കോഴിക്കോട്: ( www.truevisionnews.com) കോഴിക്കോട് ഞാവൽ പഴം എന്ന് കരുതി വിഷക്കായ കഴിച്ചമൂന്ന് വിദ്യാർത്ഥികൾ കൂടി താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ചുണ്ട് തടിച്ചു വീർക്കുകയും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തതോടെയാണ് ചികിത്സ തേടിയത്. ചുണ്ടക്കുന്ന് സ്വദേശി അഭിഷേകാണ് ആദ്യം ചികിത്സ തേടിയത്.
അഭിഷേകിന്റെ സുഹൃത്തുക്കളാണ് ചികിത്സ തേടിയത്. ആരോഗ്യനിലയിൽ മറ്റ് പ്രശ്നങ്ങളില്ല. കൂടുതൽ കുട്ടികൾ വിഷക്കായ കഴിച്ചോ എന്ന കാര്യം അന്വേഷിച്ചുവരികയാണ്. വിഷക്കായ കഴിച്ചതിനെ തുടർന്ന് അഭിഷേകിന് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. ചുണ്ടും ശരീരഭാഗങ്ങളും തടിച്ചുവീർക്കുകയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടു.
.gif)

തുടർന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കുശേഷം കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വീടിനു സമീപത്തെ പറമ്പിൽ നിന്ന് ഞാവൽപഴം എന്ന് കരുതിയാണ് കുട്ടി വിഷക്കായ കഴിച്ചത്. ചേര് മരത്തിന്റെ നാലു പഴമാണ് അഭിഷേക് കഴിച്ചത്. കഴിഞ്ഞ ദിവസം രണ്ടു കുട്ടികൾ സമാന രൂപത്തിൽ വിഷക്കായ കഴിച്ചതിനെത്തുടർന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
തിരിച്ചറിയാത്ത കായ്കളോ പഴങ്ങളോ കഴിക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രത്യേകിച്ച് കുട്ടികൾക്ക്, ഇത്തരം കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകേണ്ടത് അത്യാവശ്യമാണ്. ഞാവൽപ്പഴവുമായി സാമ്യമുള്ള വിഷമുള്ള കായ്കൾ പ്രദേശങ്ങളിൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അവയെ തിരിച്ചറിഞ്ഞ് ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശം.
Three more students hospitalized after eating wild fruit in Kozhikode, thinking it was a mango fruit
