കോഴിക്കോട്: ( www.truevisionnews.com ) കോഴിക്കോട് കൊടിയത്തൂർ ഗോതമ്പ് റോഡിലെ സൂപ്പർമാർക്കറ്റിൽ മോഷണ ശ്രമം. ഇന്നലെ രാത്രി 12 മണിയോടെയാണ് ഡൈലി നീഡ്‌സ് എന്ന സൂപ്പർ മാർക്കറ്റിൽ സംഭവം നടന്നത്.
കടയുടെ ഷട്ടർ പൊളിച്ച് അകത്തുകയറിയ കള്ളൻ കടയിലെ ക്യാഷ് കൗണ്ടർ ഉൾപ്പടെ പരതുന്ന സിസിടിവി ദൃശ്യവും ലഭിച്ചിട്ടുണ്ട്. അതേ സമയം കടയിൽ നിന്നും ഒന്നും മോഷണം പോയിട്ടില്ലെന്ന് ഉടമ അറിയിച്ചു. മുക്കം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.
.gif)

Robbery attempt at supermarket on Kodiyathur Gotham Road, Kozhikode
