കണ്ണൂർ സ്വദേശിനി കരിപ്പൂര്‍ വിമാനത്താവളത്തിൽ എത്തിയത് 23.5 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി; ഒളിപ്പിച്ചത് മിഠായി കവറുകളിൽ, അറസ്റ്റ്

കണ്ണൂർ സ്വദേശിനി കരിപ്പൂര്‍ വിമാനത്താവളത്തിൽ എത്തിയത് 23.5 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി; ഒളിപ്പിച്ചത് മിഠായി കവറുകളിൽ, അറസ്റ്റ്
Jul 25, 2025 06:48 AM | By Athira V

കരിപ്പൂർ: ( www.truevisionnews.com ) കരിപ്പൂര്‍ വിമാനത്താവളത്തിൽ കോടികൾ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. പയ്യന്നൂർ സ്വദേശി മഷൂദ(30) എന്ന യാത്രക്കാരിയിൽ നിന്നാണ് 23.5 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്. ഇവരെ കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റ് കസ്റ്റഡിയിലെടുത്തു.

തായ്‌ല‌ൻഡിലെ ബാങ്കോക്കിൽ നിന്ന് അബുദാബിയിലെത്തി. അവിടെ നിന്നാണ് മഷൂദ കോഴിക്കോട്ടേക്ക് യാത്ര ചെയ്തതെന്നാണ് വിവരം. മിഠായികവറുകളിൽ ഒളിപ്പിച്ചാണ് 23.5 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്.16 പാക്കറ്റുകളിലായാണ് കഞ്ചാവ് കൊണ്ടുവന്നത്. പുലർച്ചെ 2.45 നാണ് ഇത്തിഹാദ് വിമാനത്തിൽ മഷൂദ കരിപ്പൂരിൽ എത്തിയത്. വൈദ്യപരിശോധനയ്ക്കു ശേഷം മഷൂദയെ റിമാൻഡ് ചെയ്തു.

ഹൈബ്രിഡ് കഞ്ചാവ് കടത്താൻ ശ്രമിച്ച മഷൂദ കാരിയർ മാത്രമാണെന്നും ഒരു ലക്ഷം രൂപ പ്രതിഫലത്തിനായാണ് ഇവർ കഞ്ചാവ് കടത്താൻ ശ്രമിച്ചതെന്നുമാണ് വിവരം. ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ കഞ്ചാവുകടത്താൻ ശ്രമിച്ചവരിലേക്ക് എത്താനുളള ശ്രമത്തിലാണ് കസ്റ്റംസ് അധികൃതർ. മഷൂദ മുൻപ് ഇത്തരത്തിൽ ലഹരിമരുന്നു കടത്തുന്നതിൽ ഏർപ്പെട്ടിട്ടുണ്ടോ എന്നതും പരിശോധിക്കും.

ഈ ആഴ്ച തുടക്കത്തിൽ ഒരു കിലോ എംഡിഎംഎ കരിപ്പൂർ പൊലീസും ഡാൻസാഫും ചേ‍ർന്ന് കരിപ്പൂർ വിമാനത്താവളത്തിനു പുറത്തുനിന്നു പിടികൂടിയിരുന്നു. പത്തനംതിട്ട സ്വദേശി സൂര്യയിൽ നിന്നാണ് വിമാനത്താവളത്തിൽനിന്ന് പുറത്തിറങ്ങുന്നതിനിടെ എംഡിഎംഎ പിടികൂടിയത്. ഒമാനിൽ നിന്നെത്തിയ സൂര്യയെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയ മൂന്നു പേരെയും പൊലീസ് പിടികൂടിയിരുന്നു.

പരപ്പനങ്ങാടി സ്വദേശികളായ മുഹമ്മദ് റാഫി, അലി അക്ബർ, ഷെഫീക് എന്നിവരാണ് അന്നു പൊലീസ് പിടിയിലായത്. ഒമാനിൽ നിന്ന് നൗഫൽ എന്നയാളാണ് സൂര്യയുടെ പക്കൽ എംഡിഎംഎ കൊടുത്തുവിട്ടതെന്നും പൊലീസ് കണ്ടെത്തി. ഒന്നര മാസം മുൻപ് മൂന്നു യുവതികളെ ഉപയോഗിച്ച് കരിപ്പൂരിൽ ഹൈബ്രിഡ് കഞ്ചാവ് കടത്താൻ ശ്രമിച്ചത് കസ്റ്റംസ് പിടികൂടിയിരുന്നു.

Hybrid cannabis worth crores seized at Karipur airport

Next TV

Related Stories
കോഴിക്കോട് കൈവേലിയിൽ പെട്രോളൊഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു

Jul 25, 2025 11:04 PM

കോഴിക്കോട് കൈവേലിയിൽ പെട്രോളൊഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു

കോഴിക്കോട് കൈവേലിയിൽ പെട്രോളൊഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ്...

Read More >>
മാഷല്ലേ ..മാഷേ .....! പ്രധാനാധ്യാപകൻ മദ്യപിച്ച് സർക്കാർ സ്കൂൾ വരാന്തയിൽ കിടന്നുറങ്ങി; സസ്പെൻഷൻ

Jul 25, 2025 10:07 PM

മാഷല്ലേ ..മാഷേ .....! പ്രധാനാധ്യാപകൻ മദ്യപിച്ച് സർക്കാർ സ്കൂൾ വരാന്തയിൽ കിടന്നുറങ്ങി; സസ്പെൻഷൻ

റായ്ച്ചൂർ ജില്ലയിലെ സർക്കാർ പ്രൈമറി സ്കൂളിലെ പ്രധാനാധ്യാപകനെ ജോലി സമയത്ത് സ്കൂൾ പരിസരത്ത് മദ്യപിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് സസ്പെൻഡ്...

Read More >>
പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം ജീവനോടെ കുഴിച്ചുമൂടാൻ ശ്രമം; സഹോദരങ്ങൾ അറസ്റ്റിൽ

Jul 25, 2025 04:38 PM

പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം ജീവനോടെ കുഴിച്ചുമൂടാൻ ശ്രമം; സഹോദരങ്ങൾ അറസ്റ്റിൽ

പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം ജീവനോടെ കുഴിച്ചുമൂടാൻ ശ്രമം; സഹോദരങ്ങൾ...

Read More >>
കണ്ണൂരിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി കിടപ്പുമുറിയില്‍ മരിച്ച നിലയില്‍

Jul 25, 2025 08:12 AM

കണ്ണൂരിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി കിടപ്പുമുറിയില്‍ മരിച്ച നിലയില്‍

സി.പി.എം ബ്രാഞ്ച് സെക്രട്ടെറിയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍...

Read More >>
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദചാമി ജയിൽച്ചാടി, വ്യാപക തിരച്ചിൽ

Jul 25, 2025 07:51 AM

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദചാമി ജയിൽച്ചാടി, വ്യാപക തിരച്ചിൽ

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദ ചാമി...

Read More >>
അശ്ലീലപ്രദര്‍ശനം, വിമാനത്തിൽ കുട്ടികൾക്ക് കൺമുന്നിൽ ലൈംഗികബന്ധം; ദമ്പതിമാർ അറസ്റ്റിൽ

Jul 24, 2025 07:57 PM

അശ്ലീലപ്രദര്‍ശനം, വിമാനത്തിൽ കുട്ടികൾക്ക് കൺമുന്നിൽ ലൈംഗികബന്ധം; ദമ്പതിമാർ അറസ്റ്റിൽ

വിമാനത്തിൽ കുട്ടികൾക്ക് കൺമുന്നിൽ ലൈംഗികബന്ധം; ദമ്പതിമാർ...

Read More >>
Top Stories

Entertainment News

//Truevisionall