(truevisionnews.com) കഴിഞ്ഞ ദിവസം വയനാട് പിലാക്കാവ് മണിയൻ കുന്നിൽ കാണാതായ ലീലയെ കണ്ടെത്തി. ചൊവ്വാഴ്ച വൈകുന്നേരം നാലുമണി മുതലാണ് ഇവരെ കാണാതായത്. വനഭാഗത്തേക്ക് ലീല കയറിപോകുന്ന ദൃശ്യങ്ങൾ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ ഉൾവനത്തിൽ നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ടെത്താനായത്. ലീലയ്ക്ക് വേണ്ടി ഇന്നലെ തണ്ടർബോൾട്ടക്കം തെരച്ചിൽ നടത്തിയിരുന്നു. കൂടാതെ പോലീസും ഡോഗ് സ്കോഡും ഫയർഫോഴ്സും നാട്ടുകാരും ഇന്നലെ വൈകുവോളം തിരച്ചിൽ നടത്തിയിരുന്നു.
Missing Leela found Maniyan Kunnu Pilakkavu Wayanad.
