മംഗളൂരു: ( www.truevisionnews.com ) ബൈക്ക് റോഡരികിലെ മൈൽക്കുറ്റിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ പിതാവിനൊപ്പം സഞ്ചരിച്ച പതിനാലുകാരൻ മരിച്ചു. തെങ്ക എർമാലുവിൽ താമസക്കാരനായ അബ്ദുൾ അസീസിന്റെ മകൻ ഷെയ്ഖ് അബ്ദുൾ സൈഫാനാണ് മരിച്ചത്. പടുബിദ്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്.

നായ് റോഡിന് കുറുകെ ചാടിയതിനെത്തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് ഹൈവേയിലെ നാഴികക്കല്ലിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിന് തീപിടിക്കുകയും ഭാഗികമായി കത്തിനശിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ സൈഫാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
Accident after losing control bike fourteen year old boy riding with father dies tragically
