കന്യാസ്ത്രീകളുടെ അറസ്റ്റ്: സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കെ. സുധാകരൻ എംപി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി

കന്യാസ്ത്രീകളുടെ അറസ്റ്റ്: സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കെ. സുധാകരൻ എംപി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി
Jul 28, 2025 08:46 AM | By Anjali M T

ദില്ലി:(www.truevisionnews.com) ഛത്തീസ്ഗഡിൽ മതപരിവർത്തനമാരോപിച്ച് മലയാളി കന്യാസ്ത്രീകൾ അറസ്റ്റ് ചെയ്യപ്പെട്ട സംഭവത്തിൽ ഹൈബി ഈഡൻ എം പി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ബെന്നി ബഹന്നാനും നോട്ടീസ് നൽകി. ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾ അറസ്റ്റ് ചെയ്യപ്പെട്ട സംഭവം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കെ. സുധാകരൻ എംപിയും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.

ഛത്തീസ്ഗഢിൽ മിഷനറി പ്രവർത്തകർക്ക് എതിരായ അക്രമം നിത്യ സംഭവമെന്ന് വെളിപ്പെടുത്തുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്തായി. തീവ്ര ഹിന്ദു സംഘടന നേതാവ് ജ്യോതി ശർമ മിഷനറി പ്രവർത്തകരെ പോലീസിൻ്റെ മുന്നിലിട്ട് മർദിക്കുന്ന ദൃശ്യങ്ങൾ അടക്കമാണ് പുറത്ത് വന്നത്. കേസിൽ പ്രതിയായ ജ്യോതി ശർമ ഒളിവിൽ ആണെന്നാണ് പോലീസ് കോടതിയെ അറിയിച്ചത് എന്നും ആരോപണമുയരുന്നുണ്ട്.

മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് ബജ്റംഗ്ദൾ പ്രവർത്തകരുടെ സമ്മർദം കാരണം എന്നും ആരോപണമുണ്ട്. ജ്യോതി ശർമ മലയാളി കന്യാസ്ത്രീകളെ പോലീസിന് മുന്നിൽ ചോദ്യം ചെയ്യുന്നതും അടിക്കാനോങ്ങുന്നതിൻ്റെയും ദൃശ്യങ്ങൾ ഇന്നലെ പുറത്ത് വന്നിരുന്നു. ജ്യോതി ശർമയുടെ നേതൃത്വത്തിൽ ആണ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യിപ്പിച്ചത് എന്ന് കന്യാസ്ത്രീകളുടെ സഹപ്രവർത്തക ഇന്നലെ പറഞ്ഞിരുന്നു.

ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം നൽകണം എന്നാവശ്യപ്പെട്ട് ഇന്ന് കോടതിയിൽ സഭാ നേതൃത്വം അപേക്ഷ നൽകും. ദുർഗിലെ കോടതിയിൽ ആണ് അപേക്ഷ നൽകുക. വെള്ളിയാഴ്ചയാണ് നിർബന്ധിത മത പരിവർത്തനം ആരോപിച്ചു ബജ്റംഗ്ദൾ പ്രവർത്തകർ നൽകിയ പരാതിയിൽ രണ്ട് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്.

Kerala MPs give notice for urgent resolution on nuns' arrest incident

Next TV

Related Stories
 നിമിഷപ്രിയയുടെ മോചനം; വധശിക്ഷ റദ്ദാക്കിയെന്ന കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ വാദങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം

Aug 1, 2025 07:16 PM

നിമിഷപ്രിയയുടെ മോചനം; വധശിക്ഷ റദ്ദാക്കിയെന്ന കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ വാദങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം

നിമിഷപ്രിയയുടെ മോചനം, വധശിക്ഷ റദ്ദാക്കിയെന്ന കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ വാദങ്ങള്‍ തള്ളി വിദേശകാര്യ...

Read More >>
ദാഹിച്ചപ്പോൾ വെള്ളം ചോദിച്ച മേലുദ്ദ്യോഗസ്ഥന് മൂത്രം കലർത്തി നൽകി; സർക്കാർ ഓഫിസിലെ പ്യൂൺ അറസ്റ്റിൽ

Aug 1, 2025 04:49 PM

ദാഹിച്ചപ്പോൾ വെള്ളം ചോദിച്ച മേലുദ്ദ്യോഗസ്ഥന് മൂത്രം കലർത്തി നൽകി; സർക്കാർ ഓഫിസിലെ പ്യൂൺ അറസ്റ്റിൽ

ഒഡിഷയിൽ കുടിക്കാൻ വെള്ളം ചോദിച്ച മേലുദ്യോഗസ്ഥന് മൂത്രം കുപ്പിയിലാക്കി നൽകിയ അറ്റൻ്റർ...

Read More >>
'സത്യം പരാജയപ്പെടില്ല', നിമിഷപ്രിയയുടെ വധശിക്ഷ; അടുത്ത തീയ്യതി ഉടനെന്ന് തലാലിന്‍റെ സഹോദരന്‍

Aug 1, 2025 09:56 AM

'സത്യം പരാജയപ്പെടില്ല', നിമിഷപ്രിയയുടെ വധശിക്ഷ; അടുത്ത തീയ്യതി ഉടനെന്ന് തലാലിന്‍റെ സഹോദരന്‍

യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷയിൽ ആശങ്കപ്പെടുത്തുന്ന പ്രതികരണവുമായി കൊല്ലപ്പെട്ട തലാൽ അബ്ദു മെഹ്ദിയുടെ സഹോദരന്‍ ...

Read More >>
Top Stories

//Truevisionall