കോടിപതി നിങ്ങളോ.....? ധനലക്ഷ്മി ലോട്ടറി ഫലം ഇന്ന് വൈകീട്ട്

കോടിപതി നിങ്ങളോ.....? ധനലക്ഷ്മി ലോട്ടറി ഫലം ഇന്ന് വൈകീട്ട്
May 14, 2025 09:15 AM | By VIPIN P V

( www.truevisionnews.com ) കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് എല്ലാ ബുധനാഴ്ചയും പുറത്തിറക്കുന്ന ധനലക്ഷ്മി ലോട്ടറിയുടെ ഫലം ഇന്ന് വൈകീട്ടോടെ അറിയാം. ഒരു കോടി രൂപയാണ് ലോട്ടറിയുടെ ഒന്നാം സമ്മാനം. ഇതു കൂടാതെ രണ്ടാം സമ്മാനമായി 50 ലക്ഷവും മൂന്നാം സമ്മാനമായി 20 ലക്ഷവും ഉള്‍പ്പെടെ നിരവധി ആകര്‍ഷകമായ സമ്മാനങ്ങള്‍ ലോട്ടറി വകുപ്പ് പുതിയതായി പുറത്തിറക്കുന്ന ധനലക്ഷ്മിയ്ക്കുണ്ട്.

സമ്മാനത്തുക വര്‍ധിപ്പിച്ച് പേരുമാറ്റത്തോടെയാണ് ഇപ്പോള്‍ പുതിയ ലോട്ടറികള്‍ വിപണിയിലെത്തുന്നത്. ഞായറാഴ്ചകളില്‍ സമൃദ്ധി ലോട്ടറി, തിങ്കളാഴ്ച ഭാഗ്യതാര , ചൊവ്വാഴ്ച സ്ത്രീശക്തി , ബുധനാഴ്ച ധനലക്ഷ്മി, വ്യാഴാഴ്ച കാരുണ്യ പ്ലസ്, വെള്ളിയാഴ്ച സുവര്‍ണ്ണ കേരളം , ശനിയാഴ്ച കാരുണ്യ എന്നീ ലോട്ടറികളാണ് ഇനി മുതല്‍ ഉണ്ടാവുക.

കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com എന്നിവയിലൂടെ ഫലം അറിയാന്‍ കഴിയും.

ലോട്ടറിയിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്ന സമ്മാനം 5000 രൂപയില്‍ കുറവാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക സ്വന്തമാക്കാം. 5000 രൂപയില്‍ കൂടുതലാണെങ്കില്‍ ടിക്കറ്റും തിരിച്ചറിയല്‍ രേഖയും ലോട്ടറി ഓഫീസിലോ ബാങ്കുകളിലോ സമര്‍പ്പിക്കണം. 30 ദിവസത്തിനുള്ളില്‍ ഇവ സമര്‍പ്പിക്കേണ്ടതുണ്ട്.

kerala lottery dhanalekshmi lottery result

Next TV

Related Stories
വിനോദയാത്രയ്ക്കിടെ 13കാരിക്ക് നേരെ ലൈംഗികാതിക്രമം;  കോഴിക്കോട്  വടകര സ്വദേശിയായ അധ്യാപകൻ അറസ്റ്റിൽ

May 14, 2025 12:04 AM

വിനോദയാത്രയ്ക്കിടെ 13കാരിക്ക് നേരെ ലൈംഗികാതിക്രമം; കോഴിക്കോട് വടകര സ്വദേശിയായ അധ്യാപകൻ അറസ്റ്റിൽ

വിനോദയാത്രയ്ക്കിടെ 13കാരിക്ക് നേരെ ലൈംഗികാതിക്രമം; വടകര സ്വദേശിയായ അധ്യാപകൻ അറസ്റ്റിൽ...

Read More >>
കോഴിക്കോട് കാന്തപുരത്ത് കാണാതായ കുട്ടികള്‍ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍

May 13, 2025 09:47 PM

കോഴിക്കോട് കാന്തപുരത്ത് കാണാതായ കുട്ടികള്‍ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍

കാന്തപുരത്ത് കാണാതായ കുട്ടികള്‍ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച...

Read More >>
Top Stories