ജനിച്ചതിന് പിന്നാലെ കഴുത്തറുത്ത് ചവറ്റ് കൂനയിൽ തള്ളി മുത്തശ്ശി, അത്ഭുത രക്ഷപ്പെടൽ, അമ്മയും മുത്തശ്ശിയും അറസ്റ്റിൽ

ജനിച്ചതിന് പിന്നാലെ കഴുത്തറുത്ത് ചവറ്റ് കൂനയിൽ തള്ളി മുത്തശ്ശി, അത്ഭുത രക്ഷപ്പെടൽ, അമ്മയും മുത്തശ്ശിയും അറസ്റ്റിൽ
Feb 15, 2025 12:53 PM | By Susmitha Surendran

ഭോപ്പാൽ: (truevisionnews.com)  പെൺകുഞ്ഞിനെ വേണ്ട, കഴുത്തറുത്ത് ചവറ്റുകൂനയിൽ തള്ളിയ നവജാത ശിശുവിന് അത്ഭുത രക്ഷപ്പെടൽ. മധ്യപ്രദേശിലെ രാജ്ഗഡിൽ കഴുത്ത് അറുത്ത നിലയിൽ കണ്ടെത്തിയ നവജാത ശിശു ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു.

ജനുവരി 11നാണ് രാജ്ഗഡിലെ ചവറ് കൂനയിൽ രക്തത്തിൽ കുളിച്ച നിലയിൽ നവജാത ശിശുവിനെ വഴിയാത്രക്കാർ കണ്ടെത്തിയത്. പൊലീസുകാരെത്തി കുട്ടിയെ ജില്ലാ ആശുപത്രിയിലേക്കും പിന്നീട് കുട്ടിയെ ഭോപ്പാലിലേക്കും കുട്ടിയെ മാറ്റുകയായിരുന്നു. സംഭവത്തിൽ കുട്ടിയുടെ അമ്മയും മുത്തശ്ശിയും അറസ്റ്റിലായിരുന്നു.

ഭോപ്പാലിലെ കമല നെഹ്റു ആശുപത്രിയിൽ ഒരു മാസം നീണ്ട ചികിത്സയ്ക്ക് ശേഷം നവജാത ശിശു പൂർണ ആരോഗ്യം വീണ്ടെടുക്കുകയായിരുന്നു. കുഞ്ഞിന് ആശുപത്രി അധികൃതർ പിഹു എന്ന് പേര് നൽകിയിരുന്നു.

കഴുത്തിൽ ആഴത്തിൽ മുറിവേറ്റെങ്കിലും നിർണായക ധമനികൾക്ക് പരിക്ക് സംഭവിക്കാതിരുന്നതാണ് പിഞ്ചുകുഞ്ഞിന് രക്ഷയ്ക്ക് കാരണമായത്. പരിക്കേറ്റ ഭാഗത്ത് നിരവധി ശസ്ത്രക്രിയകളാണ് പിഹുവിന് ചെയ്യേണ്ടി വന്നത്.

വെള്ളിയാഴ്ച പിഹു ആശുപത്രി വിട്ടു. രാജ്ഗഡിലെ അഭയ കേന്ദ്രത്തിലേക്കാണ് കുഞ്ഞിനെ കൈമാറിയിട്ടുള്ളത്. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടയിലെ സമാനമായ രീതിയിലെ മൂന്നാമത്തെ സംഭവമാണ് ഇതെന്നാണ് കമല നെഹ്റു ആശുപത്രി മേധാവി വിശദമാക്കി.


#After #birth #grandmother #cut #her #throat #threw #garbage #can #mother #grandmother #arrested

Next TV

Related Stories
ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് നിരോധിച്ച് ബംഗ്ലാദേശ് സര്‍ക്കാര്‍

May 11, 2025 06:35 AM

ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് നിരോധിച്ച് ബംഗ്ലാദേശ് സര്‍ക്കാര്‍

ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് നിരോധിച്ച് ബംഗ്ലാദേശ് സര്‍ക്കാര്‍...

Read More >>
മുൻകാമുകിക്ക് പ്രാങ്ക്; കുളിമുറിയിൽ മുഖം മൂടി ധരിച്ച് ഒളിച്ചിരുന്ന് യുവാവ്, പഞ്ഞിക്കിട്ട് യുവതി

May 10, 2025 09:07 PM

മുൻകാമുകിക്ക് പ്രാങ്ക്; കുളിമുറിയിൽ മുഖം മൂടി ധരിച്ച് ഒളിച്ചിരുന്ന് യുവാവ്, പഞ്ഞിക്കിട്ട് യുവതി

മുൻ കാമുകിയുടെ കുളിമുറിയിൽ കത്തിയുമായി അതിക്രമിച്ചു കയറി ഒളിച്ചിരുന്ന യുവാവ്...

Read More >>
Top Stories