കൊച്ചിയിലെ ക്രൂരത; അയല്‍വാസി തീ കൊളുത്തിയതിനെ തുടർന്ന് പൊള്ളലേറ്റ ദമ്പതികളുടെ നില ഗുരുതരം, ആക്രമണത്തിന് ശേഷമുള്ള ദൃശ്യങ്ങൾ പുറത്ത്

കൊച്ചിയിലെ ക്രൂരത; അയല്‍വാസി തീ കൊളുത്തിയതിനെ തുടർന്ന് പൊള്ളലേറ്റ ദമ്പതികളുടെ നില ഗുരുതരം, ആക്രമണത്തിന് ശേഷമുള്ള ദൃശ്യങ്ങൾ പുറത്ത്
Jul 19, 2025 06:46 AM | By Jain Rosviya

കൊച്ചി: (truevisionnews.com) കൊച്ചി വടുതലയില്‍ അയല്‍വാസി തീ കൊളുത്തിയതിനെ തുടർന്ന് പൊള്ളലേറ്റ ദമ്പതികൾ ഗുരുതരാവസ്ഥയിൽ. വടുതല ഫ്രീഡം നഗര്‍ സ്വദേശികളായ ക്രിസ്റ്റഫറും ഭാര്യ മേരിയുമാണ് സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നത്. ക്രിസ്റ്റഫറിന് 50 ശതമാനത്തിലേറെ പൊള്ളലേറ്റു.

ഇന്നലെയാണ് കൊച്ചിയെ നടുക്കിയ ആക്രമണമുണ്ടായത്. ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം. പള്ളിയില്‍ നിന്ന് മടങ്ങിയ ക്രിസ്റ്റഫറിനെയും മേരിയെയും വഴിയില്‍ തടഞ്ഞുനിര്‍ത്തി ഇവരുടെ അയൽവാസിയായ വില്യം ആക്രമിക്കുകയായിരുന്നു.

ദമ്പതികളെ തീ കൊളുത്തിയ ശേഷം വീട്ടിൽ പോയി വില്യം തൂങ്ങി മരിക്കുകയായിരുന്നു. ജീവനൊടുക്കിയ പ്രതിയുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ രാവിലെ തുടങ്ങും. വ്യക്തി വൈരാഗ്യത്തെ തുടര്‍ന്നാണ് വില്യം ദമ്പതികളെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. പൊള്ളിയ ശരീരവുമായി ക്രിസ്റ്റഫറും മേരിയും ആശുപത്രിയിലേക്ക് വാഹനത്തില്‍ കയറുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു

couple who were burned after a neighbor set a fire in Vaduthala Kochi are in critical condition

Next TV

Related Stories
പ്ലാറ്റ്‌ഫോമിൽ സംസാരിച്ചു നിൽക്കവേ വാക്കേറ്റം; യുവതിയെ കഴുത്തിനു പിടിച്ച് ഓടുന്ന ട്രെയിനിനു മുന്നിലേക്ക് തള്ളിയിട്ട് കൊന്ന് യുവാവ്

Jul 19, 2025 11:36 AM

പ്ലാറ്റ്‌ഫോമിൽ സംസാരിച്ചു നിൽക്കവേ വാക്കേറ്റം; യുവതിയെ കഴുത്തിനു പിടിച്ച് ഓടുന്ന ട്രെയിനിനു മുന്നിലേക്ക് തള്ളിയിട്ട് കൊന്ന് യുവാവ്

മുംബൈയില്‍ വാക്കു തർക്കത്തിനിടെ യുവതിയെ ഓടുന്ന ട്രെയിനിനു മുന്നിലേക്കു പിടിച്ചു തള്ളിയിട്ട് കൊലപ്പെടുത്തി...

Read More >>
ലൈംഗിക തൊഴിലിന് ഇറങ്ങാൻ പങ്കാളി, വിസ്സമ്മതിച്ചപ്പോൾ തുടയിലും നെഞ്ചിലും കുത്തി, രക്തംവാർന്ന് യുവതിക്ക് ദാരുണാന്ത്യം, പ്രതി ഒളിവിൽ

Jul 19, 2025 11:04 AM

ലൈംഗിക തൊഴിലിന് ഇറങ്ങാൻ പങ്കാളി, വിസ്സമ്മതിച്ചപ്പോൾ തുടയിലും നെഞ്ചിലും കുത്തി, രക്തംവാർന്ന് യുവതിക്ക് ദാരുണാന്ത്യം, പ്രതി ഒളിവിൽ

ലൈംഗിക തൊഴിലിന് ഇറങ്ങാൻ പങ്കാളി, വിസ്സമ്മതിച്ചപ്പോൾ തുടയിലും നെഞ്ചിലും കുത്തി, രക്തംവാർന്ന് യുവതിക്ക് ദാരുണാന്ത്യം, പ്രതി ഒളിവിൽ...

Read More >>
കോഴിക്കോട് ട്രെയിനിനുള്ളില്‍ കത്തിവീശി യാത്രക്കാരന്റെ പരാക്രമം;രണ്ട് പേര്‍ക്ക് പരിക്ക്

Jul 19, 2025 08:40 AM

കോഴിക്കോട് ട്രെയിനിനുള്ളില്‍ കത്തിവീശി യാത്രക്കാരന്റെ പരാക്രമം;രണ്ട് പേര്‍ക്ക് പരിക്ക്

കോഴിക്കോട് ട്രെയിനിനുള്ളില്‍ കത്തിവീശി യാത്രക്കാരന്റെ പരാക്രമം;രണ്ട് പേര്‍ക്ക്...

Read More >>
Top Stories

//Truevisionall