മനഃസാക്ഷിയില്ലേ.....! ഭർത്താവിന് ജോലി വാഗ്‌ദാനം ചെയ്‌ത് വിളിച്ചുവരുത്തി, ഇരുപതുകാരിയെ ലഹരിമരുന്ന് നൽകി മയക്കികിടത്തി പീഡിപ്പിച്ച് യുവാവ്

മനഃസാക്ഷിയില്ലേ.....! ഭർത്താവിന് ജോലി വാഗ്‌ദാനം ചെയ്‌ത് വിളിച്ചുവരുത്തി, ഇരുപതുകാരിയെ ലഹരിമരുന്ന് നൽകി മയക്കികിടത്തി പീഡിപ്പിച്ച് യുവാവ്
Jul 10, 2025 12:09 PM | By Athira V

ന്യൂഡൽഹി: ( www.truevisionnews.com ) പഹർഗഞ്ചിൽ രണ്ടു ഹോട്ടലുകളിലായി 20 വയസ്സുള്ള യുവതിയെ തടവിലാക്കി ബലാത്സംഗം ചെയ്ത് ഭർത്താവിന്റെ മുൻ സ്ഥാപന ഉടമ. വാരണാസി നിവാസിയായ സ്ത്രീയുടെ പരാതിയിൽ കേസെടുത്ത പൊലീസ് പ്രതി സർഫ്രാസ് അഹമ്മദിനെ (37) അറസ്റ്റ് ചെയ്തു. ഒളിവിലായിരുന്ന പ്രതിയെ ഉത്തരാഖണ്ഡിലെ രുദ്രാപൂരിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.

പകൽ സമയത്ത് ഹോട്ടൽ മുറികളിൽ പൂട്ടിയിട്ട് വൈകുന്നേരങ്ങളിൽ തിരിച്ചെത്തി ഭീഷണിപ്പെടുത്തുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തെന്നാണ് യുവതി പരാതിയിൽ പറയുന്നത്. യുവതിക്കും ഭർത്താവിനും നാലു വർഷമായി സർഫ്രാസ് അഹമ്മദിനെ അറിയാം.

നേരത്തെ അഹമ്മദാബാദിലെ ഇയാളുടെ സ്ഥാപനത്തിൽ യുവതിയുടെ ഭർത്താവ് ജോലി ചെയ്തിരുന്നു. ജോലി നഷ്ടപ്പെട്ട ഇരയുടെ ഭർത്താവിനു ജോലി വാഗ്ദാനം ചെയ്താണ് ജൂൺ 29 ന് വാരണാസിയിൽ നിന്ന് ഡൽഹിയിലേക്ക് ഇരുവരോടും വരാൻ സർഫ്രാസ് അഹമ്മദ് ആവശ്യപ്പെട്ടത്. ജൂലൈ 2 ന് ഇരുവരെയും പഹാർഗഞ്ചിലെ ഒരു ഹോട്ടലിൽ താമസിപ്പിച്ചു.

പിറ്റേന്ന്, ആനന്ദ് വിഹാറിലെ ഒരു ഫാക്ടറിയിൽ ജോലി ശരിയാക്കിയിട്ടുണ്ടെന്നും അങ്ങോട്ടേക്ക് പോകാനും ഭർത്താവിനോട് സർഫ്രാസ് ആവശ്യപ്പെടുകയായിരുന്നു. ജൂലൈ 3ന്, മറ്റൊരു അവസരം വാഗ്ദാനം ചെയ്ത് അവിടേക്കും ഭർത്താവിനെ പറഞ്ഞ് അയച്ചു.

‘‘ഭർത്താവ് ഇല്ലാതിരുന്ന സമയത്ത്, അഹമ്മദ് സ്ത്രീയ്ക്ക് ലഹരിമരുന്ന് ചേർത്ത ഭക്ഷണം നൽകി. ബോധം നഷ്ടപ്പെട്ട ശേഷം അയാൾ അവളെ ലൈംഗികമായി പീഡിപ്പിച്ചു. പിന്നീട് അയാൾ അവളെ മറ്റൊരു ഹോട്ടലിലേക്ക് മാറ്റി വീണ്ടും ബലാത്സംഗം ചെയ്തു. ബോധം തിരിച്ചുകിട്ടുന്നതുവരെ തനിക്ക് പീഡനത്തെക്കുറിച്ച് അറിയില്ലായിരുന്നുവെന്ന് അവൾ പറഞ്ഞു. രണ്ട് ദിവസമാണ് പ്രതി ലഹരിമരുന്ന് നൽകി യുവതിയെ ആക്രമിച്ചത്’’ – പൊലീസ് പറയുന്നു.

ബോധം വന്നപ്പോൾ ഹോട്ടൽ മുറിയിലെ ഫോണിൽനിന്നു റിസപ്ഷനിലേക്ക് വിളിച്ച് യുവതി സഹായം ആവശ്യപ്പെടുകയായിരുന്നു. ഹോട്ടൽ ജീവനക്കാർ മുറിക്ക് പുറത്ത് തടിച്ചുകൂടിയിരിക്കുന്നത് കണ്ടപ്പോൾ സർഫ്രാസ് പിന്നിലൂടെ രക്ഷപ്പെടുകയും ഉത്തരാഖണ്ഡിലേക്കുള്ള ബസിൽ കയറുകയുമായിരുന്നു. വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയ യുവതിക്ക് കൗൺസിലിങ് ഉൾപ്പെടെ നൽകുമെന്ന് അധികൃതർ അറിയിച്ചു.

young man drugged and raped a 20-year-old woman after promising her husband a job

Next TV

Related Stories
ബസിൽ കടത്തിക്കൊണ്ട് വന്നത് മാരക മയക്കുമരുന്ന് ഗുളികകൾ; കൊയിലാണ്ടി സ്വദേശിക്ക് 10 വർഷം ശിക്ഷ വിധിച്ച് വടകര കോടതി

Jul 10, 2025 07:51 PM

ബസിൽ കടത്തിക്കൊണ്ട് വന്നത് മാരക മയക്കുമരുന്ന് ഗുളികകൾ; കൊയിലാണ്ടി സ്വദേശിക്ക് 10 വർഷം ശിക്ഷ വിധിച്ച് വടകര കോടതി

മയക്കുമരുന്ന് ഗുളികകൾ ബസിൽ കടത്തിക്കൊണ്ട് വന്ന കേസിൽ പ്രതിക്ക് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച്...

Read More >>
വഴക്കിന്റെ ഒടുക്കം ജീവൻ ...! ലിവ് ഇൻ പങ്കാളിയെ വാടകവീട്ടിലെ മുറിയിൽ പൂട്ടിയിട്ട് യുവാവ് ജീവനൊടുക്കി

Jul 10, 2025 07:03 PM

വഴക്കിന്റെ ഒടുക്കം ജീവൻ ...! ലിവ് ഇൻ പങ്കാളിയെ വാടകവീട്ടിലെ മുറിയിൽ പൂട്ടിയിട്ട് യുവാവ് ജീവനൊടുക്കി

ഗുവാഹത്തിയിൽ ലിവ് ഇൻ പങ്കാളിയെ വാടകവീട്ടിലെ മുറിയിൽ പൂട്ടിയിട്ട് യുവാവ്...

Read More >>
പിണങ്ങി പോയതിൽ പക.... ഭാര്യയെയും കാമുകനെയും വിളിച്ചു വരുത്തി; ജനനേന്ദ്രിയം വികൃതമാക്കി ഭര്‍ത്താവ്, ഇരുവരുടെയും നില ഗുരുതരം

Jul 10, 2025 03:53 PM

പിണങ്ങി പോയതിൽ പക.... ഭാര്യയെയും കാമുകനെയും വിളിച്ചു വരുത്തി; ജനനേന്ദ്രിയം വികൃതമാക്കി ഭര്‍ത്താവ്, ഇരുവരുടെയും നില ഗുരുതരം

ഭാര്യയെയും കാമുകനെയും വിളിച്ചു വരുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്, ഇരുവരുടെയും നില...

Read More >>
Top Stories










GCC News






//Truevisionall