കല്‍പ്പറ്റ: ( www.truevisionnews.com ) വയനാട് മാനന്തവാടിയില്‍ വയോധികയെ കാണ്മാനില്ല. പിലാക്കാവ് മണിയന്‍കുന്ന് ഊന്നുകല്ലില്‍ ലീലയെയാണ് കാണാതായത്. സമീപത്തെ വനത്തിലേക്ക് ലീല പോകുന്ന ദൃശ്യങ്ങള്‍ വനം വകുപ്പിന്റെ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

തിങ്കളാഴ്ച വൈകിട്ട് നാലുമണിയോട് കൂടി വനത്തിലൂടെ പോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. ഞായറാഴ്ച വൈകിട്ടാണ് ലീലയെ കാണാതായത്. മാസങ്ങള്‍ക്ക് മുമ്പ് കടുവ പശുവിനെ കൊന്ന പ്രദേശമാണിത്. പ്രദേശത്ത് വനം വകുപ്പും പൊലീസും തിരച്ചില്‍ നടത്തുന്നു.
Elderly woman missing Mananthavady Forest Department camera captures footage her going the forest
