നാട്ടിലെത്തി നാലാം നാൾ വാഹനാപകടം; വയനാട് സ്വദേശിയായ പ്രവാസി മലയാളി യുവാവിന് ദാരുണാന്ത്യം

നാട്ടിലെത്തി നാലാം നാൾ വാഹനാപകടം; വയനാട് സ്വദേശിയായ പ്രവാസി മലയാളി യുവാവിന് ദാരുണാന്ത്യം
Jul 6, 2025 06:52 PM | By VIPIN P V

കല്‍പറ്റ: ( www.truevisionnews.com ) കര്‍ണാടകയിലുണ്ടായ വാഹനപകടത്തില്‍ വയനാട് പിണങ്ങോട് സ്വദേശിയായ യുവാവ് മരിച്ചു. പിണങ്ങോട് വാഴയില്‍ അസ്ലമിന്റെയും റഹ്‌മത്തിന്റെയും മകന്‍ മുഹമ്മദ് റഫാത്ത് (23) ആണ് മരിച്ചത്. കര്‍ണാടകയിലെ ബേഗുര്‍ പൊലീസ് സ്റ്റേഷന് സമീപം മുഹമ്മദ് റഫാത്ത് സഞ്ചരിച്ച ബൈക്ക് ലോറിക്ക് പിറകില്‍ ഇടിച്ചായിരുന്നു അപകടം.

നിയന്ത്രണം നഷ്ടമായ ബൈക്ക് എതിരെ വരികയായിരുന്ന ടവേര കാറിലും ഇടിച്ചു. വിദേശത്തായിരുന്ന യുവാവ് മൂന്ന് ദിവസം മുമ്പാണ് നാട്ടിലെത്തിയത്. ബിസിനസ് ആവശ്യാർത്ഥമായിരുന്നു 23കാരൻ കര്‍ണാടകയിലേക്ക് പോയത്. മൈസൂരുവിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. മൃതദേഹം ബേഗുര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

നടപടിക്രമങ്ങള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അപകടവിവരമറിഞ്ഞയുടനെ ബന്ധുക്കളും നാട്ടുകാരും സംഭവസ്ഥലത്തേക്ക് പോയിരുന്നു.

car accident occurred on the fourth day after returning home A young expatriate Malayali from Wayanad met with a tragic end at karnataka

Next TV

Related Stories
മയക്കുമരുന്ന് കേസ് ഒതുക്കാന്‍ പണം വാങ്ങി; ടി സിദ്ദിഖിന്റെ മുന്‍ ഗണ്‍മാന് സസ്‌പെന്‍ഷന്‍

Jul 9, 2025 07:42 PM

മയക്കുമരുന്ന് കേസ് ഒതുക്കാന്‍ പണം വാങ്ങി; ടി സിദ്ദിഖിന്റെ മുന്‍ ഗണ്‍മാന് സസ്‌പെന്‍ഷന്‍

മയക്കുമരുന്ന് കേസ് ഒതുക്കാന്‍ പണം വാങ്ങി; ടി സിദ്ദിഖിന്റെ മുന്‍ ഗണ്‍മാന്...

Read More >>
'ഹേമചന്ദ്രന്റേത് കൊലപാതകമല്ല, ആത്മഹത്യ, എങ്ങോട്ടും ഒളിച്ചോടിയിട്ടില്ല'; പോലീസിൽ കീഴടങ്ങുമെന്ന് പ്രതി നൗഷാദ്

Jul 2, 2025 07:57 AM

'ഹേമചന്ദ്രന്റേത് കൊലപാതകമല്ല, ആത്മഹത്യ, എങ്ങോട്ടും ഒളിച്ചോടിയിട്ടില്ല'; പോലീസിൽ കീഴടങ്ങുമെന്ന് പ്രതി നൗഷാദ്

ഹേമചന്ദ്രന്റെ കൊലപാതകത്തിൽ ഫേസ്ബുക്ക് പോസ്റ്റുമായി പ്രതി നൗഷാദ്....

Read More >>
മാനന്തവാടിയിൽ ബൈക്ക് നിയന്ത്രണം വിട്ട് ബസിലിടിച്ചു; യുവാവിന് ദാരുണാന്ത്യം

Jul 1, 2025 09:06 PM

മാനന്തവാടിയിൽ ബൈക്ക് നിയന്ത്രണം വിട്ട് ബസിലിടിച്ചു; യുവാവിന് ദാരുണാന്ത്യം

വയനാട് മാനന്തവാടിയിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം....

Read More >>
വല്ലാത്ത കഷ്ടം തന്നെ ...! വയനാട് മെഡിക്കൽ കോളേജിന്‍റെ പുതിയ ബ്ലോക്ക്  ചോർന്നൊലിക്കുന്നു

Jun 30, 2025 02:47 PM

വല്ലാത്ത കഷ്ടം തന്നെ ...! വയനാട് മെഡിക്കൽ കോളേജിന്‍റെ പുതിയ ബ്ലോക്ക് ചോർന്നൊലിക്കുന്നു

വയനാട് മെഡിക്കൽ കോളേജിന്‍റെ പുതിയ ബ്ലോക്ക് ചോർന്നൊലിക്കുന്നു...

Read More >>
Top Stories

//Truevisionall