Jun 4, 2025 05:10 PM

തിരുവനന്തപുരം : ( www.truevisionnews.com ) എൻഎച്ച് 66 നിർമാണം ഡിസംബറിൽ പൂർത്തീകരിക്കുമെന്ന് സംസ്ഥാന പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. 2026 പുതുവത്സര സമ്മാനമായി നാടിന് സമ്മാനിക്കും. ദേശീയപാത നിർമ്മാണത്തിലെ വീഴ്ചകൾ ചർച്ചയിൽ ഉയർന്നു.

കുരിയാട് ചെയ്യാൻ ഉദ്ദേശിക്കുന്ന മാറ്റങ്ങൾ ചർച്ചയായി. 360 മീറ്റർ വയഡക്ട് ഉറപ്പുനൽകി. പ്രമാണത്തിൽ ഒരു അപാകതയും ഉണ്ടാകതിരിക്കാൻ ഇടപെടുമെന്ന് മുഖ്യമന്ത്രിക്ക് ഉറപ്പ് നൽകി. ഭൂമി ഏറ്റെടുക്കൽ സർക്കാർ വിജയകരമായി പൂർത്തീകരിച്ചു. ജനങ്ങളെ ഒപ്പം നിർത്തി ഇക്കാര്യം നടത്തി. സമയബന്ധിതമായി പദ്ധതി പൂർത്തീകരിക്കുക എന്നതാണ് ലക്ഷ്യം.

ഈ വർഷം ഡിസംബറിൽ എൻഎച്ച് 66 നിർമാണം പൂർത്തീകരിക്കാനാണ് തീരുമാനം. 2026 പുതുവത്സര സമ്മാനമായി പദ്ധതി പൂർത്തീകരിക്കും. പുതിയ പദ്ധതികൾ സംസ്ഥാനത്തിന് ലഭ്യമാക്കാനുള്ള നിർണായ തീരുമാനങ്ങൾ ഉണ്ടായി. ജലസാന്ദ്രത കൂടിയ സംസ്ഥാനം ആയതുകൊണ്ട് തന്നെ ഭൂമി ഏറ്റെടുക്കൽ പ്രധാന പ്രശ്നമാണ്.

ഈ പരിമിതിയിൽ നിന്ന് ഭൂമി ഏറ്റെടുക്കുന്നതിന് നേതൃത്വം നൽകും. പുതിയ ദേശീയ പതാക പദ്ധതികൾ അനുവദിക്കുന്നതിന് ദേശീയ പാത അതോറിറ്റി ഉയർത്തിയ എല്ലാ കാര്യങ്ങളും പൂർത്തിയാക്കി. ഡിസംബർ 6 ന് മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ച ആവശ്യപ്പെട്ട പദ്ധതികൾക്ക് അംഗീകാരം നൽകും.

തിരുവനന്തപുരം ഔട്ടർ റിങ് റോഡ് പദ്ധതി അനുമതി. ജൂലൈ അവസാനത്തോട് കൂടി ഇത് സംബന്നിച്ച് അനുമതിയുണ്ടാകും. കൊല്ലം ചെങ്കോട്ട ഗ്രീൻഫീൽഡ് ഹൈവേ പദ്ധതി നടപ്പിലാക്കും. സെപ്റ്റംബർ മാസത്തിൽ പദ്ധതി നടപ്പിലാക്കും. വിമാനത്താവളങ്ങളെയും ഹൈവേകളെയും ബന്ധിപ്പിക്കുന്ന റോഡുകൾ യാഥാർത്ഥ്യമാകും എന്നും അദ്ദേഹം പറഞ്ഞു.



minister muhammad riyas nh66 construction

Next TV

Top Stories