സ്ത്രീധനത്തിനായി തുഷാരയെന്ന സ്ത്രീയെ പട്ടിണിക്കിട്ട് കൊന്ന രക്തദാഹികൾക്ക് ഈ ശിക്ഷ മാത്രം മതിയോ?

സ്ത്രീധനത്തിനായി തുഷാരയെന്ന സ്ത്രീയെ പട്ടിണിക്കിട്ട് കൊന്ന രക്തദാഹികൾക്ക് ഈ ശിക്ഷ മാത്രം മതിയോ?
Apr 29, 2025 12:36 PM | By Anjali M T

(truevisionnews.com) അപൂർവങ്ങളിൽ അപൂർവമായ ഒരു കൊലപാതക രീതി. രാജ്യത്തെ ആദ്യത്തെ പട്ടിണിക്കൊലപാതക കേസ്. ലോകമെമ്പാടുമുള്ള സ്ത്രീകൾ ഉറ്റുനോക്കിയ സംഭവമായിരുന്നു തുഷാര വധക്കേസ്. സ്ത്രീധനത്തിന് വേണ്ടി ഒരു പാവം സ്ത്രീയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തി സ്വന്തം ഭർത്താവും , ഭർതൃമാതാവും. പലതരത്തിലുള്ള കൊലപാതക രീതി നിരന്തരമായി നമ്മുടെ ഓരോരുത്തരുടെയും കാതുകളിൽ മുഴങ്ങിക്കൊണ്ടിരിക്കുന്നുണ്ട്.എന്നാൽ അതിൽ നിന്നൊക്കെ വ്യത്യസ്തമായ കൊലപാതക രീതിയായിരുന്നു തുഷാര എന്ന 28കാരിയെ ഇല്ലാതാക്കാൻ അവർ തിരഞ്ഞെടുത്തിരുന്നത്. 

വിവാഹം കഴിഞ്ഞ് മൂന്നാം മാസം മുതൽ തുടങ്ങിയതാണ് തുഷാരയോടുള്ള കൊടുംക്രൂരത. 2013ൽ ആയിരുന്നു വിവാഹം. വിവാഹ സമയത്ത് നൽകാമെന്ന് സമ്മതിച്ചിരുന്ന സ്ത്രീധന തുകയിൽ കുറവ് വന്ന 2 ലക്ഷം രൂപ 3 വർഷത്തിനുള്ളിൽ നൽകണമെന്ന് കാണിച്ച് പ്രതികൾ തുഷാരയെ ഒപ്പിടുവിച്ച് രേഖാമൂലം കരാർ ഉണ്ടാക്കിയിരുന്നു. എന്നാൽ 3 മാസം കഴിഞ്ഞതുമുതൽ ഈ തുക ആവശ്യപ്പെട്ട് നിരന്തരം തുഷാരയെയും കുടുംബത്തെയും ശാരീരികമായും മാനസികമായും പ്രതികൾ പീഡിപ്പിച്ച് തുടങ്ങിയിരുന്നു.

2019 മാർച്ച് 21ന് രാത്രിയാണ് കരുനാഗപ്പള്ളി സ്വദേശിയായ തുഷാര ഓയൂർ ചെങ്കുളത്തുള്ള ഭർത്താവിന്റെ വീട്ടിൽ വച്ച് മരണപ്പെടുന്നത്.2013ലായിരുന്നു തുഷാരയുടെയും ചന്തുലാലിന്റെയും വിവാഹം. സ്ത്രീധനത്തിന് വേണ്ടിയുള്ള ആർത്തി എത്തിച്ചത് തുഷാരയുടെ മരണത്തിലായിരുന്നു. അക്ഷരാര്‍ഥത്തില്‍ നരകായാതനയാണ് തുഷാര ഭര്‍തൃവീട്ടില്‍ അനുഭവിച്ചിരുന്നത്. 2017 ജൂണ്‍ മാസം 7ാം തീയതി രണ്ടാമത്തെ പ്രസവം നടന്നതിന് ശേഷം തുഷാരയുടെ ഭാരം 48 കിലോയായിരുന്നു. 2019 il തുഷാര മരിക്കുന്ന സമയത്ത് 21 കിലോ മാത്രമായി ഭാരം. അതായത്, പകുതിയിൽ അധികം ഭാരം കുറഞ്ഞു. തുഷരയുടെ വയറ്റില്‍ ഭക്ഷ്യവസ്തുക്കളുടെ സാന്നിധ്യമേയുണ്ടായിരുന്നില്ല. പഞ്ചസാര വെളളവും ,കുതിര്‍ത്ത അരിയും മാത്രമാണ് തുഷാരക്ക് ഭക്ഷണമായി അവർ നല്‍കിയിരുന്നത്. മരിക്കുന്ന സമയത്ത് ഒരിറ്റ് വറ്റ് പോലും അവർ നൽകിയിരുന്നില്ല.

നൊന്ത് പ്രസവിച്ച കുഞ്ഞുങ്ങളെ പോലും ഒരു നോക്ക് കാണാൻ സമ്മതിക്കാത്ത, മനുഷ്യത്വം തൊട്ട് തീണ്ടിയിട്ടില്ലാത്ത നരാധക ജന്മങ്ങൾ ആയിരുന്നു ഭർത്താവ് എന്ന് പറയുന്ന മൃഗവും അവൻറെ മാതാവ് എന്നു പറയുന്ന മനുഷ്യ ഗണത്തിൽ സങ്കൽപ്പിക്കാൻ പോലും കഴിയാത്ത സ്ത്രീയെന്നു പറയപ്പെടുന്നവളും. സ്ത്രീധനത്തിന്റെ പേരിൽ ഒരു സ്ത്രീയെ അതിക്രൂരമായി ഒരിറ്റു വറ്റുപോലും കൊടുക്കാതെ നരകയാതന അനുഭവിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുമ്പോഴും ആ ഭർതൃമാതാവ് ഓർത്തിരുന്നില്ല അവളും ഒരു സ്ത്രീയായിരുന്നു എന്ന്. അത്രയ്ക്കും ക്രൂരമായി അവളെ കൊലപ്പെടുത്താൻ മാത്രം അവൾ എന്ത് തെറ്റ് ചെയ്തു. സ്ത്രീയാണ് ധനം എന്ന് നാഴികയ്ക്ക് നാല്പതുവട്ടം പറയുന്ന സാക്ഷര കേരളം ലജ്ജിച്ച് തല കുനിച്ഛ് നിന്നപ്പോഴും വന്ന കോടതി വിധി ജീവപര്യന്തം തടവ് മാത്രമായിരുന്നു.

ഇതിൽ തൃപ്പരല്ല എന്ന് പറഞ്ഞുകൊണ്ട് തുഷാരയുടെ രക്ഷിതാക്കളും രംഗത്തെത്തിയിരുന്നു. ഒരു ജീവപര്യന്തത്തിൽ മാത്രം ഒരുങ്ങുന്നതാണോ തുഷാരയെന്ന സ്ത്രീയോട് അവർ കാണിച്ച ഹീന പ്രവർത്തി. ഏതു മനുഷ്വത്യം ഉള്ള കോടതിക്കാണ് പൊറുക്കാനും ക്ഷമിക്കാനും ആവുക. മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച ആ കൊലപാതകത്തിന് , രാജ്യത്തെ ആദ്യ പട്ടിണി കൊലപാതകത്തിന് ഈ വിധിയിൽ ആരാണ് തൃപ്തരാവുക.

ഇവരെ ജയിലിൽ കൊണ്ടിട്ട് , തുഷാരയുടെ മാതാപിതാക്കളെ പോലുള്ള സാധാരണക്കാരുടെ കയ്യിൽ നിന്നും വാങ്ങുന്ന നികുതിപ്പണം കൊണ്ട് നല്ല ഭക്ഷണവും സുഖജീവിതവും നൽകി സുഖിപ്പിക്കാൻ വേണ്ടി മാത്രമല്ലേ ജയിലിൽ കൊണ്ടിടുന്നത്. ഇന്നീ നരാധകന്മാർക്ക് വിധിച്ച വിധി പാടെ തെറ്റാണെന്ന് തന്നെയാണ് ഓരോ സ്ത്രീക്കും ലോകത്തോട് വിളിച്ചു പറയാനുള്ളത്. ഒരു മനുഷ്യസ്‌ത്രീയ്‌ക്കും അംഗീകരിക്കാൻ കഴിയാത്ത തരത്തിലുള്ള വിധിയായി പോയി ഇത്.

ഇന്നലെ പ്രതികൾക്ക് വിധിച്ച ശിക്ഷ, അതിന്റെ ഗുരുതരത്വം കണക്കിലെടുക്കുമ്പോൾ, നീതിയെ ലഘൂകരിക്കുകയും, സ്ത്രീയുടെ ജീവന്റെ മൂല്യത്തെ അപമാനിക്കുകയും ചെയ്യുകയല്ലേ. ഒരു സ്ത്രീയുടെ ആത്മാവിനും ആകമാന അസ്തിത്വത്തിനും മേൽ നടന്ന ക്രൂര ആക്രമണത്തിന് ഇതൊരുത്തരമാകുമോ? നിരപരാധിത്വത്തിന്റെ പേരിൽ കുറ്റവാളികളെ സംരക്ഷിക്കുന്നതാണ് ഈ വിധിയുടെ യഥാർത്ഥ സങ്കേതം. ശിക്ഷയുടെ ശക്തി, ഭാവിയിലത്തെ നിരോധകമായ സന്ദേശം നൽകേണ്ടതുണ്ട്. എന്നാൽ ഇവിടെ, നീതി തോറ്റുപോയിരിക്കുകയാണ് .

ഇനി ഒരു തുഷാര ഇല്ലാതിരിക്കാൻ ഇവചന്തുലാലിനെപ്പോലുള്ള നട്ടെല്ല് പണയം വച്ച മനുഷ്യ മൃഗങ്ങൾക്ക് തക്കതായ ശിക്ഷ തന്നെ നൽകണം. ഇല്ലെങ്കിൽ ഇതുപോലുള്ള നരാധകന്മാർ ഇനിയും പിറക്കും ഈ മണ്ണിൽ.



Life imprisonment for the accused in the Thusharah murder case

Next TV

Related Stories
വിശപ്പടക്കാൻ ഇതും ഭക്ഷണം; കടലാമകളെ പച്ചയ്ക്ക് കഴിക്കുന്ന ഒരു കൂട്ടം ജനത

May 8, 2025 08:39 PM

വിശപ്പടക്കാൻ ഇതും ഭക്ഷണം; കടലാമകളെ പച്ചയ്ക്ക് കഴിക്കുന്ന ഒരു കൂട്ടം ജനത

ഇസ്രായേൽ പലസ്‌തീൻ യുദ്ധത്തിന്റെ ഭാഗമായി മാനവിക...

Read More >>
ഓപ്പറേഷൻ സിന്ദൂർ ആക്രമണം വിശദമാക്കിയ ആ രണ്ട് വനിതകൾ ആരെല്ലാം ?

May 8, 2025 05:23 PM

ഓപ്പറേഷൻ സിന്ദൂർ ആക്രമണം വിശദമാക്കിയ ആ രണ്ട് വനിതകൾ ആരെല്ലാം ?

ഓപ്പറേഷൻ സിന്ദൂർ ആക്രമണത്തെക്കുറിച്ച് വിശദീകരിച്ച കേണൽ സോഫിയ ഖുറീഷി വ്യോമിക സിംഗ്...

Read More >>
'അസ്ഥികൾ ഇല്ലാത്ത ജീവൻ നഷ്ടപ്പെട്ട പക്ഷി'; കത്തി കുത്തിയിറക്കി കേന്ദ്രത്തിന്റെ വികസന നെകളിപ്പ്  -പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ മറുപടി

May 6, 2025 11:10 AM

'അസ്ഥികൾ ഇല്ലാത്ത ജീവൻ നഷ്ടപ്പെട്ട പക്ഷി'; കത്തി കുത്തിയിറക്കി കേന്ദ്രത്തിന്റെ വികസന നെകളിപ്പ് -പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ മറുപടി

വിഴിഞ്ഞം തുറമുഖം കമ്മീഷനിങ് വേളയിൽ ഉരസിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പാലക്കാട്ട് ചുട്ട മറുപടി കൊടുത്ത്...

Read More >>
വേട്ടക്കാരൻ വേടനെ വേട്ടയാടുന്ന വനംവകുപ്പ് ; ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവരുടെ ഉദ്ദേശമെന്ത്?

May 2, 2025 10:40 PM

വേട്ടക്കാരൻ വേടനെ വേട്ടയാടുന്ന വനംവകുപ്പ് ; ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവരുടെ ഉദ്ദേശമെന്ത്?

റാപ്പർ വേടനെ കഞ്ചാവ് കേസിൽ വിട്ടയച്ചിട്ടും പുലിപ്പല്ലു കൈവശം വച്ചതിന് ഗുരുതരമായ വകുപ്പുകൾ ചുമത്തി അകത്താക്കി...

Read More >>
Top Stories










Entertainment News