കോഴിക്കോട്: ( www.truevisionnews.com) വടകരയിൽ കാണാതായ മേമുണ്ട ഹയർ സെക്കന്ററി ഹ്യൂമാനിറ്റീസ് രണ്ടാം വർഷ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ ചാനിയം കടവ് പുഴയിലാണ് മൃതദേഹം കണ്ടത്. ആദിഷ് കൃഷ്ണ (17) നെയാണ് 28-ാം തീയതി മുതൽ കാണാതായത് .കഴിഞ്ഞ ദിവസം രാത്രി വീട്ടുകാർ ഉറങ്ങിക്കിടക്കുന്ന സമയം വീട്ടിൽ നിന്നും പോയതായായിരുന്നു വിവരം. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.
.gif)

രക്ഷിതാക്കളുടെ പരാതിയിൽ വടകര പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചതിന് പിന്നാലെയാണ് ഇന്ന് രാവിലെ പുഴയിൽ മൃതദേഹം കണ്ടെത്തിയത് . അൽപ സമയം മുൻപ് മൃതദേഹം തോണിയിലാക്കി രയരോത്ത് പരദേവത ക്ഷേത്രത്തിന് സമീപത്തുള്ള പുഴയോരത്ത് എത്തിച്ചിട്ടുണ്ട്. വടകര പോലീസ് എത്തിയ ശേഷം മൃതദേഹം വടകര ഗവണ്മെന്റ് ജില്ലാ ആശുപത്രിയിലേക്ക് മറ്റും. വിദ്യാർത്ഥിയുടെ മരണത്തെ തുടർന്ന് ഇന്ന് മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിന് അവധി പ്രഖ്യാപിച്ചു.
അച്ഛൻ: സുരേന്ദ്രൻ
അമ്മ: പ്രജില
Missing school student found dead in Vadakara river
