തിരുവനന്തപുരം: ( www.truevisionnews.com ) സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് സ്വർണവില കുറഞ്ഞത്. പവന് 400 രൂപ കുറഞ്ഞു. ഒരു പവൻ (8 ഗ്രാം സ്വർണത്തിന്റെ (8 ഗ്രാം സ്വർണത്തിന്റെ) ഇന്നത്തെ വിപണി വില 72,080 രൂപയാണ്. ഈ മാസത്തെ ആദ്യ ആഴ്ച പിന്നിടുമ്പോൾ ആദ്യത്തെ മൂന്ന് ദിവസം വില ഉയർന്നെങ്കിലും നാലാം ദിവസം പവന്റെ വില കുറ‍്ഞിരുന്നു. എന്നാൽ അടുത്ത ദിവസം വില ഉയരുകയും പിന്നീട് ഇന്നലെ അതേ വിലയിൽ തുടരുകയും ചെയ്തതിന് ശേഷമാണ് ഇന്ന് സ്വർണവില കുറഞ്ഞത്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വപണി വില ഇന്ന് 50 രൂപ കുറഞ്ഞു. ഇന്നത്തെ വില 9010 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്നലെ 40 രൂപ കുറഞ്ഞു. ഇന്നത്തെ വപണി വില 7390 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 116 രൂപയാണ്.
.gif)

ജൂലൈയിലെ സ്വർണവില ഒറ്റനോട്ടത്തിൽ
ജൂലൈ 1- ഒരു പവന് 840 രൂപ ഉയർന്നു. വിപണി വില 72.160
ജൂലൈ 2- ഒരു പവന് 360 രൂപ ഉയർന്നു. വിപണി വില 72.520
ജൂലൈ 3- ഒരു പവന് 320 രൂപ ഉയർന്നു. വിപണി വില 72,840
ജൂലൈ 4- ഒരു പവന് 440 രൂപ കുറഞ്ഞു. വിപണി വില 72,400
ജൂലൈ 5- ഒരു പവന് 80 രൂപ ഉയർന്നു. വിപണി വില 72,480
ജൂലൈ 6-സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 72,480
ജൂലൈ 7- പവന് 400 രൂപ കുറഞ്ഞു. വിപണി വില 72,080
todays gold rate kerala 07 07 2025
