( www.truevisionnews.com) ഉത്തർപ്രദേശിലെ ലഖ്നൌവിൽ പങ്കാളിക്ക് ശീതള പാനീയത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയ ശേഷം മൃതദേഹം പുഴയിലെറിഞ്ഞ കേസിൽ യുവാവ് അറസ്റ്റിൽ. ജഗദീഷ് റായ്ക്വാർ എന്ന യുവാവ് ലളിത്പൂരിൽ വെച്ചാണ് ലിവ് ഇൻ റിലേഷൻഷിപ്പിലായിരുന്ന യുവതിയെ കൊലപ്പെടുത്തിയത്. കൃത്യം നടത്തിയതിന് ശേഷം യുവാവ് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയാണ് യുവാവിനെ പൊലീസ് പിടികൂടുന്നത്.
ഇയാൾക്ക് താൻ ചെയ്ത കുറ്റത്തിൽ യാതൊരു പശ്ചാത്താപവുമില്ലെന്ന് പൊലീസ് പറഞ്ഞു. ‘അവൾക്ക് മരിക്കണമെന്ന് ആഗ്രഹിച്ചു, അതുകൊണ്ടാണ് ഞാൻ അവളെ കൊന്നത്’ എന്നാണ് യുവാവ് പറയുന്നത് എന്ന് പൊലീസ് പറഞ്ഞു. ലളിത്പൂരിൽ ജഗദീഷിനൊപ്പം റാണി എന്ന യുവതി വാടക വീട്ടിൽ താമസിച്ചുവരികയായിരുന്നു. ഭർത്താവായ നരേന്ദ്രനെ ഉപേക്ഷിച്ചാണ് യുവതി ജഗദീഷിനൊപ്പം താമസിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തി.
.gif)

അതിനിടെ ജഗദീഷ് മറ്റൊരു സ്ത്രീയുമായി വിവാഹം നടത്താൻ നിശ്ചയിച്ചു. എന്നാൽ യുവാവിന് റാണിയും തന്‍റെ ഭാവി വധുവും ഒരുമിച്ച് താമസിക്കണമെന്നായിരുന്നു ആഗ്രഹമെന്ന് പൊലീസ് പറയുന്നു. ഇത് അറിഞ്ഞ റാണി യുവാവിന്റെ ആവശ്യം അംഗീകരിക്കാൻ വിസമ്മതിച്ച് ജഗദീഷിനെ ഉപേക്ഷിച്ച് പോയി.
റാണി മറ്റൊരാളോടൊപ്പം താമസിക്കാൻ തീരുമാനിച്ചു. ഇതറിഞ്ഞ യുവാവ് പ്രകോപിതനാവുകയും യുവതിയെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ജഗദീഷ് കൊലപാതകം നടത്താനുള്ള വഴികൾ ഓണ്‍ലൈനിൽ തിരയുകയും പദ്ധതി തയ്യാറാക്കുകയുമായിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
Husband murdered his partner by mixing poison in a soft drink and threw his body in a river
