ഇടുക്കി : ( www.truevisionnews.com ) ഉറങ്ങിക്കിടക്കുകയായിരുന്ന മുത്തശ്ശിയെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് സ്വർണ്ണമാല കവർന്ന കൊച്ചുമകൻ പിടിയിൽ. അടിമാലി മച്ചിപ്ലാവിലാണ് സംഭവം. മച്ചിപ്ലാവ് സ്കൂൾപടി സ്വദേശി പുളിക്കൽ മേരി തോമസിനാണ് (95) കൊച്ചുമകൻ്റെ ക്രൂരത നേരിടേണ്ടി വന്നത്.
മേരിയുടെ മൂത്തമകൻ്റെ മകനായ ആൻ്റണി എന്ന് വിളിക്കുന്ന അഭിലാഷ് ആണ് പ്രതി. ഉറങ്ങുകയായിരുന്ന മേരിയെ തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച ആൻ്റണി മാല കവരുകയായിരുന്നു.
grandson arrested for strangling sleeping grandmother stealing her gold necklace crime
