കല്‍പ്പറ്റ:(truevisionnews.com) വയനാട് മേപ്പാടി 900 കണ്ടിയിൽ റിസോര്‍ട്ടിലെ ടെന്‍റ് തകര്‍ന്ന് വിനോദസഞ്ചാരിയായ യുവതി മരിച്ച സംഭവത്തിൽ രണ്ടു പേര്‍ അറസ്റ്റിൽ. റിസോര്‍ട്ട് നടത്തിപ്പുകാരായ രണ്ടു പേരാണ് അറസ്റ്റിലായത്. 900 കണ്ടിയിലെ എമറാള്‍ഡിന്‍റെ ടെന്‍റ് ഗ്രാം എന്ന റിസോര്‍ട്ടിലെ നടത്തിപ്പുകാരായ സ്വച്ഛന്ത്, അനുരാഗ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.
Woman dies 900-container tent collapses Two resort operators arrested
