സോഷ്യൽ മീഡിയയിൽ വൈറലാകാൻ പുത്തൻ ചലഞ്ച്; വിഷവാതകം ശ്വസിച്ച് പത്തൊൻപതുകാരി മരിച്ചു

സോഷ്യൽ മീഡിയയിൽ വൈറലാകാൻ പുത്തൻ ചലഞ്ച്; വിഷവാതകം ശ്വസിച്ച് പത്തൊൻപതുകാരി മരിച്ചു
Jun 7, 2025 09:40 PM | By Vishnu K

(truevisionnews.com) സമൂഹമാധ്യമങ്ങളിലെ ‘ഡസ്റ്റിംഗ്’ ചലഞ്ചിന് ശ്രമിച്ച പത്തൊമ്പതുകാരി മരിച്ചു. യുഎസ് സംസ്ഥാനമായ അരിസോണയിൽ നിന്നുള്ള യുവതിയാണ് ചലഞ്ചിന്‌ പിന്നാലെ മരിച്ചത്. മകളുടെ മരണത്തിനു പിന്നാലെ മറ്റുള്ളവർക്ക് മുന്നറിയിപ്പുമായി മാതാപിതാക്കൾ രംഗത്തെത്തി.

‘ഡസ്റ്റിംഗ്’ അല്ലെങ്കിൽ ‘ക്രോമിംഗ്’ എന്നറിയപ്പെടുന്ന വൈറൽ സോഷ്യൽ മീഡിയ ചലഞ്ചിൽ പങ്കെടുത്തതിനെ തുടർന്നാണ് റെന്ന ഓറൂർക്ക് മരണപ്പെട്ടത്. താത്കാലികമായ ലഹരി ഉന്മാദം അനുഭവിക്കുന്നതിനായി എയറോസോൾ വാതകങ്ങൾ, പലപ്പോഴും കീബോർഡ് ക്ലീനിംഗ് സ്പ്രേകളിൽ നിന്നുള്ള വാതകങ്ങൾ ശ്വാസിച്ച് ഇത് വീഡിയോ പകര്‍ത്തി സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുക എന്നതുമാണ് ഈ ട്രെൻഡ്.

വിഷവാതകം ശ്വസിച്ചതിനെ തുടർന്ന് റെന്നയ്ക്ക് ഹൃദയാഘാതം സംഭവിച്ചതായി അവളുടെ മാതാപിതാക്കൾ പ്രാദേശിക ടെലിവിഷൻ ശൃംഖലയായ എസെഡ് ഫാമിലിയോട് പറഞ്ഞു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരു ആഴ്ചയോളം അബോധാവസ്ഥയിൽ കിടന്ന റെന്നയെ മസ്തിഷ്ക മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു.

തന്റെ മകളുടെ പ്രശസ്തയാകാനുള്ള ആഗ്രഹത്തെ കുറിച്ച് പിതാവ് പറഞ്ഞു. “ഞാൻ വൈറലാകും, അച്ഛാ. നോക്കിക്കോ,” എന്ന് അവൾ എപ്പോഴും പറയുമായിരുന്നു. നിർഭാഗ്യവശാൽ, അത് നല്ല രീതിയിലല്ല സംഭവിച്ചത്. ചലഞ്ചിന് ഉപയോഗിക്കുന്ന ഈ പദാർത്ഥം വളരെ എളുപ്പത്തിൽ ലഭിക്കുമെന്നതാണ് മറ്റൊരു ഭീകരതെയന്ന് റെന്നയുടെ അമ്മ ഡാന ചൂണ്ടിക്കാട്ടി. വാങ്ങാൻ ഐഡി ആവശ്യമില്ല. ഇതിന് മണവുമില്ല. അവർക്ക് ഇത് എളുപ്പം വാങ്ങാൻ കഴിയും.

മാതാപിതാക്കൾക്ക് സംശയം തോന്നുകയുമില്ലെന്നും അവർ പറഞ്ഞു. തന്റെ മകളുടെ വിയോഗത്തോടെ അപകടകരമായ ട്രെൻഡിനെ കുറിച്ചുള്ള അവബോധം ഉണ്ടാക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുകയാണ് ഇരുവരും.സോഷ്യൽ മീഡിയ ട്രെൻഡുകൾ എങ്ങനെ മാരകമായി മാറുമെന്ന് റെന്ന ഒ’റൂർക്കിന്റെ കഥ ഓർമ്മിപ്പിക്കുന്നു. മുൻപും ഇത്തരത്തിൽ പല ചലഞ്ചുകളും ആളുകളുടെ ജീവൻ

new challenge went viral social media 19-year old girl died inhaling

Next TV

Related Stories
മണ്ണാർക്കാട് ഹൈസ്കൂൾ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Jun 7, 2025 09:37 PM

മണ്ണാർക്കാട് ഹൈസ്കൂൾ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

മണ്ണാർക്കാട് പള്ളിക്കുറുപ്പ് ഹൈസ്‌കൂളിൽ ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ...

Read More >>
അഭിമാനമായി ടാറ്റ, ഫ്രഞ്ച് യുദ്ധവിമാനത്തിന്റെ ബോഡി നിര്‍മാണം ഇനി ഇന്ത്യയില്‍; സുപ്രധാന കരാര്‍ ഒപ്പിട്ട് ദസ്സൊയും ടാറ്റയും

Jun 5, 2025 03:53 PM

അഭിമാനമായി ടാറ്റ, ഫ്രഞ്ച് യുദ്ധവിമാനത്തിന്റെ ബോഡി നിര്‍മാണം ഇനി ഇന്ത്യയില്‍; സുപ്രധാന കരാര്‍ ഒപ്പിട്ട് ദസ്സൊയും ടാറ്റയും

ഫ്രഞ്ച് യുദ്ധവിമാനമായ റഫാലിന്റെ ഘടകങ്ങൾ ഇന്ത്യയിൽ നിർമിക്കാനൊരുങ്ങി ടാറ്റയും...

Read More >>
ജൈവ രോഗകാരിയെ കടത്തി; കമ്മ്യൂണിസ്റ്റ് ഗവേഷകനെ അമേരിക്ക അറസ്റ്റ് ചെയ്തു

Jun 4, 2025 11:20 AM

ജൈവ രോഗകാരിയെ കടത്തി; കമ്മ്യൂണിസ്റ്റ് ഗവേഷകനെ അമേരിക്ക അറസ്റ്റ് ചെയ്തു

ജൈവ രോഗകാരിയെ കടത്തിയ കമ്മ്യൂണിസ്റ്റ് ഗവേഷകനെ അമേരിക്ക അറസ്റ്റ്...

Read More >>
Top Stories