അണക്കര (ഇടുക്കി): ( www.truevisionnews.com ) പതിന്നാലുവയസ്സുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അണക്കര ചെല്ലാര്‍കോവില്‍ ചിറയ്ക്കല്‍ റോബിന്റെ മകള്‍ പൗളിന്‍ അന്നയെയാണ് കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച വൈകീട്ടാണ് സംഭവം. സ്‌കൂട്ടര്‍ ഓടിക്കാന്‍ പഠിക്കുന്നതിനിടെ മറിഞ്ഞുവീണതിനെത്തുടര്‍ന്ന് കൂട്ടുകാര്‍ കളിയാക്കിയിരുന്നു.

ഇതിനുശേഷം കുട്ടി വീട്ടിലെത്തിയപ്പോള്‍ ജോലി ചെയ്യാത്തതിന് വഴക്കും പറഞ്ഞു. ഇതോടെ കുട്ടി വീട്ടിനുള്ളിലേക്ക് ഓടിപ്പോയി. അല്‍പ്പസമയത്തിനുശേഷം വീട്ടുകാര്‍ അന്വേഷിച്ച് ചെന്നപ്പോള്‍ കിടപ്പുമുറിയിലെ ജനലില്‍ തൂങ്ങിയനിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വണ്ടന്‍മേട് പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. വണ്ടന്‍മേട് സെയ്ന്റ് ആന്റണീസ് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയാണ്. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10-ന് മാര്‍ സ്ലീവാ പള്ളി സെമിത്തേരിയില്‍.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
Fourteen year old girl found hanging
