റായ്പൂർ: (truevisionnews.com) ഛത്തീസ്ഗഢിൽ പെൺകുട്ടികൾക്ക് നേരെ ആൺകുട്ടികളുടെ ആക്രമണം. അക്രമിസംഘം പെൺകുട്ടികളിൽ ഒരാളുടെ വിരലിൽ കടിച്ചുവെന്ന് ആരോപണം. ഛത്തീസ്ഗഢിലെ റായ്പൂരിലെ മഹാദേവ് ഘാട്ടിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം.
ബിലാസ്പൂരിൽ നിന്നും കാർബയിൽ നിന്നും എത്തിയവരാണ് പെൺകുട്ടികളെന്നാണ് വിവരം. പിറന്നാൾ ആഘോഷം കഴിഞ്ഞ മടങ്ങുന്നതിനിടെയാണ് സംഭവമുണ്ടായത്. ആക്രമണം സംബന്ധിച്ച് പെൺകുട്ടികൾ പൊലീസിൽ പരാതി നൽകി. പെൺകുട്ടികളിലൊരാളെ ആൺകുട്ടി ആക്രമിക്കാൻ ശ്രമിച്ചു. ഇതിനിടെ കൂടുതൽ ആൾകുട്ടികളെത്തി ആക്രമണം നടത്തുകയായിരുന്നു.
.gif)
ആൺകുട്ടികളിലൊരാൾ പെൺകുട്ടികളിലൊരാളുടെ മുടിയിൽ പിടിച്ച് വലിച്ചുവെന്ന് പരാതിയിൽ പറഞ്ഞു. സംഭവത്തിൽ പരാതി ലഭിച്ചവിവരം റായ്പൂർ പൊലീസ് സൂപ്രണ്ട ഉമദ് സിങ് സ്ഥിരീകരിച്ചു. ആക്രമണം നടത്തിയവരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഉടൻ തന്നെ പ്രതികളെ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Girls attacked mob returning from birthday party ones finger bitten off
