പുൽപ്പള്ളി : (truevisionnews.com) സിപിഐ നേതാവിന്റെ അനുസ്മരണ യോഗത്തിൽ പങ്കെടുക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട സിപിഎം നേതാവ് മരിച്ചു. സിപിഎം വയനാട് ജില്ലാ കമ്മിറ്റിയംഗവും മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ചാമപ്പാറ കമ്പടക്കം കെ.എൻ.സുബ്രഹ്മണ്യൻ (73) ആണ് മരിച്ചത്.

ഇന്നലെ അന്തരിച്ച സിപിഐ മുൻ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി.എസ്.വിശ്വംഭരന്റെ അനുസ്മരണ യോഗത്തിൽ പങ്കെടുക്കവെ ഇന്നു രാവിലെയാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. പ്രസംഗിച്ചശേഷം കസേരയിലിരിക്കവെ അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്നു വേദിയിലുണ്ടായിരുന്നവർ പുൽപള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സിപിഎം പുൽപ്പള്ളി ഏരിയാ സെക്രട്ടറി, കർഷക സംഘം വയനാട് ജില്ലാ ജോയിന്റ് സെക്രട്ടറി, പനമരം കാർഷിക വികസന ബാങ്ക് വൈസ് പ്രസിഡന്റ്, പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ പത്മിനി. മക്കൾ: സാബു (ബത്തേരി കാർഷിക വികസന ബാങ്ക് ), ഷീബ. മരുമക്കൾ: രാജി, സജീവൻ. സംസ്കാരം ബുധനാഴ്ച രാവിലെ പത്തിന് ചണ്ണോത്തുകൊല്ലി വീട്ടുവളപ്പിൽ.
cpm leader knsubrahmanian passes away pulpally
