ചിപ്സ് പായ്ക്കറ്റിൽ മൂന്ന് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ്; കോയമ്പത്തൂരിൽ മലയാളി യുവതി പിടിയിൽ

ചിപ്സ് പായ്ക്കറ്റിൽ മൂന്ന് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ്; കോയമ്പത്തൂരിൽ മലയാളി യുവതി പിടിയിൽ
Jun 7, 2025 08:11 PM | By VIPIN P V

കോയമ്പത്തൂർ: ( www.truevisionnews.com ) മൂന്ന് കോടി രൂപ മൂല്യമുള്ള ഹൈബ്രിഡ് കഞ്ചാവുമായി എത്തിയ മലയാളി യുവതി പിടിയിൽ. കോയമ്പത്തൂർ രാജ്യാന്തര വിമാനത്താവളത്തിൽ വച്ചാണ് ശനിയാഴ്ച യുവതിയെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്.

ബാങ്കോക്കിൽ നിന്നും സിംഗപ്പൂർ - കോയമ്പത്തൂർ സ്കൂട്ട് എയർലൈൻസിലാണ് മലയാളിയായ നവമി രതീഷ് എത്തിയത്. പരിശോധനയിൽ 3.155 കിലോ ഹൈബ്രിഡ് കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. മുൻകൂട്ടി ലഭിച്ച വിവരമനുസരിച്ച് കാത്തുനിന്ന എയർ ഇന്റലിജൻസ്, കസ്റ്റംസ് ഉദ്യോഗസ്ഥരാണ് യുവതിയുടെ ബാഗിൽ നിന്നും കഞ്ചാവ് കണ്ടെത്തിയത്.

6 ചിപ്സ് പാക്കറ്റുകളിലായി കഞ്ചാവ് ഒളിപ്പിച്ച നിലയിലായിരുന്നു. ഓസ്ട്രേലിയയിൽ നിന്നാണ് യുവതി ബാങ്കോക്ക് വഴി ഇന്ത്യയിലേക്ക് കഞ്ചാവ് കടത്തിയതെന്നാണ് വിവരം. യുവതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം യുവതിയെ കസ്റ്റംസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയാണ്.



Hybrid cannabis worth three crore chips packet Malayali woman arrested Coimbatore

Next TV

Related Stories
ഛത്തീസ്ഗഡിൽ സുരക്ഷ സേന ഏഴ് മാവോയിസ്റ്റുകളെ വധിച്ചു

Jun 7, 2025 07:32 PM

ഛത്തീസ്ഗഡിൽ സുരക്ഷ സേന ഏഴ് മാവോയിസ്റ്റുകളെ വധിച്ചു

ഛത്തീസ്ഗഡിൽ സുരക്ഷ സേന ഏഴ് മാവോയിസ്റ്റുകളെ...

Read More >>
കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി ആശുപത്രിയില്‍

Jun 7, 2025 06:48 PM

കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി ആശുപത്രിയില്‍

സോണിയ ഗാന്ധിയെ വീണ്ടും ആശുപത്രിയിൽ...

Read More >>
‘തികച്ചും അസംബന്ധം’; രാഹുൽ ​ഗാന്ധിയുടെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ

Jun 7, 2025 05:29 PM

‘തികച്ചും അസംബന്ധം’; രാഹുൽ ​ഗാന്ധിയുടെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ

രാഹുൽ ​ഗാന്ധിയുടെ ആരോപണം തള്ളി തെരഞ്ഞെടുപ്പ്...

Read More >>
ടിവി കാണുന്നത് അമ്മ വിലക്കി; പതിനാലുകാരൻ ജീവനൊടുക്കി

Jun 7, 2025 04:17 PM

ടിവി കാണുന്നത് അമ്മ വിലക്കി; പതിനാലുകാരൻ ജീവനൊടുക്കി

ടിവി കാണാൻ വീട്ടുകാർ സമ്മതിക്കാഞ്ഞതിനെത്തുടർന്ന് പതിനാലുവയസുകാരൻ...

Read More >>
Top Stories