ബിവറേജസ് ഗോഡൗണിൽ വൻ തീപിടുത്തം; കെട്ടിടം പൂര്‍ണമായും കത്തി നശിച്ചു, തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു

ബിവറേജസ് ഗോഡൗണിൽ വൻ തീപിടുത്തം; കെട്ടിടം പൂര്‍ണമായും കത്തി നശിച്ചു, തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു
May 13, 2025 09:19 PM | By Jain Rosviya

പത്തനംതിട്ട: (truevisionnews.com) പത്തനംതിട്ട തിരുവല്ലയിൽ ബിവറേജസ് ഗോഡൗണിൽ വൻ തീപിടുത്തം. കെട്ടിടത്തിൽ ഒന്നാകെ തീ ആളിപ്പടര്‍ന്നു. രാത്രിയോടെയാണ് തീപിടുത്തമുണ്ടായത്. തിരുവല്ല പുളിക്കീഴ് ബിവറേജസ് കോര്‍പ്പറേഷന്‍റെ മദ്യം സൂക്ഷിക്കുന്ന ഗോഡൗണിലാണ് സംഭവം. കെട്ടിടം പൂര്‍ണമായും കത്തിയമര്‍ന്ന് തീ മുകളിലേക്ക് ഉയരുകയാണ്.

സംഭവത്തെതുടര്‍ന്ന് ചങ്ങനാശ്ശേരി, തകഴി, തിരുവല്ല എന്നിവിടങ്ങളിലെ ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഗോഡൗണില്‍ മുഴുവൻ തീ പടര്‍ന്നതോടെ കുപ്പികളടക്കം പൊട്ടിത്തെറിക്കുന്നുണ്ട്. വലിയ രീതിയിൽ പൊട്ടിത്തെറിയുണ്ടാകുന്നതിനാൽ തീ അണയ്ക്കുന്നതിന് വെല്ലുവിളി നേരിടുന്നുണ്ട്.

ഗോഡൗണിന് തൊട്ടടുത്തുള്ള ഔട്ട് ലെറ്റിലേക്കും തീപടര്‍ന്നു. ഗോഡൗണും ബിവറേജസ് ഔട്ട്ലെറ്റും പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്. ഗോഡൗണിന് സമീപത്ത് ജവാൻ മദ്യ നിര്‍മാണ യൂണിറ്റുമുണ്ട്.







Massive fire breaks out Beverages Godown Building completely destroyed

Next TV

Related Stories
 പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡൻ്റ് എം.ജി. കണ്ണൻ അന്തരിച്ചു

May 11, 2025 01:00 PM

പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡൻ്റ് എം.ജി. കണ്ണൻ അന്തരിച്ചു

പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡൻ്റ് എം.ജി. കണ്ണൻ...

Read More >>
Top Stories