(truevisionnews.com)കൊടും ചൂടിൽ നഗ്നപാദയായി ഭാരതീയ ജനതാ പാർട്ടിയുടെ നട്ടെല്ലായി ഒരു പെൺസിംഹം നടന്നടുക്കുന്നു .ചുട്ടുപൊള്ളുന്ന വെയിലിൽ അമ്മമാർ ആ പെൺ സിംഹത്തിൻ്റെ ഗർജ്ജനം കേട്ട് തിളയ്ക്കുന്നു . അവളുടെ കണ്ണുകളിൽ തീ ജ്വാലയുണ്ട് , കരയുന്ന അമ്മമാരുടെ വിശപ്പുണ്ട് , നിരക്ഷരരായ അമേഠിയയിലെ ഗ്രാമവാസികളുടെ സ്മൃതി എന്ന പോർവിളിയുണ്ട് . അതെ പറഞ്ഞു വന്നത് രാഷട്രീയ ഇന്ത്യയുടെ പെൺ കരുത്തായി മാറിയ സ്മൃതി ഇറാനിയെ കുറിച്ച്.
കോൺഗ്രസ് കൊട്ടകൊത്തളങ്ങളിൽ തീക്കാറ്റായി വീശിയ സ്മൃതി ഇറാനി രാഷ്ട്രീയം ഉപേക്ഷിച്ചോ? ആ പെൺസിംഹം ഇപ്പോൾ എവിടെ അഹങ്കാരം തെല്ലുമില്ലാതെ അവൾ നടന്നടുത്തത് ജനങ്ങളിലേക്കായിരുന്നു. അവളുടെ സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കാനല്ല , മറ്റുള്ളവരുടെ കണ്ണീരൊപ്പാനായിരുന്നു അവരുടെ രാഷ്ട്രീയ ജീവിതം.
.gif)

ഇന്ത്യ എന്ന രാജ്യം കോൺഗ്രസ് എന്ന കോർപ്പറേറ്റ് അടിമകളുടെ കുത്തകയല്ല എന്ന തുറന്ന പ്രഖ്യാപനമാണ് അവർ നടത്തിയത്. ഭാരതം ബി.ജെ.പിയുടെ പതാക നെഞ്ചിലേറ്റി നീണ്ട പതിമൂന്ന് വർഷങ്ങൾ പിന്നിടുമ്പോൾ സ്മൃതി ഇറാനി രാഷ്ട്രീയം വിടുന്നു എന്നതാണ് രാഷ്ട്രീയ ഭാരതം ചർച്ച ചെയ്യുന്നത് .
ഭാരതീയ ജനതാ പാർട്ടിയുടെ ഓജസ്സും , തേജസ്സും കണ്ടറിഞ്ഞ ഈ പെൺപുലിയുടെ കരുത്ത് ഇന്ന് ബി.ജെ.പിയോടൊപ്പമില്ല എന്നത് തികച്ചും നിരാശ ജനകമെന്നതാണ് തോന്നിപ്പിക്കുന്നതെന്ന് അവരോടൊപ്പം പ്രവർത്തിച്ച സഹപ്രവർത്തകർ പറയുന്നു . ഗുജറാത്തിലെ സാധാരണ കുടുംബത്തിൽ ജനിച്ച് പിന്നീട് രാഷ്ട്രീയം ദിനചര്യയായി സ്വീകരിച്ച ഈ രാഷ്ട്രീയ ചാണക്യ ഇന്ന് സീരിയൽ രംഗത്ത് പുതിയൊരു അംഗം കുറിച്ച് മുന്നേറുകയാണ് .
ഒരിക്കൽ പ്രശാന്ത് കിഷോർ പറയുകയുണ്ടായി, ഭാരതീയ ജനതാ പാർട്ടി അധികാരത്തിൽ എത്തിയാൽ നിങ്ങൾ ഈ പെൺ കരുത്ത് തിരിച്ചറിയും, ഇന്ത്യ എന്ന രാജ്യം ഹൈടെക്കും , ബ്ലൂചിപ്പും ഒളിപ്പിച്ചു വെച്ച് കളിച്ച രാഷ്ട്രീയം ഉപേക്ഷിക്കേണ്ടി വരും പകരം ന്യൂ ടെക് യുഗത്തിൽ ജീവിക്കേണ്ടി വരും അതിനു പിന്നിൽ കറ കളഞ്ഞ രാഷ്ട്രീയത്തിൻ്റെ വിയർപ്പ് നിങ്ങൾക്ക് അറിയേണ്ടി വരുമെന്ന് . അതെ രാഷ്ട്രീയമെന്നാൽ നൂതന സാങ്കേതിക വിദ്യയുടെ ഒരു പുത്തൻ ഉദയമാണ് .
എന്നാൽ കഥ മറ്റൊന്നാണ് ഇരുപത്തി അഞ്ച് വർഷം മുമ്പ് സംപ്രേക്ഷണം ചെയ്ത ടി.വി സീരിയലിൻ്റെ രണ്ടാം ഭാഗത്തിലൂടെ മുൻ കേന്ദ്ര മന്ത്രിയായ സീരിയലിലേക്ക് എത്തുന്നു . തുളസി വിരാനി എന്ന കഥാപാത്രമായി ക്യും കി സാസ് ഭീ കഭി ബഹുഥീ എന്ന സീരിയലിൻ്റെ രണ്ടാം ഭാഗത്തിലാണ് അവർ പ്രത്യക്ഷപ്പെടുന്നത് .
പാർട്ട് ടൈം അഭിനേത്രി എന്ന നിലയിലും ഫുൾ ടൈം രാഷ്ട്രീയക്കാരി എന്ന നിലയിൽ അറിയപ്പെടാനാണ് ആഗ്രഹം എന്നും തുളസി വി രാനി എന്ന കഥാപാത്രം പ്രേക്ഷകർ സ്വീകരിക്കുമെന്നാണ് തൻ്റെ ആഗ്രഹം എന്നും സ്മൃതി ഇറാനി മാധ്യമങ്ങളോട് പറഞ്ഞു . അപ്പോൾ ഇനി നമ്മുടെ സ്വീകരണമുറിയിൽ പുതിയ കഥാപാത്രങ്ങളായി അവർ എത്തുമെന്ന് ചുരുക്കം.
-ഹരികൃഷ്ണൻ .ആർ
Political Bharat is discussing the fact that Smriti Irani is leaving politics
