സൗന്ദര്യത്തിന്റെ സുഗന്ധയാത്ര; ഊട്ടി പുഷ്പമേളയ്ക്ക് തുടക്കം, 25 വരെ സന്ദര്‍ശിക്കാം

സൗന്ദര്യത്തിന്റെ സുഗന്ധയാത്ര; ഊട്ടി പുഷ്പമേളയ്ക്ക് തുടക്കം, 25 വരെ സന്ദര്‍ശിക്കാം
May 16, 2025 08:01 PM | By Anjali M T

ഊട്ടി:(truevisionnews.com) ലോകപ്രശസ്തമായ ഊട്ടി പുഷ്പമേളയ്ക്ക് വര്‍ണാഭമായ തുടക്കം. സസ്യോദ്യാനത്തില്‍ നടക്കുന്ന മേള മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ഉദ്ഘാടനം ചെയ്തു. മേള കാണാന്‍ സഞ്ചാരികള്‍ ഒഴുകിയെത്താന്‍ തുടങ്ങി. പൂക്കള്‍കൊണ്ട് ഒരുക്കിയ വിവിധ രൂപങ്ങളാണ് മേളയിലെ മുഖ്യ ആകര്‍ഷണം. രണ്ടു ലക്ഷം കാര്‍നേഷ്യം, ജമന്തി പൂക്കള്‍കൊണ്ട് 75 അടി വീതിയിലും 25 അടി ഉയരത്തിലും ഒരുക്കിയ രാജരാജചോഴന്റെ കൊട്ടാരമാതൃക ഏവരുടെയും മനം കവരും.

എട്ടടി ഉയരത്തില്‍ 50400 പൂക്കള്‍കൊണ്ട് ഒരുക്കിയ അരയന്നത്തിന്റെ മാതൃക, ആന, ഊഞ്ഞാല്‍, സിംഹാസനം, സെല്‍ഫി സ്‌പോട്ട്, വെള്ളച്ചാട്ടത്തിന്റെ മാതൃക എന്നിവ മേളയ്ക്ക് മാറ്റ് കൂട്ടുന്നു. നിലവിലെ പൂച്ചെടികള്‍ക്കുപുറമേ 30,000 ചട്ടികളില്‍ വിടര്‍ന്നുനില്‍ക്കുന്ന വിവിധയിനം പൂക്കളും സഞ്ചാരികളെ ആകര്‍ഷിക്കും. മേളയുടെ ഭാഗമായി ഉദ്യാനം മുഴുവന്‍ അലങ്കരിച്ചിട്ടുണ്ട്

ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, ഭാര്യ ദുര്‍ഗ, സ്റ്റാലിന്റെ സഹോദരപുത്രി പൂങ്കുഴലി എന്നിവര്‍ക്കുപുറമേ മന്ത്രിമാരായ എം.ആര്‍.കെ. പന്നീര്‍ശെല്‍വം, എം.പി. സാമിനാഥന്‍, ചീഫ് വിപ്പ് കെ. രാമചന്ദ്രന്‍, എ. രാജ എം പി, കളക്ടര്‍ ലക്ഷ്മി ഭവ്യ തനീരു എന്നിവരും പങ്കെടുത്തു.ഊട്ടിയിലെ തോഡര്‍, കോത്തര്‍, ബഡുകര്‍, തിബത്തിയന്‍സ് എന്നിവര്‍ പരമ്പരാഗതനൃത്തം അവതരിപ്പിച്ചു. ഹോര്‍ട്ടിക്കള്‍ച്ചര്‍ വകുപ്പിന് പുറമെ, കൃഷി, വനം, ടൂറിസം, ഗോത്രവിഭാഗം തുടങ്ങി വിവിധ വകുപ്പുകളുടെ നേതൃത്വത്തിലുള്ള പൂക്കളുടെ സ്റ്റാളുകള്‍ മേളയിലുണ്ട്. 25 വരെയാണ് മേള.

famous Ooty Flower Festival begins

Next TV

Related Stories
 ആറാടാനായി ആറാട്ടുപാറ; വിനോദ സഞ്ചാരികൾക്ക് കാഴ്ചകളുടെ കൗതുകമുണർത്താൻ മകുടപ്പാറയും പക്ഷിപ്പാറയും

Apr 30, 2025 08:16 AM

ആറാടാനായി ആറാട്ടുപാറ; വിനോദ സഞ്ചാരികൾക്ക് കാഴ്ചകളുടെ കൗതുകമുണർത്താൻ മകുടപ്പാറയും പക്ഷിപ്പാറയും

വയനാടിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ആറാട്ടുപ്പാറ , മകുടപ്പാറ, പക്ഷിപ്പാറ...

Read More >>
നീരൊഴുക്ക്‌ കുറഞ്ഞു; പാലരുവി വെള്ളച്ചാട്ടം താത്‌കാലികമായി അടച്ചു

Apr 29, 2025 09:14 PM

നീരൊഴുക്ക്‌ കുറഞ്ഞു; പാലരുവി വെള്ളച്ചാട്ടം താത്‌കാലികമായി അടച്ചു

ആര്യങ്കാവ് ഗ്രാമത്തിനടുത്തായി സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടമാണ് പാലരുവി വെള്ളച്ചാട്ടം....

Read More >>
മൈസൂരുവിലേക്കാണോ യാത്ര? എങ്കിൽ ഇവിടെ പോവാതിരിക്കല്ലേ, അമ്പരപ്പിക്കുന്ന സൗന്ദര്യവുമായി ബ്രിന്ദാവൻ ഗാർഡൻ

Apr 17, 2025 08:34 PM

മൈസൂരുവിലേക്കാണോ യാത്ര? എങ്കിൽ ഇവിടെ പോവാതിരിക്കല്ലേ, അമ്പരപ്പിക്കുന്ന സൗന്ദര്യവുമായി ബ്രിന്ദാവൻ ഗാർഡൻ

ദക്ഷിണേന്ത്യയിലെ പ്രമുഖ നദികളിലൊന്നായ കാവേരി നദിക്ക് കുറുകെയാണ് ഈ മനോഹരമായ ടെറസ് ഗാർഡൻ...

Read More >>
Top Stories