മുംബൈയിലെ മഴ നിങ്ങൾ നനഞ്ഞിട്ടുണ്ടോ ?

മുംബൈയിലെ മഴ നിങ്ങൾ നനഞ്ഞിട്ടുണ്ടോ ?
Jun 30, 2025 10:24 AM | By VIPIN P V

( www.truevisionnews.com ) മുംബൈയിലെ മഴ നിങ്ങൾ നനഞ്ഞിട്ടുണ്ടോ. നഗര ജീവിതത്തിൽ കുളിരു കോരി എത്തുന്ന മഴ ആസ്വദിക്കാൻ തന്നെ രസമാണ്. കേരളത്തിലെ മഴ കാഴ്ചകളിൽ നിന്നും ഏറെ വിഭിന്നമാണ് മുംബൈയിലെ മഴ. ചന്നം പിന്നം പെയ്യുന്ന മഴയിൽ നിന്നു മാറി ആർത്തു പെയ്യുന്ന മഴയാണ് മുംബൈയിലെ പ്രത്യേകത. അത് ആസ്വദിക്കാൻ തന്നെ പ്രത്യേക രസമാണ്.

കനത്ത ചൂടിൽ കൊടും തണുപ്പിൽ അതിതീവ്രമായ മഴയാണ് മുംബൈയിൽ പെയ്തിറങ്ങുന്നത്. മുംബൈയിലെ താഴ്ന്ന പ്രദേശങ്ങളിൽ ധാരാവി പോലുള്ള ചേരികളിൽ വെള്ളക്കെട്ടുകൾ നിറഞ്ഞ് മഴയെ ആസ്വദിക്കുന്നത് തന്നെ വളരെ രസകരമായ ഒരു കാഴ്ചയാണ്.

ജൂൺ മാസം ആകുമ്പോൾ തന്നെ മുംബൈ ഗേറ്റിലെ പാതയോരങ്ങളിൽ കുടകളും , ഗംബൂട്ടുകളും വിൽക്കുന്നവരും എത്തി കഴിഞ്ഞിരിക്കും. മുംബൈയിൽ മഴക്കാലം വരുന്നത് കാണാൻ തന്നെ രസമാണ്. ആ ഒരു അനുഭവം ഒരിക്കലും നഷ്ടപ്പെടുത്തരുത്. പാദ രക്ഷകൾ കൈയ്യിൽ പിടിച്ചാണ് മഴവെള്ളം താണ്ടി ഓരോരുത്തരും ഓഫീസ് മുറിയിൽ എത്തിയിരുന്നത്.

കുട ചൂടിയിട്ടും ഒരു കാര്യവുമില്ല. മുംബൈയിലെ തകർത്തു പെയ്യുന്ന മഴയിൽ എത്രയോ തവണ പലരുടെയും തലപ്പാവ് നനഞ്ഞിട്ടുണ്ട്. ഇംപ്രക്ഷൻസ് ഓഫ് ബോംബെ എന്ന കുറിപ്പിൽ മനോഹരമായി ഖുഷ്വന്ത് സിങ് മഴ പെയ്തിറങ്ങുന്ന മുംബൈ നഗരത്തെ കുറിച്ച് വിവരിച്ചിട്ടുണ്ട്. മഴക്കാലം എത്തിയാൽ നഗരത്തിൽ പെയ്തിറങ്ങുന്ന മഴ ചീളുകൾ ഓഫീസ് മുറിയുടെ ജനലഴികളിലൂടെ കർട്ടൻ നീക്കി കാണാൻ തന്നെ രസമാണ്.

മുംബൈയിലെ പ്രശസ്തമായ മുസ്ലീം ആരാധനാലയമാണ് ഹാജി അലി. കടലിൻ്റെ നടുവിലായി ഉയർത്തി കെട്ടിയ വഴികളിലൂടെ വേണം ഈ ആരാധാനാലയത്തിൽ എത്തിപ്പെടാൻ. എന്നാൽ മഴക്കാലത്ത് ഈ നടപ്പാതയൊക്കെ കടലിന് നടുവിലാകും. കിഴക്കൻ മുംബൈയിൽ മറൈൻ ഡ്രൈവിൽ നിന്ന് മൂന്ന് കിലോമീറ്റർ മാറിയായി രുന്നു എൻ്റെ മൺസൂൺ അവധിക്കാലം ഞാൻ ആഘോഷിച്ചത്.

മഴക്കാലത്ത് മറൈൻ ഡ്രൈവിലൂടെ ഉള്ള യാത്ര രസകരമാണ്. കടൽ ഇരച്ചു കയറിയ റോഡിലൂടെ കാറിൻ്റെ സൈറൺ കേട്ട് ചൂടോടെ ഭക്ഷണ സാധനങ്ങൾ രുചിച്ചുള്ള യാത്ര ഏറെ സുഖമുള്ളതാണ്.

അതു മാത്രമല്ല സൗദികളും, കുവൈത്തികളും , എമിറൈത്തികളും ഉൾപ്പടെ ഗൾഫ് നാട്ടിലെ സമ്പന്നർ മുബൈയിലെ ഒബ്റോയ് പോലുള്ള ഹോട്ടലിൽ എത്തി മഴക്കാലം ആസ്വദിച്ച് മടങ്ങി പോകാറുണ്ട്. അവരുടെ വരവ് തന്നെ മരുഭൂമികളുടെ വരൾച്ചയെ അതിജീവിച്ച് മൺസൂണിനെ ഒരൽപ്പം ആസ്വദിക്കാൻ വേണ്ടി മാത്രമാണ്.

മഴയുടെ ഭാഗമായി കാറും കോളുകളും വന്ന് കഴിഞ്ഞാൽ കപ്പൽ ഉലഞ്ഞ് നീങ്ങുന്നത് മുംബൈ നഗരത്തിൽ ജൂഹു സായാഹ്നങ്ങളിൽ കണ്ടു രസിക്കാൻ നല്ല രസമാണ്. പറഞ്ഞു വന്നത് മറ്റൊന്നുമല്ല സിനിമ വേദിയിൽ നൂതനമായ പരീക്ഷണങ്ങൾ അവതരിപ്പിച്ചയാളാണ് മണി രത്നം. രംഗ ചിത്രീകരണത്തിലും , പ്രകാശ വിന്യാസത്തിലും അതിശയിപ്പിക്കുന്ന മാറ്റങ്ങൾ മണി രത്നം കൊണ്ട് വന്നിട്ടുണ്ട്. ആളുകൾ നടന്ന് നീങ്ങുന്നതും , പ്രകാശം ഒന്ന് മങ്ങി തെളിയുന്ന നേരം മനീഷയും അരവിന്ദ് സ്വാമിയും മണിരത്നം ചിത്രത്തിൻ്റെ ഫ്രെയിമുകളിൽ നിറയുന്നത് കാണാം.

മൺസൂൺ കാലത്ത് വമ്പൻ തിരമാലകൾ കരയിലേക്ക് പാഞ്ഞടുക്കുന്നത്തും ബോംബൈ എന്ന ചിത്രത്തിൽ മണി രത്നം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അത്തരത്തിൽ ചിത്രീകരിച്ച ഒരു ഗാനം ആണ് പൂവ്ക്ക് എന്ന പൂട്ട് എന്ന ബോംബൈ ചിത്രത്തിലെ ഗാനം. ചിത്രീകരണത്തിൽ ബ്ലൂ ഫിൽറ്റർ ക്യാമറയിൽ ഉപയോഗപ്പെടുത്തിയിരിക്കുന്നത് കാണാം.


അതാണ് പ്രധാന ഭംഗി. മലയോര ഗ്രാമമായ രത്നഗിരിയിൽ മൺസൂൺ എത്തുമ്പോൾ തന്നെ മുംബൈ നഗരം മഴക്കാലത്തെ വരവേൽക്കാൻ സജ്ജമാകും. പാനി പൂരിയും , ഭേൽപൂരിയും പാനും വിൽക്കുന്ന മഴയോര കച്ചവടക്കാർ പതിയെ നഗരത്തിൽ നിന്നും അപ്രത്യക്ഷമാകും.


അതെ കൈകൾ കോർത്ത് പിടിച്ച് മഴയെ ആസ്വദിക്കാൻ എത്തുന്നവരുടെ ഒരു ഉൽസവ കാഴ്ചയാണ് ജൂഹുവിൽ പിന്നാലെ കാണാൻ സാധിക്കുക. അതെ മുംബൈ ഒരു മഴക്കാല സായ് ഹനത്തിലാണ്. മൺസൂണിൻ്റെ പാതി പെയ്ത മഴയിൽ എരി വേനൽ ചൂടിൻ്റെ ഓർമ്മകളിൽ നിന്ന് ഒരൽപ്പം മാറി .

ഹരികൃഷ്ണൻ . ആർ


Have you gotten wet the Mumbai rains

Next TV

Related Stories
സ്മൃതി ഇറാനി രാഷ്ട്രീയം ഉപേക്ഷിച്ചോ? ആ പെൺസിംഹം ഇപ്പോൾ എവിടെ

Jul 14, 2025 11:51 AM

സ്മൃതി ഇറാനി രാഷ്ട്രീയം ഉപേക്ഷിച്ചോ? ആ പെൺസിംഹം ഇപ്പോൾ എവിടെ

ഭാരതം ബി.ജെ.പിയുടെ പതാക നെഞ്ചിലേറ്റി നീണ്ട പതിമൂന്ന് വർഷങ്ങൾ പിന്നിടുമ്പോൾ സ്മൃതി ഇറാനി രാഷ്ട്രീയം വിടുന്നു എന്നതാണ് രാഷ്ട്രീയ ഭാരതം ചർച്ച...

Read More >>
പനങ്കള്ളും പന വെട്ടി കളിപ്പാട്ടങ്ങളും; അൽപ്പം പനങ്കള്ള് രുചിച്ചാലോ.... ?

Jul 11, 2025 03:08 PM

പനങ്കള്ളും പന വെട്ടി കളിപ്പാട്ടങ്ങളും; അൽപ്പം പനങ്കള്ള് രുചിച്ചാലോ.... ?

പനങ്കള്ളും പന വെട്ടി കളിപ്പാട്ടങ്ങളും; അൽപ്പം പനങ്കള്ള് രുചിച്ചാലോ.......

Read More >>
Top Stories










//Truevisionall