ജൈവ രോഗകാരിയെ കടത്തി; കമ്മ്യൂണിസ്റ്റ് ഗവേഷകനെ അമേരിക്ക അറസ്റ്റ് ചെയ്തു

ജൈവ രോഗകാരിയെ കടത്തി; കമ്മ്യൂണിസ്റ്റ് ഗവേഷകനെ അമേരിക്ക അറസ്റ്റ് ചെയ്തു
Jun 4, 2025 11:20 AM | By Jain Rosviya

വാഷിങ്ടൻ: (truevisionnews.com) ചൈനീസ് കമ്മ്യൂണിസ്റ്റ്കാരനായ ഗവേഷകൻ അമേരിക്കയുടെ തടവറയിൽ. അമേരിക്കയിലേക്ക് അപകടകരമായ ജൈവ രോഗകാരിയെ കടത്തിയെന്നാരോപിച്ചാണ് അറസ്റ്റ്. ഒരു ചൈനീസ് പൗരനെ യുഎസിൽ അറസ്റ്റ് ചെയ്തതായി എഫ്ബിഐ മേധാവി കാഷ് പട്ടേൽ അവകാശപ്പെട്ടു.

യുൻകിംഗ് ജിയാൻ എന്ന ചൈനീസ് പൗരയാണ് പിടികൂടിയത്. പ്രതി കുറ്റം സമ്മതിച്ചതായി എഫ്ബിഐ മേധാവി എക്‌സിൽ പങ്കുവെച്ച ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ അറിയിച്ചു.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയോട് അനുഭവം കാണിക്കുന്ന വ്യക്തിയാണ് പിടിയിലായതെന്നും ഈ രോഗകാരിയെക്കുറിച്ചുള്ള ഗവേഷണത്തിനും മറ്റും ചൈനീസ് സർക്കാരിൽ നിന്ന് ധനസഹായം ലഭിച്ചതായും കാഷ് പട്ടേൽ പറഞ്ഞു.

ഫ്യൂസേറിയം ഗ്രാമിനാരം എന്ന അപകടകരമായ ഒരു ഫംഗസ് ആണ് പ്രതി കടത്താൻ ശ്രമിച്ചത്. യുൻകിംഗ് ജിയാൻ എന്ന വ്യക്തി, താൻ ജോലി ചെയ്യുന്ന മിഷിഗൺ സർവകലാശാലയിൽ ഗവേഷണം നടത്തുന്നതിനായി യുഎസിലേക്ക് ഫംഗസിനെ കടത്തിയെന്നാണ് ആരോപണം.

ഗോതമ്പ്, ബാർലി, ചോളം, അരി എന്നിവയെ ബാധിക്കുന്ന ഒരു രോഗമായ ഹെഡ് ബ്ലൈറ്റ് എന്ന രോഗത്തിന് ഈ ഫംഗസ് കാരണമാകും. ഇത് മനുഷ്യരിലും കന്നുകാലികളിലും കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ഓരോ വർഷവും ലോകമെമ്പാടും കോടിക്കണക്കിന് ഡോളറിന്റെ സാമ്പത്തിക നഷ്ടത്തിന് ഇത് കാരണമാകുന്നു.

യുൻകിംഗ് ജിയാന്റെ കാമുകൻ സുൻയോങ് ലിയുവിന്റെ പേരും പരാതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇയാൾ ചൈനയിലെ ഒരു സർവകലാശാലയിൽ ജോലി ചെയ്തുവരികയാണ്. ലിയു ആദ്യം കള്ളം പറഞ്ഞു, പിന്നീട് ഡിട്രോയിറ്റ് മെട്രോപൊളിറ്റൻ വിമാനത്താവളം വഴി അമേരിക്കയിലേക്ക് ഫ്യൂസേറിയം ഗ്രാമിനാരം കടത്തിയെന്ന് സമ്മതിച്ചതായി എഫ്ബിഐ അറിയിച്ചു.

ഗൂഢാലോചന, യുഎസിലേക്ക് സാധനങ്ങൾ കടത്തൽ, തെറ്റായ പ്രസ്താവനകൾ, വിസ തട്ടിപ്പ് എന്നീ കുറ്റങ്ങളാണ് ജിയാനും ലിയുവിനും എതിരെ ചുമത്തിയിരിക്കുന്നത്. എഫ്ബിഐയും യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷനും സംയുക്തമായി നടത്തിയ അന്വേഷണത്തെ തുടർന്നാണ് പ്രതി പിടിയിലായത്.

അമേരിക്കൻ സ്ഥാപനങ്ങളിലേക്ക് നുഴഞ്ഞുകയറാനും യുഎസിലെ ഭക്ഷ്യവിതരണം ലക്ഷ്യമിടുന്നതിനും പ്രവർത്തകരെയും ഗവേഷകരെയും വിന്യസിക്കാൻ രാപ്പകൽ പ്രവർത്തനം ചൈനയുടെ ഭാഗത്ത് നിന്നും നടക്കുന്നുണ്ട് എന്നും കാഷ് പട്ടേൽ അറിയിച്ചു. യുഎസും ചൈനയും തമ്മിലുള്ള സംഘർഷങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ ആരോപണങ്ങൾ വരുന്നത്.

US arrests communist researcher smuggling biological agent

Next TV

Related Stories
അഭിമാനമായി ടാറ്റ, ഫ്രഞ്ച് യുദ്ധവിമാനത്തിന്റെ ബോഡി നിര്‍മാണം ഇനി ഇന്ത്യയില്‍; സുപ്രധാന കരാര്‍ ഒപ്പിട്ട് ദസ്സൊയും ടാറ്റയും

Jun 5, 2025 03:53 PM

അഭിമാനമായി ടാറ്റ, ഫ്രഞ്ച് യുദ്ധവിമാനത്തിന്റെ ബോഡി നിര്‍മാണം ഇനി ഇന്ത്യയില്‍; സുപ്രധാന കരാര്‍ ഒപ്പിട്ട് ദസ്സൊയും ടാറ്റയും

ഫ്രഞ്ച് യുദ്ധവിമാനമായ റഫാലിന്റെ ഘടകങ്ങൾ ഇന്ത്യയിൽ നിർമിക്കാനൊരുങ്ങി ടാറ്റയും...

Read More >>
ക്രിക്കറ്റ് കളിക്കുന്നതിനിടെ ബോൾ നെഞ്ചിൽ കൊണ്ടു; നിലത്തുവീണ പന്ത്രണ്ട് വയസുകാരൻ മരിച്ചു

Jun 3, 2025 10:12 PM

ക്രിക്കറ്റ് കളിക്കുന്നതിനിടെ ബോൾ നെഞ്ചിൽ കൊണ്ടു; നിലത്തുവീണ പന്ത്രണ്ട് വയസുകാരൻ മരിച്ചു

ക്രിക്കറ്റ് കളിക്കുന്നതിനിടെ ബോൾ നെഞ്ചിൽ കൊണ്ട് നിലത്തുവീണ പന്ത്രണ്ട്കാരൻ...

Read More >>
യുകെയില്‍ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു

Jun 3, 2025 04:05 PM

യുകെയില്‍ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു

യുകെയില്‍ മലയാളി യുവതി കുഴഞ്ഞുവീണ്...

Read More >>
Top Stories