഇന്ന് വൈകീട്ട്

May 14, 2025 09:15 AM

കോടിപതി നിങ്ങളോ.....? ധനലക്ഷ്മി ലോട്ടറി ഫലം ഇന്ന് വൈകീട്ട്

ധനലക്ഷ്മി ലോട്ടറിയുടെ ഫലം ഇന്ന്...

Read More >>
വിനോദയാത്രയ്ക്കിടെ 13കാരിക്ക് നേരെ ലൈംഗികാതിക്രമം;  കോഴിക്കോട്  വടകര സ്വദേശിയായ അധ്യാപകൻ അറസ്റ്റിൽ

May 14, 2025 12:04 AM

വിനോദയാത്രയ്ക്കിടെ 13കാരിക്ക് നേരെ ലൈംഗികാതിക്രമം; കോഴിക്കോട് വടകര സ്വദേശിയായ അധ്യാപകൻ അറസ്റ്റിൽ

വിനോദയാത്രയ്ക്കിടെ 13കാരിക്ക് നേരെ ലൈംഗികാതിക്രമം; വടകര സ്വദേശിയായ അധ്യാപകൻ അറസ്റ്റിൽ...

Read More >>
കോഴിക്കോട് കാന്തപുരത്ത് കാണാതായ കുട്ടികള്‍ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍

May 13, 2025 09:47 PM

കോഴിക്കോട് കാന്തപുരത്ത് കാണാതായ കുട്ടികള്‍ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍

കാന്തപുരത്ത് കാണാതായ കുട്ടികള്‍ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച...

Read More >>
Top Stories