പാകിസ്ഥാൻ്റെ അടിവേരിനിട്ട് അടികൊടുത്ത് ഇന്ത്യ; വിജയസിന്ദൂരം ചാർത്തി ഇന്ത്യൻ സൈന്യം

പാകിസ്ഥാൻ്റെ അടിവേരിനിട്ട് അടികൊടുത്ത് ഇന്ത്യ; വിജയസിന്ദൂരം ചാർത്തി ഇന്ത്യൻ സൈന്യം
May 7, 2025 10:16 PM | By Anjali M T

(truevisionnews.com) അടങ്ങുക, ഇനി ഭീകരവാദത്തിന്റെ വിത്തുകൾ മണ്ണിൽ വിതച്ചാൽ അത് ഇന്ത്യൻ മണ്ണിലേക്ക് തൊടുത്ത് വിടാൻ ശ്രമിച്ചാൽ ഞങ്ങൾ അടങ്ങിയിരിക്കുകയില്ല. ഞങ്ങളുടെ സഹോദരങ്ങളെ ആക്രമിച്ച് 15 ദിവസങ്ങൾക്കുള്ളിൽ തന്നെ നിങ്ങളുടെ ഭീകരവാദത്തിന്റെ നട്ടെല്ല് തകർക്കുമെന്ന് പറഞ്ഞത് ഓർക്കുന്നുണ്ടോ? അത് അതേപോലെ തന്നെ നിറവേറ്റിയിരിക്കുകയാണ് ഇന്ത്യൻ സേന. നെറ്റിയിലെ സിന്ദൂരം മായ്ക്കപ്പെട്ട നമ്മുടെ ഓരോ സഹോദരിമാർക്കും വേണ്ടി ഇന്ത്യൻ സൈന്യത്തിന്റെ ഓപ്പറേഷൻ സിന്ദൂർ. നിരപരാധികളായ 26 വിനോദസഞ്ചാരികളുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണത്തിന്റെ പ്രതികാരമായി ഇന്ത്യയുടെ കര, നാവിക, വ്യോമ സേനകൾ ഒരുമിച്ച് നിന്ന് അടിവേരിന് തന്നെ ആദ്യ അടി നൽകിയിരിക്കുകയാണ് ഇന്ത്യ.

അർദ്ധരാത്രിയിൽ നാമെല്ലാവരും ഗാഢനിദ്രയിൽ ആയിരുന്നപ്പോൾ സമീപ വർഷങ്ങളിൽ ഇന്ത്യ നടത്തിയ ഏറ്റവും വിപുലമായ പ്രതികാര ആക്രമണങ്ങളിൽ ഒന്നാണ് ഓപ്പറേഷൻ സിന്ദൂർ. പാകിസ്ഥാൻ ഭീകരരുടെ 9 കേന്ദ്രങ്ങളാണ് ഇന്ത്യൻ സൈന്യം അടിച്ച് തകർത്തിരിക്കുകയാണ്. ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ ശക്തികേന്ദ്രമായ ബഹാവൽപൂർ, പഹൽഗാം ആക്രമണത്തിന് പിന്നിലെ ലഷ്കർ ഈ തൊയ്ബയുടെ ആസ്ഥാനമായ മുരിധ്കെ, ഗുൽപൂർ, ഭീംബർ,ചക് അമറു, ബാഗ്, കോഡ്‌ലി, സിയാൽകോട്ട്, മുസാഫറാബാദ്, തുടങ്ങി 9 കേന്ദ്രങ്ങളിലാണ് സൈന്യം ആക്രമണം നടത്തിയിരിക്കുന്നത്.

ഇന്ന് കിഴക്കൻ ചക്രവാളത്തിൽ ഉദിച്ച സൂര്യൻ ജ്വലിച്ചത് കടും ചുവപ്പ് നിറത്തിലാണ്. ബൈസാരൻ താഴ്വരയിലെ പഹലഗാമിൽ ചോര ചീന്തിയ 26 ഇന്ത്യക്കാർക്ക് വേണ്ടി രാജ്യം പകരം ചോദിച്ച ദിനം.നമ്മുടെ 26 നിരപരാധി ചോരകൾക്ക് ഞങ്ങൾ പകരം ചോദിച്ച ദിനം. ഞങ്ങളുടെ സഹോദരിമാർക്കായി, അവരെ വിധവയാക്കി അവരുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ച് കളഞ്ഞ ക്രൂരന്മാർക്ക് നിങ്ങളുടെ ഒക്കെ മണ്ണിൽ വന്നുകൊണ്ട് നിങ്ങൾ ചവിട്ടി നിൽക്കുന്ന മണ്ണ് വരെ ഞങ്ങൾ എടുക്കും അതാണ് ഓരോ ഇന്ത്യക്കാരിയുടെയും, നെറ്റിയിലെ സിന്ദൂരത്തിന്റെ ശക്തിയെന്ന് ഓർമിപ്പിച്ച ഇന്ത്യൻ സൈത്തിനെ ഓർത്ത് അഭിമാനിക്കാം നമുക്ക്.

മറക്കില്ല ഞങ്ങൾ, പഹല്ഗാമിന്റെ മണ്ണിൽ മാഞ്ഞുപോയ, അല്ല നിങ്ങൾ മായിച്ചു കളഞ്ഞ ഞങ്ങളുടെ സഹോദരങ്ങളെ.. ഭർത്താവിന്റെ മൂടൽതൂവലിൽ മുങ്ങിയ നിരവധി സ്ത്രീകളുടെ കനവുകൾ പൊളിച്ചെറിഞ്ഞതിന്റെ മറുപടിയായിരുന്നു ഈ ഓപ്പറേഷൻ സിന്ദൂർ. ഇന്ത്യയുടെ ആഗ്രഹം പ്രതികാരമല്ല, നീതി തേടലാണ്. എന്നാൽ നീതിയേയും സമാധാനത്തേയും ചവിട്ടി തിരിയുന്നവർക്കെതിരെ ആകെയുള്ള ഭാഷ ശക്തമായ മറുപടി മാത്രമാണ്.

പാകിസ്ഥാന്റെ ഭൂമിയിൽ നടന്ന് പോഷിച്ച ഭീകര കേന്ദ്രങ്ങൾ കൃത്യമായി ഉന്മൂലനം ചെയ്‌ത സൈന്യത്തിനെ ഓർത്ത് ഇന്ന് ഓരോ ഇന്ത്യൻ പൗരന്റെയും നെഞ്ച് ഉയരുന്നു. 26 ജീവനുകളുടെ വിലക്ക് തുല്യമായി ഒരു രാജ്യത്തിന്റെ മാനവും കരവും ഉയർന്നുനിന്നു. ശക്തിയുടെ ഭാഷ മാത്രമേ ശക്തിന്മേൽ പ്രവർത്തിക്കൂ എന്ന് പറയുന്നത് പുസ്തകങ്ങളിൽ മാത്രം ആയിരുന്നില്ല, ഇന്ന് ഇന്ത്യ അത് നിർവഹിച്ചു.

‘സിന്ദൂർ’ എന്നത് ഇനി വെറുമൊരു വിവാഹ ചിഹ്നമല്ല, രാജ്യത്തിന് വേണ്ടിയുള്ള ത്യാഗത്തിന്റെ ചുവന്ന ചിഹ്നമാണ്.

India beats Pakistan Indian Army celebrates victory

Next TV

Related Stories
വിശപ്പടക്കാൻ ഇതും ഭക്ഷണം; കടലാമകളെ പച്ചയ്ക്ക് കഴിക്കുന്ന ഒരു കൂട്ടം ജനത

May 8, 2025 08:39 PM

വിശപ്പടക്കാൻ ഇതും ഭക്ഷണം; കടലാമകളെ പച്ചയ്ക്ക് കഴിക്കുന്ന ഒരു കൂട്ടം ജനത

ഇസ്രായേൽ പലസ്‌തീൻ യുദ്ധത്തിന്റെ ഭാഗമായി മാനവിക...

Read More >>
ഓപ്പറേഷൻ സിന്ദൂർ ആക്രമണം വിശദമാക്കിയ ആ രണ്ട് വനിതകൾ ആരെല്ലാം ?

May 8, 2025 05:23 PM

ഓപ്പറേഷൻ സിന്ദൂർ ആക്രമണം വിശദമാക്കിയ ആ രണ്ട് വനിതകൾ ആരെല്ലാം ?

ഓപ്പറേഷൻ സിന്ദൂർ ആക്രമണത്തെക്കുറിച്ച് വിശദീകരിച്ച കേണൽ സോഫിയ ഖുറീഷി വ്യോമിക സിംഗ്...

Read More >>
'അസ്ഥികൾ ഇല്ലാത്ത ജീവൻ നഷ്ടപ്പെട്ട പക്ഷി'; കത്തി കുത്തിയിറക്കി കേന്ദ്രത്തിന്റെ വികസന നെകളിപ്പ്  -പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ മറുപടി

May 6, 2025 11:10 AM

'അസ്ഥികൾ ഇല്ലാത്ത ജീവൻ നഷ്ടപ്പെട്ട പക്ഷി'; കത്തി കുത്തിയിറക്കി കേന്ദ്രത്തിന്റെ വികസന നെകളിപ്പ് -പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ മറുപടി

വിഴിഞ്ഞം തുറമുഖം കമ്മീഷനിങ് വേളയിൽ ഉരസിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പാലക്കാട്ട് ചുട്ട മറുപടി കൊടുത്ത്...

Read More >>
വേട്ടക്കാരൻ വേടനെ വേട്ടയാടുന്ന വനംവകുപ്പ് ; ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവരുടെ ഉദ്ദേശമെന്ത്?

May 2, 2025 10:40 PM

വേട്ടക്കാരൻ വേടനെ വേട്ടയാടുന്ന വനംവകുപ്പ് ; ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവരുടെ ഉദ്ദേശമെന്ത്?

റാപ്പർ വേടനെ കഞ്ചാവ് കേസിൽ വിട്ടയച്ചിട്ടും പുലിപ്പല്ലു കൈവശം വച്ചതിന് ഗുരുതരമായ വകുപ്പുകൾ ചുമത്തി അകത്താക്കി...

Read More >>
Top Stories










Entertainment News