അടിമുടി മാറുകയാണല്ലോ....; വൈ​കീ​ട്ടു​ള്ള ഇ​ട​വേ​ള പ​ത്ത്​ മി​നി​റ്റ്​; ഉച്ചഭക്ഷണ ഇടവേള 55 മിനിറ്റ്, ഹൈ​സ്കൂ​ൾ ക്ലാ​സു​ക​ൾ​ക്കാ​യു​ള്ള ക​ര​ട്​ ടൈം​ടേ​ബി​ൾ ത​യാ​റാ​യി

അടിമുടി മാറുകയാണല്ലോ....; വൈ​കീ​ട്ടു​ള്ള ഇ​ട​വേ​ള പ​ത്ത്​ മി​നി​റ്റ്​; ഉച്ചഭക്ഷണ ഇടവേള 55 മിനിറ്റ്, ഹൈ​സ്കൂ​ൾ ക്ലാ​സു​ക​ൾ​ക്കാ​യു​ള്ള ക​ര​ട്​ ടൈം​ടേ​ബി​ൾ ത​യാ​റാ​യി
Jun 1, 2025 10:27 PM | By Susmitha Surendran

തി​രു​വ​ന​ന്ത​പു​രം: (truevisionnews.com) അ​ര​മ​ണി​ക്കൂ​ർ അ​ധ്യ​യ​നം വ​ർ​ധി​പ്പി​ക്കു​ന്ന ഹൈ​സ്കൂ​ൾ ക്ലാ​സു​ക​ൾ​ക്കാ​യു​ള്ള ക​ര​ട്​ ടൈം​ടേ​ബി​ൾ ത​യാ​റാ​യി. നി​ല​വി​ൽ പ​ത്ത്​ മ​ണി​ക്ക്​ തു​ട​ങ്ങു​ന്ന സ്കൂ​ളു​ക​ളി​ൽ ഹൈ​സ്കൂ​ൾ ക്ലാ​സു​ക​ൾ​ക്ക്​ 9.45ന്​ ​അ​ധ്യ​യ​നം തു​ട​ങ്ങു​ക​യും നാ​ലി​ന്​​ അ​വ​സാ​നി​ക്കു​ന്ന​ത്​ 4.15ന്​ ​ആ​ക്കി​യു​മാ​ണ്​ ടൈം​ട​ബി​ൾ ത​യാ​റാ​ക്കി​യ​ത്. എ​ട്ട്​ പീ​രി​യ​ഡു​ക​ളി​ൽ ര​ണ്ടെ​ണ്ണ​ത്തി​ൽ അ​ര മ​ണി​ക്കൂ​റും ആ​റെ​ണ്ണ​ത്തി​ൽ 45 മി​നി​റ്റു​മാ​ണ്​ ദൈ​ർ​ഘ്യ​മാ​യി നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

വൈ​കീ​ട്ടു​ള്ള ഇ​ട​വേ​ള സ​മ​യം അ​ഞ്ച്​ മി​നി​റ്റു​ള്ള​ത്​ പ​ത്ത്​ മി​നി​റ്റാ​ക്കാ​നും നി​ർ​ദേ​ശ​മു​ണ്ട്. ഇ​തി​നാ​യി ഉ​ച്ച​ഭ​ക്ഷ​ണ ഇ​ട​വേ​ള ഒ​രു മ​ണി​ക്കൂ​ർ എ​ന്ന​ത്​ 55 മി​നി​റ്റു​മാ​ക്കി. രാ​വി​ലെ 9.45ന്​ ​തു​ട​ങ്ങു​ന്ന ഒ​ന്നാ​​മ​ത്തെ പീ​രി​യ​ഡ്​ 10.30നും ​ര​ണ്ടാ​മ​ത്തെ പീ​രി​യ​ഡ്​ 10.30 മു​ത​ൽ 11.15 വ​രെ​യു​മാ​യി​രി​ക്കും. ഇ​തി​ന്​ ശേ​ഷം പ​ത്ത്​ മി​നി​റ്റ്​ ഇ​ട​വേ​ള. 11.25 മു​ത​ൽ 12.10 വ​രെ മൂ​ന്നാ​മ​ത്തെ പീ​രി​യ​ഡും 12.10 മു​ത​ൽ 12.50 വ​രെ നാ​ലാ​മ​ത്തെ പീ​രി​യ​ഡും. 12.50 മു​ത​ൽ 1.45 വ​രെ​യാ​ണ്​ ഉ​ച്ച​ഭ​ക്ഷ​ണ ഇ​ട​വേ​ള. 1.45 മു​ത​ൽ 2.25 വ​രെ അ​ഞ്ചാ​മ​ത്തെ പീ​രി​യ​ഡും 2.25 മു​ത​ൽ 3.05 വ​രെ ആ​റാ​മ​ത്തെ പീ​രി​യ​ഡും.

ഇ​തി​ന്​ ശേ​ഷം പ​ത്ത്​ മി​നി​റ്റ്​ ഇ​ട​വേ​ള. 3.15 മു​ത​ൽ 3.45 വ​രെ ഏ​ഴാ​മ​ത്തെ പീ​രി​യ​ഡും 3.45 മു​ത​ൽ 4.15 വ​രെ എ​ട്ടാ​മ​ത്തെ പീ​രി​യ​ഡു​മാ​ണ്​ ക​ര​ടി​ൽ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. സ്കൂ​ളു​ക​ളി​ൽ എ​ട്ട്​ പീ​രി​യ​ഡ്​ നി​ശ്​​ച​യി​ച്ച്​ നേ​ര​ത്തെ സ​ർ​ക്കാ​ർ ഉ​ത്ത​ര​വു​ണ്ടെ​ങ്കി​ലും ഒ​ട്ടേ​റെ സ്കൂ​ളു​ക​ൾ പ്രാ​ദേ​ശി​ക​മാ​യ സൗ​ക​ര്യം​കൂ​ടി പ​രി​ഗ​ണി​ച്ച്​ ഏ​ഴ്​ പി​രീ​യ​ഡി​ൽ ക്ര​മീ​ക​രി​ച്ചാ​ണ്​ സ്കൂ​ൾ സ​മ​യം പൂ​ർ​ത്തി​യാ​ക്കു​ന്ന​ത്. ക​ര​ട്​ ടൈം​ടേ​ബി​ൾ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ പ​രി​ശോ​ധ​ന​ക്ക്​ ശേ​ഷം അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കും.

അക്കാദമിക് മാസ്റ്റർ പ്ലാൻ 10നകം -മന്ത്രി

ആ​ല​പ്പു​ഴ: സ്കൂ​ളു​ക​ളി​ലെ അ​ക്കാ​ദ​മി​ക് മാ​സ്റ്റ​ർ പ്ലാ​ൻ ജൂ​ൺ 10ന​കം പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്ന്​ ​പൊ​തു വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. 2025-26 സ​മ​ഗ്ര ഗു​ണ​മേ​ന്മാ വ​ർ​ഷ​മാ​യി പ​രി​ഗ​ണി​ച്ചാ​വും അ​ധ്യ​യ​ന വ​ർ​ഷ​ത്തെ അ​ക്കാ​ദ​മി​ക പ​ദ്ധ​തി​ക​ൾ അ​ട​ക്കം ന​ട​പ്പാ​ക്കു​ക​യെ​ന്നും അ​ദ്ദേ​ഹം ആ​ല​പ്പു​ഴ​യി​ൽ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. പ്രീ​പ്രൈ​മ​റി ശാ​ക്​​തീ​ക​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ഈ ​വ​ർ​ഷം കൈ​ക്കൊ​ള്ളും. മൂ​ല്യ​നി​ർ​ണ​യ പ​രി​ഷ്ക​ര​ണ​വും ഈ ​വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കും.

ന​വ അ​ധ്യാ​പ​ക​ർ​ക്ക് നി​ർ​ബ​ന്ധി​ത പ​രി​ശീ​ല​നം ന​ട​പ്പാ​ക്കും. ഓ​രോ ക്ലാ​സി​ലും കു​ട്ടി​ക​ൾ നേ​ടേ​ണ്ട അ​റി​വും ക​ഴി​വും അ​ത​ത് ക്ലാ​സി​ൽ ത​ന്നെ നേ​ടി എ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​ന്​ സ​മ​ഗ്ര ഗു​ണ​മേ​ന്മാ പ​ദ്ധ​തി ന​ട​പ്പാ​ക്കി​വ​രു​ക​യാ​ണ്. ഒ​ന്നാം ക്ലാ​സ് പാ​ഠ്യ​പ​ദ്ധ​തി, പാ​ഠ​പു​സ്‌​ത​കം എ​ന്നി​വ പ​രി​ഷ്‌​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ സ​മ​ഗ്ര​ശി​ക്ഷാ കേ​ര​ളം 2025-26 വ​ർ​ഷ​ത്തേ​ക്ക് ‘ഒ​ന്നൊ​രു​ക്കം’ എ​ന്ന പേ​രി​ൽ അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ആ​ദ്യ​ത്തെ ര​ണ്ടാ​ഴ്ച ന​ട​പ്പാ​ക്കാ​ൻ സ​ന്ന​ദ്ധ​ത പാ​ക്കേ​ജ് ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.

ഒ​ന്നാം ക്ലാ​സി​ൽ പ്ര​വേ​ശ​നം നേ​ടു​ന്ന കു​ട്ടി​ക​ളു​ടെ ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ​ക്കാ​യി 'ഒ​ന്നൊ​രു​ക്കം വീ​ടൊ​രു​ക്കം' പ​ദ്ധ​തി​യും ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. ഒ​ന്നാം​ക്ലാ​സ്​ പ്ര​വേ​ശ​നം സു​താ​ര്യ​മാ​ണെ​ന്നും മ​ത്സ​ര പ​രീ​ക്ഷ​യോ നി​യ​മാ​നു​സൃ​തം അ​ല്ലാ​ത്ത ഫ​ണ്ട്പി​രി​വോ ഇ​ല്ലെ​ന്നും​ ഉ​റ​പ്പാ​ക്കാ​ൻ ന​ട​പ​ടി കൈ​ക്കൊ​ള്ളാ​ൻ പൊ​തു വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു.


official timetable high school classes prepared.

Next TV

Related Stories
കരുതൽ വേണം, അതിതീവ്ര മഴയ്ക്ക് സാധ്യതയില്ല; ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

Jun 3, 2025 02:13 PM

കരുതൽ വേണം, അതിതീവ്ര മഴയ്ക്ക് സാധ്യതയില്ല; ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

അതിതീവ്ര മഴയ്ക്ക് സാധ്യതയില്ല, ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ...

Read More >>
വടിവാളും നഞ്ചക്കും....; കണ്ണൂരിൽ മയക്കുമരുന്നും ആയുധങ്ങളുമായി യുവതിയടക്കം രണ്ടു പേര്‍ പിടിയിൽ

Jun 3, 2025 01:04 PM

വടിവാളും നഞ്ചക്കും....; കണ്ണൂരിൽ മയക്കുമരുന്നും ആയുധങ്ങളുമായി യുവതിയടക്കം രണ്ടു പേര്‍ പിടിയിൽ

കണ്ണൂര്‍ ചാലോട് മയക്കുമരുന്നും ആയുധങ്ങളുമായി യുവതിയടക്കം രണ്ടു പേര്‍...

Read More >>
വസ്ത്രം അഴിച്ച് വെച്ച് കടലിൽ നീന്തുന്നതിനിടെ അപകടം; കണ്ണൂരിൽ തിരയിൽപ്പെട്ട് കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി

Jun 3, 2025 12:54 PM

വസ്ത്രം അഴിച്ച് വെച്ച് കടലിൽ നീന്തുന്നതിനിടെ അപകടം; കണ്ണൂരിൽ തിരയിൽപ്പെട്ട് കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി

അഴീക്കോട് മീൻകുന്ന് കള്ളക്കടപ്പുറത്ത് തിരയിൽപ്പെട്ട് കാണാതായ രണ്ടു യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി....

Read More >>
Top Stories