പ്രിയ നേതാവിനെ ഏറ്റുവാങ്ങി ജന്മനാട്; ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടില്‍ ഇടനെഞ്ച് പൊട്ടി കണ്ണീർ പൂക്കൾ; മുദ്രാവാക്യങ്ങളുമായി ആയിരങ്ങള്‍

പ്രിയ നേതാവിനെ ഏറ്റുവാങ്ങി ജന്മനാട്; ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടില്‍ ഇടനെഞ്ച് പൊട്ടി കണ്ണീർ പൂക്കൾ; മുദ്രാവാക്യങ്ങളുമായി ആയിരങ്ങള്‍
Jul 23, 2025 12:32 PM | By VIPIN P V

ആലപ്പുഴ: ( www.truevisionnews.com ) മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ ഭൗതികശരീരം വേലിക്കകത്ത് വീട്ടിലെത്തിച്ചു. ഇന്നലെ രാത്രി വീട്ടിലെത്തിക്കാനാകുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും 22 മണിക്കൂര്‍ നീണ്ട വിലാപയാത്രയ്‌ക്കൊടുവിലാണ് തന്റെ വസതിയിലേക്ക് അവസാനമായി വി എസ് എത്തിയത്.


വലിയ ജനക്കൂട്ടമാണ് വി എസിനെ കാണാന്‍ വീട്ടിലൊഴുകിയെത്തിയത്. വി എസിന്റെ ഭൗതികശരീരം ആലപ്പുഴയുടെ അതിര്‍ത്തി കടന്നത് മുതല്‍ മുദ്രാവാക്യ വിളികളാല്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ മനുഷ്യര്‍ വി എസിനെ കാണാന്‍ കാത്തിരുന്നു.


കഴിഞ്ഞ ദിവസം രാത്രി തന്നെ മകള്‍ ആശയോടൊപ്പം വി എസിന്റെ പങ്കാളി വസുമതി ആലപ്പുഴയിലെ വീട്ടിലെത്തിയിരുന്നു. സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, ജി സുധാകരന്‍, മന്ത്രിമാരായ ആര്‍ ബിന്ദു, സജി ചെറിയാന്‍, കൃഷ്ണന്‍കുട്ടി, മുസ്ലിം ലീഗ് നേതാക്കളായ കെ കുഞ്ഞാലിക്കുട്ടി, സാദിഖലി തങ്ങള്‍, ആർഎസ്പി നേതാവ് പ്രേമചന്ദ്രന്‍ തുടങ്ങിയ നേതാക്കള്‍ നേരത്തെ വീട്ടിലെത്തിയിരുന്നു.


വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിലും റീക്രിയേഷന്‍ ഗ്രൗണ്ടിലും പൊതുദര്‍ശനമുണ്ടാകും. തുടര്‍ന്ന് വിപ്ലവ മണ്ണായ ആലപ്പുഴ ചുടുകാടില്‍ വി എസിന് അന്ത്യവിശ്രമം ഒരുക്കും.

വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം തിരുവമ്പാടിയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലും ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനമുണ്ടാവും. സമയക്രമം വൈകിയതിനെ തുടര്‍ന്ന് ഡിസിയിലെ പൊതുദര്‍ശനം അരമണിക്കൂറായി ചുരുക്കിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം പ്രമുഖ നേതാക്കൾ ഡിസിയിലെത്തിയിട്ടുണ്ട്. അതേസമയം, സംസ്കാര സമയക്രമത്തിൽ ചെറിയ മാറ്റം വരുത്തേണ്ടി വരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അറിയിച്ചു. അഭൂതപൂർവമായ ജനക്കൂട്ടമാണ് വിഎസിനെ അവസാനമായി ഒരു നോക്ക് കാണാൻ കാത്തുനിൽക്കുന്നത്. അതുകൊണ്ടുതന്നെ സംസ്കാരത്തിന്റെ അടക്കമുള്ള സമയക്രമത്തിൽ മാറ്റം ഉണ്ടാകുമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.

വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം തിരുവമ്പാടിയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലും ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനമുണ്ടാവും. സമയക്രമം വൈകിയതിനെ തുടര്‍ന്ന് ഡിസിയിലെ പൊതുദര്‍ശനം അരമണിക്കൂറായി ചുരുക്കിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം പ്രമുഖ നേതാക്കൾ ഡിസിയിലെത്തിയിട്ടുണ്ട്.

അതേസമയം, സംസ്കാര സമയക്രമത്തിൽ ചെറിയ മാറ്റം വരുത്തേണ്ടി വരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അറിയിച്ചു. അഭൂതപൂർവമായ ജനക്കൂട്ടമാണ് വിഎസിനെ അവസാനമായി ഒരു നോക്ക് കാണാൻ കാത്തുനിൽക്കുന്നത്. അതുകൊണ്ടുതന്നെ സംസ്കാരത്തിന്റെ അടക്കമുള്ള സമയക്രമത്തിൽ മാറ്റം ഉണ്ടാകുമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.

vs achuthanandan s body brought to his velikkakath house in alappuzha

Next TV

Related Stories
വിഎസിന്റെ വിയോഗം സിപിഎമ്മിന് വലിയ നഷ്ടമെന്ന് മുഖ്യമന്ത്രി, വിഎസ് തൊഴിലാളി വർഗ പ്രസ്ഥാനത്തിൻ്റെ സൃഷ്ടിയെന്ന് എംഎ ബേബി; അനുസ്മരിച്ച് നേതാക്കൾ

Jul 23, 2025 10:16 PM

വിഎസിന്റെ വിയോഗം സിപിഎമ്മിന് വലിയ നഷ്ടമെന്ന് മുഖ്യമന്ത്രി, വിഎസ് തൊഴിലാളി വർഗ പ്രസ്ഥാനത്തിൻ്റെ സൃഷ്ടിയെന്ന് എംഎ ബേബി; അനുസ്മരിച്ച് നേതാക്കൾ

അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ്റെ വിയോഗം കേരള രാഷ്ട്രീയത്തിനും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്കും തീരാനഷ്ടമെന്ന്...

Read More >>
അലയടിച്ച് മുദ്രാവാക്യം, റിക്രിയേഷൻ ഗ്രൗണ്ടിലും വലിയ ജനസഞ്ചയം; പൊതുദർശനം തുടരുന്നു....

Jul 23, 2025 07:11 PM

അലയടിച്ച് മുദ്രാവാക്യം, റിക്രിയേഷൻ ഗ്രൗണ്ടിലും വലിയ ജനസഞ്ചയം; പൊതുദർശനം തുടരുന്നു....

മുഷ്ടി ചുരുട്ടിയുള്ള മുദ്രാവാക്യം വിളികളുടെ അകമ്പടിയോടെ റിക്രിയേഷൻ ഗ്രൗണ്ടിൽ വിഎസ് അച്യുതാനന്ദന്റെ പൊതുദർശനം...

Read More >>
ചോരവീണ മണ്ണിൽ..... പ്രിയ സഖാവിനെ ഏറ്റുവാങ്ങാൻ ചിതയൊരുങ്ങി; യാത്രാമൊഴിയേകാൻ ജനലക്ഷങ്ങൾ

Jul 23, 2025 06:19 PM

ചോരവീണ മണ്ണിൽ..... പ്രിയ സഖാവിനെ ഏറ്റുവാങ്ങാൻ ചിതയൊരുങ്ങി; യാത്രാമൊഴിയേകാൻ ജനലക്ഷങ്ങൾ

പ്രിയ സഖാവിനെ ഏറ്റുവാങ്ങാൻ ചിതയൊരുങ്ങി; യാത്രാമൊഴിയേകാൻ...

Read More >>
പൊന്നാങ്ങള പോയതറിയാതെ അഴിക്കുട്ടി; ലോകം അറിഞ്ഞിട്ടും വി എസിൻ്റെ മരണം ഏക സഹോദരി അറിഞ്ഞില്ല

Jul 23, 2025 05:56 PM

പൊന്നാങ്ങള പോയതറിയാതെ അഴിക്കുട്ടി; ലോകം അറിഞ്ഞിട്ടും വി എസിൻ്റെ മരണം ഏക സഹോദരി അറിഞ്ഞില്ല

പൊന്നാങ്ങള പോയതറിയാതെ അഴിക്കുട്ടി, ലോകം അറിഞ്ഞിട്ടും വി എസിൻ്റെ മരണം ഏക സഹോദരി...

Read More >>
Top Stories










//Truevisionall